Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ഹാജിമാരുടെ...

മലയാളി ഹാജിമാരുടെ അവസാനസംഘം മക്കയോട്​ വിടപറഞ്ഞു

text_fields
bookmark_border
മലയാളി ഹാജിമാരുടെ അവസാനസംഘം മക്കയോട്​ വിടപറഞ്ഞു
cancel

ജിദ്ദ: മക്കയിൽ നിന്ന്​ മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക്​ തിരിച്ചു. രണ്ട്​ പേർ മക്കയിലെ ആശുപത്രികളിൽ ചികിൽസയിലാണ്​. ഇതിലൊരാൾ കോഴ​ിക്കോട്​ സ്വദേശിയാണ്​. 310 തീർഥാടകരാണ്​ അവസാന സംഘത്തിലുണ്ടായിരുന്നത്​. 

ഇന്ത്യയിൽ നിന്നുള്ള അവസാന സംഘം  ചൊവ്വാഴ്​ച മക്ക വിടും. ഇതോടെ ഇൗ വർഷം സർക്കാർ ഹജ്ജ്​ കമ്മിറ്റികൾ മ​ുഖേന എത്തിയ  തീർഥാടകർ മക്കയോട്​ വിടപറയും. 1,24,882 ​ പേരാണ്​ ഇത്തവണ ഇന്ത്യയിൽ നിന്ന്​ സർക്കാർ കമ്മിറ്റികൾ വഴി എത്തിയത്​.  

ആറ്​ സ്​ത്രീകൾ ഹജ്ജിന്​ എത്തിയ ശേഷം പ്രസവിച്ചു. 190 ഒാളം പേർ മരിച്ചു. സ്വകാര്യഗ്രൂപ്​ വഴി വന്നവർ നേരത്തെ മടങ്ങി. കേരളത്തിൽ നിന്ന്​ 23 കുട്ടികളടക്കം 11807 പേരാണ്​ സർക്കാർ ക്വാട്ടയിൽ എത്തിയത്​. ഇതിൽ 305 പേർ ലക്ഷദ്വീപിൽ നിന്നും 35 പേർ മാഹിയിൽ നിന്നുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayaliHajj GroupIndia News
News Summary - Last Malayali Haj Group Returns to India -Gulf News
Next Story