Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫാഷിസത്തിനെതിരെ...

ഫാഷിസത്തിനെതിരെ ജനാധിപത്യ പാർട്ടികൾ ഒന്നിക്കണം ^എസ്.എം സൈനുദ്ദീൻ

text_fields
bookmark_border
SM Sainudheen
cancel
camera_alt???.?? ?????????
ജുബൈൽ: ഫാഷിസത്തിനെതിരായ പൊതു മിനിമം പരിപാടിയിൽ രാജ്യത്തെ ജനാധിപത്യ പാർട്ടികൾ ഒന്നിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം സൈനുദ്ദീൻ. വ്യക്തിയുടെ 
രാഷ്​ട്രീയ അധികാരവുമായി ബന്ധപ്പെട്ടതാണ് മത വിശ്വാസ, പരിവർത്തന സ്വാതന്ത്ര്യം. ഭരണ ഘടനയിൽ ഈ അവകാശ സ്വാതന്ത്ര്യം ഉൾക്കൊള്ളിച്ചത് ദൈവം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ടല്ല. അതിനെ അത്തരത്തിൽ സമീപിക്കുന്നത് ഭരണഘടന പൗരന് നൽകിയ അവകാശത്തോടുള്ള പുച്​ഛമാണ് കാണിക്കുന്നത്. ഹൃസ്വ സന്ദർശനാർഥം സൗദിയിൽ  എത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
ഭരണഘടനാ അവകാശത്തെ സംരക്ഷിക്കാനുള്ള രാഷ്​ട്രീയ പ്രശ്നമായി വേണം ഇഷ്​ടമുള്ള മതം ​െതരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ കാണാൻ. അങ്ങനെ സമീപിക്കാനാണ് മത നിരപേക്ഷ പക്ഷം 
തയാറാവേണ്ടത്. മതം ഒഴിവാക്കാനും ഇഷ്​ടമുള്ളത് സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന് വകവെച്ചു കൊടുക്കണം. ഭരണഘടന നൽകിയ മത സ്വാതന്ത്ര്യത്തെ സംഘ് പരിവാർ തങ്ങളുടെ 
താൽപര്യത്തിനു വേണ്ടിയുള്ള പ്രചാരണമാക്കി മാറ്റുന്നത് പുരോഗമനപരമല്ല. പുരോഗമനത്തി​​െൻറ മറ പിടിച്ചുകൊണ്ടു സംഘ്പരിവർ നടത്തുന്ന പ്രചാരണങ്ങൾക്ക് ശക്തി പകരുന്ന രീതിയിൽ ഇടതുപക്ഷവും കേരളത്തിലെ മത നിരപേക്ഷ സമൂഹവും സമീപനങ്ങൾ സ്വീകരിക്കുന്നത് വലിയ അപകടം ഉണ്ടാക്കും. നിർബന്ധ മത പരിവർത്തനം നടത്തുന്നത് തടയാൻ രാജ്യത്ത് നിയമമുണ്ട്. ആ 
രീതിയിലാണ് കാര്യങ്ങൾ പോകേണ്ടത്. 
മതനിരപേക്ഷ രാജ്യത്തിലെ ഭരണഘടന പൗരന് നൽകിയ അവകാശത്തിന് ഫാഷിസ്​റ്റുകൾ തടസ്സം നിൽക്കുമ്പോൾ രാഷ്​ട്രീയമായി അതിനെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ജനാധിപത്യ സമൂഹം ഏറ്റെടുക്കേണ്ടത്. ദൈവം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന ലളിത യുക്തി മത നിരപേക്ഷതയെ ശക്തിപ്പെടുത്തുകയല്ല ചെയ്യുന്നത്. ഫാഷിസ്​റ്റ്​ അജണ്ടകൾക്ക് മുന്നിൽ പകച്ചു പോകുന്നതി​​െൻറ ലക്ഷണമായി മാത്രമേ അതിനെ വിലയിരുത്താൻ കഴിയൂ. സോളിഡാരിറ്റി ആ വിഷയത്തിൽ സാമൂഹ്യമായ സംവാദത്തിനു നേതൃത്വം നൽകും. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഫാഷിസ്​റ്റ്​ കടന്നുകയറ്റമാണെന്ന്  മനസ്സിലാക്കിക്കൊണ്ട് മറ്റു ചെറിയ പ്രശ്നങ്ങൾ മാറ്റിവെച്ച്  ഇതിനെതിരെയുള്ള യോജിച്ച മുന്നേറ്റമാണ്  യഥാർഥത്തിൽ വേണ്ടത്. ജനാധിപത്യ മൗലിക സംരക്ഷണത്തിനും ഫാഷിസത്തിനെതിരെയുള്ള ചെറുത്ത് നിൽപിനും ആരുമായും യോജിക്കാനും സഹകരിക്കാനും സോളിഡാരിറ്റി തയാറാണെന്നും അദ്ദേഹം പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmust plan for unityagainst fascismSM Sainudheen
News Summary - must plan for unity against fascism - SM Sainudheen
Next Story