Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ തണുപ്പിന്​...

റിയാദിൽ തണുപ്പിന്​ കാഠിന്യമേറുന്നു

text_fields
bookmark_border
റിയാദിൽ തണുപ്പിന്​ കാഠിന്യമേറുന്നു
cancel

റിയാദ്​: രാജ്യതലസ്ഥാനമായ റിയാദില്‍ തണുപ്പിന്​ കാഠിന്യമേറുന്നു. ഡിസംബർ തുടക്കം മുതൽ മേഖലയിൽ തണുപ്പ്​ തുടങ്ങിയിരുന്നു. ഞായറാഴ്​ച അർധരാത്രി ആറ്​ ഡിഗ്രി  ആയ താപനില പുലരാറായപ്പോൾ അൽപസമയം രണ്ട്​ ഡിഗ്രിയിലെത്തി. ഞായറാഴ്​ച പകൽ ഏറ്റവും കുറഞ്ഞ താപനില ആറ്​ ഡിഗ്രി വരെയായിരുന്നു. ശക്തമായ പൊടിക്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലെ വിവിധ പ്രവിശ്യകളിലുണ്ടായത്. കിഴക്കന്‍ പ്രവിശ്യകളില്‍ ചിലഭാഗത്ത് മഴയുമുണ്ടായി. പൊടിക്കാറ്റിന് പിന്നാലെ അന്തരീക്ഷം ശക്​തമായ തണുപ്പിന് വഴിമാറുകയായിരുന്നു.  പകല്‍ 18 ഡിഗ്രിവരെയാണ് താപനില.

ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി പത്ത് വരെ  കാലയളവിലാണ്​ കൊടും തണുപ്പ് പ്രതീക്ഷിക്കുന്നത്​. ഇത് മൈനസ് ഡിഗ്രി വരെയെത്താം. അല്‍ ജൗഫിലും ഹാഇലിലും മൈനസ് ഡിഗ്രിയില്‍ തണുപ്പ് ഏറെ ദിവസമുണ്ടാകും എന്ന്​ മുന്നറിയിപ്പുണ്ട്​. തണുപ്പിന് മുന്നോടിയായി വ്യാഴാഴ്ച റിയാദില്‍ കനത്ത മഴയുണ്ടാകുമെന്നായിരുന്നു പ്രവചനമെങ്കിലും അതുണ്ടായില്ല. മേഘ ചലനവും കാറ്റി​​െൻറ ഗതിയിലെ മാറ്റവും റിയാദില്‍ കാലാവസ്ഥാ മാറ്റം വരുത്തി. മഴയെത്തിയില്ലെങ്കില്‍ തണുപ്പി​​െൻറ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ  അഭിപ്രായം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഇത്തവണ തണുപ്പ്​ കുറവായിരിക്കും എന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. എങ്കിലും റിയാദിൽ തണുപ്പ്​  ജനജീവിതത്തെ ബാധിക്കുന്നുണ്ട്​. ശിശിര കാലം വന്നതോടെ മരുഭൂമികളിൽ തണുപ്പ്​ ആസ്വദിക്കാനെത്തുന്ന സ്വദേശി കൂട്ടങ്ങളുടെ എണ്ണം കൂടി. കുടുംബസമ്മേതം മരുഭൂമിയിലെത്തി ട​െൻറുകളിൽ കഴിയുന്നവരെ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadhmalayalam news
News Summary - riyad-saudi-gulf news
Next Story