Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ കരാർ പാലിക്കാൻ...

റിയാദ്​ കരാർ പാലിക്കാൻ ഖത്തറിനോട്​  ലോകരാഷ്​ട്രങ്ങൾ ആവശ്യപ്പെടണം -ആദിൽ ജുബൈർ

text_fields
bookmark_border
റിയാദ്​ കരാർ പാലിക്കാൻ ഖത്തറിനോട്​  ലോകരാഷ്​ട്രങ്ങൾ ആവശ്യപ്പെടണം -ആദിൽ ജുബൈർ
cancel

ജിദ്ദ: ഖത്തർ ഗൾഫ്​ മേഖലയിലെ രാജ്യങ്ങൾക്ക്​ സുരക്ഷാ ഭീഷണി സൃഷ്​ടിക്കുന്നതായി ആഭ്യന്തര മന്ത്രി ആദിൽ ജുബൈർ പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
റിയാദ്​ കരാർ പാലിക്കാൻ ഖത്തറിനോട്​ ലോകസമൂഹം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധപോരാട്ടത്തിൽ അന്താരാഷ്​ട്ര നിയമങ്ങളും തത്വങ്ങളും ഖത്തർ പാലിക്കണം. സൗദി ഉൾപെടെ രാജ്യങ്ങളുടെ ഖത്തർ ബഹിഷ്​കരണം ഭീകരവിരുദ്ധപോരാട്ടത്തി​​െൻറ ഭാഗമാണ്​. 
യമൻ പ്രശ്​നത്തിന്​ സൈനിക നടപടി പരിഹാരമല്ലെന്ന്​ അദ്ദേഹം പറഞ്ഞു. യമനിലെ നടപടിക്ക്​ നിർബന്ധിക്കപ്പെടുകയായിരുന്നു. റോഹിങ്ക്യൻ മുസ്​ലീംകൾക്കെതിരായ വംശഹത്യയിൽ ആദിൽ ജുബൈർ ആശങ്ക പ്രകടിപ്പിച്ചു.

പ്രമുഖർ അറസ്​റ്റിലായത്​ തീവ്രവാദ അജണ്ട നടപ്പാക്കാൻ ശ്രമിച്ചതിന്
ജിദ്ദ: വിദേശ തീവ്രവാദ അജണ്ടകള്‍ നടപ്പാക്കാൻ ശ്രമിച്ചതിനാണ് ഏതാനും പ്രമുഖ വ്യക്​തികളെ സൗദി സുരക്ഷാ ഏജന്‍സികള്‍ അറസ്​റ്റ്​ ചെയ്തതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. ‘ബ്​ളൂംബർഗി’ന്​ അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്നത്​  തടയുന്നതിനാണ് തടങ്കൽ​. ഇത്തരം ആളുകള്‍ക്ക്  വിദേശ രാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ സുരക്ഷയില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല. രാജ്യസുരക്ഷക്ക് ഭീഷണിയാവുന്നത് എത്ര സ്വാധീനമുള്ള വ്യക്​തികളാണെങ്കിലും ശിക്ഷിക്കപ്പെടും. എഴുത്തുകാര്‍, അധ്യാപകര്‍ എന്നിവര്‍ രാജ്യത്തി​​െൻറ നന്മക്ക് വേണ്ടി സംസാരിക്കുന്നവരാവണം. അല്ലാത്ത എന്ത് പ്രവൃത്തിയും ശക്തമായി നേരിടും. അറസ്​റ്റിലായവര്‍ക്കുവേണ്ടി വിദേശ രാജ്യങ്ങള്‍ സംസാരിക്കേണ്ടതില്ല. ഇത് സൗദിയുടെ ആഭ്യന്തര കാര്യമാണെന്നും ആദിൽ ജുബൈര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsQatar crisismalayalam news
News Summary - qatar crisis-saudi-gulf news
Next Story