Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രഫഷന്‍ മാറ്റം സൗദി...

പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു

text_fields
bookmark_border
പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു
cancel

റിയാദ്: തൊഴിലാളികളുടെ പ്രഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ചു. സ്വദേശിവത്കരണം ഊർജിതമാക്കാന്‍ ഇത്​ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക്  പ്രചോദനമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ മന്ത്രാലയത്തി​​െൻറ ഒൗദ്യോഗിക  മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്.

എന്നാല്‍ സ്വദേശികള്‍ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ജോലിക്കാര്‍, മുക്കുവര്‍, ഇടയന്മാര്‍ എന്നീ തൊഴിലുകളിലേക്ക് പ്രഫഷന്‍ മാറുന്നതിന് വിലക്കില്ലെന്ന്​ മന്ത്രാലയത്തെ ഉദ്ധരിച്ച്​ അല്‍മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്വദേശികള്‍ക്ക് സംവരണം ചെയ്​ത തൊഴിലുകളില്‍ നിന്ന് പ്രഫഷന്‍ മാറി വിദേശികള്‍ രാജ്യത്തെ വിവിധ തൊഴിലുകളില്‍ തുടരുന്നത് സ്വദേശിവത്കരണത്തിന് തടസ്സം സൃഷ്​ടിക്കുന്നു എന്നതാണ് പുതിയ നീക്കത്തിന് കാരണം. കൂടാതെ എൻജിനീയറിങ് ജോലികള്‍ പോലുള്ള പ്രഫഷനുകളിലേക്ക് മാറുന്നതിന് തൊഴില്‍ മന്ത്രാലയവും സൗദി എൻജിനീയറിങ് കൗൺസിലും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

തിങ്കളാഴ്ച മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനമനുസരിച്ച് ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ മൂന്ന് ജോലികള്‍ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രഫഷന്‍ മാറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsProfession ChangelabourerSaudi Govt
News Summary - Profession Change of Labourers Frieze by Saudi Govt -Gulf News
Next Story