Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒാഖി: സംസ്​ഥാന സർക്കാർ...

ഒാഖി: സംസ്​ഥാന സർക്കാർ നോക്കുകുത്തിയായി –അടൂർ പ്രകാശ്  

text_fields
bookmark_border
ഒാഖി: സംസ്​ഥാന സർക്കാർ നോക്കുകുത്തിയായി –അടൂർ പ്രകാശ്  
cancel
camera_alt?.??.??.?? ??????????? ????? ????????? ????? ?????? ????.???? ??????? ??.??.? ???????? ??????????

ജിദ്ദ: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ലഭിച്ച മുന്നറിയിപ്പ് തീരദേശവാസികളിലെത്തിക്കുന്നതിലും ദുരിതാശ്വാസ, രക്ഷാപ്രവർത്തനത്തിലും സംസ്​ഥാന സർക്കാർ കാലവിളംബം വരുത്തിയെന്ന് അഡ്വ. അടൂർ പ്രകാശ് എം.എൽ.എ. ഇത്തരം പ്രകൃതി ദുരന്തങ്ങൾ തടഞ്ഞുനിർത്താൻ സർക്കാറിനാവില്ലങ്കിലും അതു മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് താങ്ങും തണലുമാവാൻ ഭരിക്കുന്ന സർക്കാറുകൾ ജാഗ്രത പുലർത്തണം. ജിദ്ദയിൽ ഒ.െഎ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ 29ന് ദുരന്തമുണ്ടായിട്ട് ഡിസംബർ മൂന്നിനാണ് മുഖ്യമന്ത്രി അവിടം സന്ദർശിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾ പ്രതികരിച്ചത്. അതിനെ രാഷ്​ട്രീയമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം പോലും ഭരിക്കുന്ന സർക്കാറിന്നറിയില്ല. 2004ൽ സൂനാമി ദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തി​െൻറ പലഭാഗങ്ങളിലുമായിരുന്ന മന്ത്രിമാരെ വിളിച്ചുവരുത്തി നടത്തിയ അടിയന്തിര ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ആരോഗ്യ മന്ത്രിയായിരിക്കുേമ്പാൾ അനുവദിച്ച നാല് മെഡിക്കൽ കോളേജുകളിൽ ഇടുക്കിയിലെ കോളേജും റവന്യൂ മന്ത്രിയായിരിക്കുേമ്പാൾ പാസാക്കിയ 1,80,000 പട്ടയങ്ങളിൽ 10,840  എൽ.ഡി.എഫ് സർക്കാർ കാൻസൽ ചെയ്തു. കോന്നി മെഡിക്കൽ കോളേജിന്​ അടുത്ത് തനിക്ക് സ്ഥലമുണ്ടെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്​.

ആർക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രണവ് ഉണ്ണികൃഷ്​ണൻ അണിയിച്ചൊരുക്കിയ കലാപരിപാടികളും അരങ്ങേറി. ശരീഫ് കുഞ്ഞു, കെ.ടി.എ മുനീർ, അബ്ബാസ് ചെമ്പൻ, സക്കീർ ഹുസൈൻ എടവണ്ണ, മോഹൻ ബാലൻ, തക്ബീർ പന്തളം, വിലാസ്, മനോജ് മാത്യു, നൗഷാദ്, ഹുസൈൻ, അയ്യൂബ്, അബ്​ദുൽറഷീദ്, വർഗീസ് സാമുവൽ, പ്രണവം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. അലി തേക്കുംതോട് സ്വാഗതം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsokhi
News Summary - Okhi-gulf news
Next Story