Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെരുമഴ: വാഹനങ്ങൾ...

പെരുമഴ: വാഹനങ്ങൾ പെരുവഴിയിലായി

text_fields
bookmark_border
പെരുമഴ: വാഹനങ്ങൾ പെരുവഴിയിലായി
cancel
camera_alt????? ????????? ????????????? ?????????????? ????????? ??????

ജിദ്ദ: കാലാവസ്​ഥാമാറ്റത്തി​​​െൻറ വരവറിയിച്ച്​  ജിദ്ദയിലും പരിസര ​​പ്രദേശങ്ങളിലും ചൊവ്വാഴ്​ച ഇടിയോട്​ കുടിയ  കനത്ത മഴ. രാവിലെ​   ഏഴര​യോടെയാണ്​  പേമാരി തുടങ്ങിയത്​​.  എട്ട്​ വർഷം മുമ്പുണ്ടായ ‘ജിദ്ദ പ്രളയം’ ആവർത്തിക്കുമോ എന്ന്​ ആളുകൾ ഭയന്നു. വാട്​സ്​ ആപുകളിൽ തിങ്കളാഴ്​ച രാത്രിയോടെ പേടിപ്പിക്കൽ സന്ദേശങ്ങൾ പരന്നിരുന്നു.പട്ടണത്തി​​​െൻറ വടക്ക്​ ഭാഗങ്ങളിലാണ് ആദ്യം​ മഴ പെയ്​തത്​​. പിന്നീട്​  മധ്യഭാഗത്തും തെക്ക്​ ഭാഗത്തും കോരിച്ചൊരിഞ്ഞു. ജിദ്ദ മേഖലയിൽ 59 മില്ലി മീറ്റർ മഴ പെയ്​തതായാണ്​ കണക്ക്​. രാവിലെ മുതൽ ആകാശം പൂർണമായും മേഘാവൃതമായിരുന്നു. 

ഉച്ചയോടെയാണ്​ തെളിഞ്ഞത്​. വെള്ളം കയറിയതിനെ തുടർന്ന്​ പല ഭാഗങ്ങളിലുള്ള തുരങ്കങ്ങൾ ട്രാഫിക്ക്​ വിഭാഗം അടച്ചു.  ഗതാഗതം തടസ്സപ്പെട്ടു. അൽഹറമൈൻ റോഡിൽ ഗതാഗതം  നിലച്ചു.  ഉയർന്ന ഭാഗങ്ങളിലെ​ റോഡുകളിലേക്ക് വാഹനങ്ങൾ​ തിരിച്ചുവിട്ടു. അൽസലാം തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മൂന്നു പേരെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി.  പലയിടങ്ങളിലും ​​ഷോക്കേറ്റ സംഭവങ്ങളുണ്ടായി. വീടുകളിലും കടകളിലും ഗോഡൗണുകളിലും ഒാഫീസുകളിലും വെളളം കയറി.  

ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ ആശുപത്രി ഫാർമസിയിൽ ചോർച്ച കാരണം ​പ്രവർത്തനം താത്​കാലികമായി നിർത്തി. ദൂരക്കാഴ്​ച കുറവും കാറ്റും കാരണം ജിദ്ദ ഇസ്​ലമിക്​ പോർട്ടി​​െൻറ​ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മാനം തെളിഞ്ഞതോടെ   ​ പുനരാംരംഭിച്ചതായി തുറമുഖ മേധാവി ക്യാപ്​റ്റൻ അബ്​ദുല്ല സംഇയി പറഞ്ഞു. വിമാനസർവീസിനെ മഴ ബാധിച്ചില്ലെന്നും ഒരു വിമാനവും തിരിച്ചുവിട്ടിട്ടില്ലെന്നും ജിദ്ദ വിമാനത്താവള പബ്​ളിക്​ റിലേഷൻ മേധാവി തുർക്കി അൽദീബ്​ പറഞ്ഞു. യാത്രക്കാരും പൈലറ്റുമാരും എത്താൻ വൈകിയതു കാരണം അഞ്ച്​ വിമാനങ്ങളുടെ പുറപ്പെടൽ  വൈകി . യാത്രക്കാരോട്​ പതിവിലും നേരത്തെയെത്താൻ ചില വിമാനകമ്പനികൾ  അറിയിച്ചിരുന്നു​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf newsmalayalam news
News Summary - rain-saudi-gulf news
Next Story