Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തർ ഹാജിമാർക്ക്​...

ഖത്തർ ഹാജിമാർക്ക്​ സൗദി അതിർത്തി തുറന്നുകൊടുക്കാൻ സൽമാൻ രാജാവി​െൻറ ഉത്തരവ്​

text_fields
bookmark_border
Salwa border
cancel

റിയാദ്​: ഖത്തറിൽ നിന്നുള്ള ഹാജിമാർക്കായി സൽവ അതിർത്തി തുറക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ നിർദേശം. തീർഥാടകരെ കൊണ്ടുവരാൻ സൗദി എയർലൈൻസി​​െൻറ പ്രത്യേക വിമാനവും ദോഹയിലേക്ക്​ അയക്കും. ഇതുസംബന്ധിച്ച്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ൻ സമർപ്പിച്ച പദ്ധതിക്ക്​ സൽമാൻ രാജാവ്​ അംഗീകാരം നൽകുകയായിരുന്നു. തീരുമാനം വന്ന്​ മണിക്കൂറുകൾക്കുള്ളിൽ ആദ്യസംഘം ഖത്തർ തീ​ർഥാടകർ സൗദിയിലെത്തിയതായി അൽ അറബിയ ചാനൽ റിപ്പോർട്ട്​ ചെയ്​തു.

ഖത്തർ രാജ കുടുംബത്തിലെ മുതിർന്ന അംഗം ശൈഖ്​ അബ്​ദുല്ല ബിൻ അലി ബിൻ അബ്​ദുല്ല ബിൻ ജാസിം അൽഥാനി ബുധനാഴ്​ച വൈകിട്ട്​ ജിദ്ദയിലെത്തിയിരുന്നു. തീർഥാടകർക്കായി സൽവ അതിർത്തി തുറക്കുന്ന കാര്യവും ഇദ്ദേഹം ഉന്നയിച്ചുവെന്ന്​ സൗദി പ്രസ്​ ഏജൻസി വ്യക്​തമാക്കി. തുടർന്ന്​ ഇൗ വിഷയത്തിൽ നിർമാണാത്​മകമായ ചർച്ചകൾ നടക്കുകയും വിശദമായ പദ്ധതി തയാറാക്കി അമീർ മുഹമ്മദ്​, സൽമാൻ രാജാവിന്​ സമർപ്പിക്കുകയുമായിരുന്നു. വ്യാഴം പുലർച്ചെയോടെ രാജാവ്​ പദ്ധതിക്ക്​ അംഗീകാരം നൽകി. 

ഇതുപ്രകാരം ഇത്തവണ ഹജ്ജിന്​ വരുന്ന ഖത്തർ പൗരൻമാർക്ക്​ വേണ്ടി സൗദി അതിർത്തിയിലെ സൽവ കവാടം തുറക്കും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉലഞ്ഞതിനെ തുടർന്ന്​ ജൂൺ അഞ്ചിനാണ്​ ഖത്തറി​​െൻറ ഏക കര അതിർത്തിയായ സൽവ സൗദി അറേബ്യ അടച്ചത്​. രാജാവി​​െൻറ നിർദേശം വന്നതോടെ അതിർത്തി തുറക്കാനുള്ള നടപടികൾ അടിയന്തിര പ്രാധാന്യത്തോടെ ആരംഭിച്ചു. 

ഇതുവഴി ഇലക്​ട്രോണിക്​ പെർമിറ്റില്ലാതെ തന്നെ ഹാജിമാർക്ക്​ സൗദിയിലേക്ക്​ കടക്കാം. ദമ്മാമിലെ കിങ്​ ഫഹദ്​ അന്താരാഷ്​ട്ര വിമാനത്താവളം, അൽ അഹ്​സ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന്​ ഇവരെ വിമാനമാർഗം ജിദ്ദയിലേക്ക്​ കൊണ്ടുവരും. ഇവരുടെ ചെലവ്​ സൽമാൻ രാജാവ്​ വഹിക്കും. ഇതിന്​ പുറമേ ദോഹ വിമാനത്താവളത്തിൽ നിന്ന്​ ഹാജിമാരെ നേരിട്ട്​ ജിദ്ദയിലേക്ക്​ എത്തിക്കാൻ സൗദി എയർലൈൻസി​​െൻറ വിമാനങ്ങൾ അയക്കാനും രാജാവ്​ നിർദേശിച്ചിട്ടുണ്ട്​. ഇൗ ചെലവും അദ്ദേഹം​ തന്നെ വഹിക്കും. രാജ നിർദേശം വന്ന്​ മണിക്കൂറുകൾക്കുള്ളിൽ ആദ്യസംഘം ഹാജിമാർ സൗദിയിലെത്തി. 120 പേരാണ്​ സൽവ അതിർത്തി കടന്നത്​. മൊത്തം 2,400 ലേറെ പേരാണ്​ ഇത്തവണ ഹജ്ജിനെത്തുക. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsKing SalmanSalwa borderQatarisperforming Hajj
News Summary - King Salman orders Salwa border crossing opened to Qataris performing Hajj-Gulf News
Next Story