Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാബിഗിനടുത്ത്...

റാബിഗിനടുത്ത് വാഹനാപകടം; ഒമ്പത് പേര്‍ മരിച്ചു, അഞ്ച്  പേര്‍ക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
റാബിഗിനടുത്ത് വാഹനാപകടം; ഒമ്പത് പേര്‍ മരിച്ചു, അഞ്ച്  പേര്‍ക്ക് ഗുരുതര പരിക്ക്
cancel

ജിദ്ദ: ജിദ്ദയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ റാബിഗിനടുത്ത് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുടുംബങ്ങളിലെ ഒമ്പതംഗങ്ങള്‍ മരിച്ചു. അഞ്ച് പേര്‍ക്ക്  ഗുരുതരമായി പരിക്കേറ്റു. റാബിഗിനടുത്തുള്ള അല്‍ജുഹ്ഫ മീഖാത്തിനടുത്താണ്​  വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്​.  മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സൗദി റഡ് ക്രസൻറ്​ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 

ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ റാബിഗ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന് റഡ് ക്രസൻറ്​ വക്താവ് അബ്​ദുല്ല അഹമദ് അബൂസൈദ് പറഞ്ഞു. തിങ്കളാഴ്​ച​ ജൗഹറ സ്​റ്റേഡിയത്തിനു മുൻവശം​ വാഹനം കൂട്ടിയിച്ച്​  ഒരാൾ മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. പെരുന്നാൾ ദിനത്തിൽ ഖുലൈസിൽ കാർ അപകടത്തിൽ പെട്ട്​ മലയാളി ദമ്പതികളും മകളും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rabigh accident
News Summary - rabigh accident
Next Story