Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊതുമാപ്പ്​ ആനൂകൂല്യം...

പൊതുമാപ്പ്​ ആനൂകൂല്യം നവംബർ 15 വരെ നീട്ടി​െയന്ന്​ ഇന്ത്യൻ എംബസി

text_fields
bookmark_border
പൊതുമാപ്പ്​ ആനൂകൂല്യം നവംബർ 15 വരെ നീട്ടി​െയന്ന്​ ഇന്ത്യൻ എംബസി
cancel

റിയാദ്​: നിയമലംഘകർക്ക്​ രാജ്യം വിടാനുള്ള പൊതുമാപ്പ് വീണ്ടും നീട്ടിയതായി വിവരം ലഭിച്ചെന്ന്​ ഇന്ത്യൻ എംബസി.​ രാജ്യത്ത്​ അനധികൃതരായി കഴിയുന്ന വിദേശികൾക്ക്​ സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏ​ഴ്​ മാസം മുമ്പ്​ പ്രഖ്യാപിച്ച പൊതുമാപ്പാണ്​ ഒരിക്കൽ കൂടി ഒരുമാസത്തേക്ക്​ നീട്ടിയിരിക്കുന്നത്​. 

നവംബർ പകുതിവരെയാണ്​ വീണ്ടും അവസരമെന്ന്​​ എംബസി കമ്യൂണിറ്റി വെൽഫെയർ വിങ്​ കൗൺസലർ അനിൽ നൊട്യാൽ അറിയിച്ചു. വിദേശ രാജ്യങ്ങളുടെ എംബസികളുടെ അഭ്യർഥന കണക്കിലെടുത്ത്​ ഇത്​ രണ്ടാം തവണയാണ്​ കാലാവധി നീട്ടുന്നത്​. സെപ്​റ്റംബർ 16 മുതൽ ഒരു മാസത്തേക്ക്​ ലഭിച്ച കാലാവധി അവസാനിച്ചത് കഴിഞ്ഞയാഴ്​ചയാണ്​. തുടർന്നാണ്​​ വീണ്ടും ഒരു മാസത്തേക്ക്​ ലഭിച്ചിരിക്കുന്നത്​. 

അവസരം പലതവണ നൽകിയിട്ടും ഉപയോഗപ്പെടുത്താത്ത ആളുകൾക്ക്​ ശക്തമായ താക്കീതായാണ്​ ഒരു തവണ കൂടി അനുവദിക്കുന്നത്​. ഇൗ അവസരം  പ്രയോജനപ്പെടുത്താൻ അവശേഷിക്കുന്ന നിയമലംഘകരായ മുഴുവൻ ഇന്ത്യാക്കാരും മുന്നോട്ടുവരണമെന്ന്​ എംബസി വൃത്തങ്ങൾ ഒാർമപ്പെടുത്തി.
ഇൗ വർഷം മാർച്ച്​ 29നാണ്​ ആദ്യ പൊതുമാപ്പ്​ പ്രഖ്യാപിച്ചത്​. ജൂൺ 24 വരെയായിരുന്നു മൂന്നുമാസ കാലാവധി. അതവസാനിച്ചശേഷം വീണ്ടും ഒരുമാസം കൂടി നീട്ടിയിരുന്നു. ശേഷം ചെറിയൊരു ഇടവേളക്ക്​ ശേഷമാണ് വിദേശ എംബസികളുടെ അഭ്യർഥന കണക്കിലെടുത്ത്​ പ്രത്യേകമായി ഒരു മാസം കൂടി നൽകിയത്​. അതാണിപ്പോൾ വീണ്ടും നീട്ടിയത്​. ആദ്യ നാലുമാസത്തെ പൊതുമാപ്പ്​ കാലയളവിൽ ആറുലക്ഷത്തോളം ആളുകൾ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുപിടിച്ചിരുന്നു. ഏതാണ്ട്​ അരലക്ഷം ഇന്ത്യാക്കാർ അവസരം പ്രയോജനപ്പെടുത്തിയവരിലുണ്ട്​. അവസരം നീട്ടിയത്​ സംബന്ധിച്ചുള്ള വിവരങ്ങൾക്ക്​ ഇന്ത്യൻ എംബസിയുമായി 8002471234 എന്ന ടോൾ ഫ്രീ നമ്പറിലും 00966 11 4884697 എന്ന ഹെൽപ്​ ലൈൻ നമ്പറിലും sscw@indianembassy.org.sa എന്ന ഇമെയിൽ വിലാസത്തിലും ബന്ധ​പ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newslocalization
News Summary - localization-saudi-gulf news
Next Story