Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനോർക റൂട്​സ്​​ സംഘം...

നോർക റൂട്​സ്​​ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
നോർക റൂട്​സ്​​ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി
cancel
റിയാദ്: നോർക റൂട്ട്​സ്​ ഉദ്യോഗസ്​ഥ സംഘം റിയാദിൽ മലയാളി സാമൂഹിക പ്രതിനിധികളുമായി കൂടിക്കാഴ്​ച നടത്തി. സൗദി ആരോഗ്യമന്ത്രാലയവുമായി റിക്രൂട്ട്​മ​െൻറ്​ കരാർ ഒപ്പിടാൻ എത്തിയ സി.ഇ.ഒ ഡോ. കെ.എൻ രാഘവനും ജനറൽ മാനേജർ ബി. ഗോപകുമാരൻ നായരുമാണ്​ വിവിധ സംഘടനാപ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്​തത്​. വിവിധ പ്രവാസി വിഷയങ്ങൾ സംബന്ധിച്ച്​ ചർച്ച ചെയ്യാനും പ്രശ്​നപരിഹാരമായി ഒരു പ്രവാസി നയം രൂപവത്​കരിക്കുന്നതിന്​ ആവശ്യമായ വിവരശേഖരണത്തിനും വേണ്ടിയാണ്​ യോഗം ചേർന്നത്​. വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്​ സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നതെന്ന് ഡോ. കെ.എൻ രാഘവൻ പറഞ്ഞു. പ്രവാസി സംഘടനകൾ നാട്ടിലെത്തിക്കുന്ന മൃതദേഹത്തി​െൻറ ചെലവ് മടക്കി കൊടുക്കുന്നതിനുളള നിർദേശം സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ്​ നാടുകളിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരുമാണ്​ മുൻകൈയെടുക്കാറ്​. ഇതിന് ഭീമമായ പണച്ചെലവുമുണ്ടാകും. പല രാജ്യങ്ങളിലും തൊഴിലുടമ മൃതദേഹം തൊഴിലാളികളുടെ നാട്ടിലെത്തിക്കണമെന്ന് വ്യവസ്​ഥ ഉണ്ടെങ്കിലും പല കാരണങ്ങളാൽ ഇത് നടപ്പാകാത്ത സാഹചര്യം ഉണ്ട്. ഇത് പരിഗണിച്ചാണ് സംഘടനകൾ മൃതദേഹംനാട്ടിലെത്തിക്കുന്ന സന്ദർഭങ്ങളിൽ ചെലവഴിക്കുന്ന തുക റീ ഇമ്പേഴ്സമ​െൻറ് നടത്തുന്നത് സർക്കാർ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
നോർക റൂട്ട്​സിൽ രജിസ്​റ്റർ ചെയ്യുന്ന സംഘടനകളുടെ അംഗങ്ങൾക്ക്​ തിരിച്ചറിയൽ കാർഡിന് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. വിവിധ മലസിലെ അൽമാസ്​ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. പ്രവാസി പുനരധിവാസം, പ്രവാസി ക്ഷേമം എന്നിവ സംബന്ധിച്ച നിർദേശങ്ങളും വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും നോർക സംഘത്തിന്​ നൽകി. വിവിധ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്​തു. ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. എൻ.ആർ.കെ ഫോറം ജനറൽ കൺവീനർ ബാലചന്ദ്രൻ ചർച്ച തുടങ്ങിവെച്ചു. മലയാളി സമൂഹത്തി​​െൻറ ഉപഹാരം ലുലു ഗ്രൂപ്​ റീജനൽ ഡയറക്ടർ ഷഹിം മുഹമ്മദ് ഡോ. കെ.എൻ രാഘവന് കൈമാറി. ജനറൽ മാനേജർ ബി. ഗോപകുമാരൻ നായരെ ഇസ്​മാഇൗൽ എരുമേലി ബൊക്കെ നൽകി സ്വീകരിച്ചു. ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സ്​റ്റാൻലി ജോസ്​ നന്ദിയും പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - norka roots meeting-saudi arabia-gulfnews
Next Story