Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസവാരീഖ്​ സൂഖിൽ...

സവാരീഖ്​ സൂഖിൽ പരിശോധന: 38 ടൺ കേടായ ഭക്ഷ്യവസ്​തുക്കൾ പിടിച്ചെടുത്തു

text_fields
bookmark_border
സവാരീഖ്​ സൂഖിൽ പരിശോധന: 38 ടൺ കേടായ ഭക്ഷ്യവസ്​തുക്കൾ പിടിച്ചെടുത്തു
cancel
camera_alt?????? ???????? ????? ????? ???????????? ??????????????? ???????????????

ജിദ്ദ: ജിദ്ദയുടെ തെക്ക്​ ഹറാജ്​ സവാരീഖ്​ സൂഖിൽ നടത്തിയ പരിശോധനയിൽ 38 ടൺ കേടായ ഭക്ഷ്യവസ്​തുക്കൾ ബലദിയ ഉദ്യോഗസ്​ഥർ പിടിച്ചെടുത്തു. ബലദിയ ജനൂബിയ ഉദ്യോഗസ്​ഥരാണ്​ പരിശോധന നടത്തിയത്​. പത്ത്​ ടൺ ഉപയോഗിച്ച വസ്​ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്​. നിയമലംഘകരായ വഴിവാണിഭക്കാരിൽ നിന്നാണ്​ ഇത്രയും വസ്​തുക്കൾ പിടിച്ചെടുത്തത്​. നിയമലംഘനങ്ങൾ തടയാൻ പൊലീസുമായി സഹകരിച്ചു ഹറാജ്​ സൂക്കിൽ പരിശോധന തുടരുമെന്ന്​ ബലദിയ ജനൂബ്​ മേധാവി എൻജിനീയർ അഹ്​മദ്​ സഹ്​റാനി വ്യക്​തമാക്കി. 

30 കച്ചവട കേന്ദ്രങ്ങൾ സ്​ഥലത്തുണ്ട്​. ലൈസൻസില്ലാതെ പ്രവർത്തിച്ച നിരവധി ഗോഡൗണുകളും ഉപയോഗിച്ച വസ്​തങ്ങൾ വിൽക്കുന്ന കടകളും അടച്ചുപൂട്ടിയിട്ടുണ്ട്​. പിടിച്ചെടുത്ത വസ്​തുക്കൾ നശിപ്പിച്ചു​. ജുബ്​ന, പാൽപ്പൊടി, ബിസ്​ക്കറ്റ്​, വിവിധതരം പാക്കറ്റ്​ ഭക്ഷ്യവസ്​തുക്കൾ എന്നിവ പിടിച്ചെടുത്തതിലുൾപ്പെടുമെന്നും ബലദിയ ഒാഫീസ്​ മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiraidgulf newsmalayalam news
News Summary - raid-saudi-gulf news
Next Story