Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിങ്​ അബ്​ദുല്ല...

കിങ്​ അബ്​ദുല്ല സർവകലാശാല ലോകത്തെ മികച്ച കലാലയങ്ങളുടെ പട്ടികയിൽ

text_fields
bookmark_border
university
cancel

റിയാദ്​: സൗദിയിലെ കിങ്​ അബ്​ദുല്ല യൂനിവേഴ്​സിറ്റി ഫോർ സയൻസ്​ ആൻഡ്​ ടെക്​നോളജി ലോകത്തിലെ മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​. ഉന്നതനിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം പരിഗണിച്ചുള്ള 100 വികസിത വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ പട്ടികയിൽ 19 ാം സ്​ഥാനവും നേടി. 8000 ലേറെ ആഗോള വിദ്യാഭ്യാസ സ്​ഥാപനങ്ങളു​ടെ പ്രകടനം പരിശോധിക്കുന്ന നേചർ ഇൻഡക്​ടി​​െൻറ 2016 പട്ടികയാണ്​ കിങ്​ അബ്​ദുല്ല സർവകലാശാലയുടെ മികവ്​ കണ്ടെത്തിയത്​. തോംസൺ റോയി​േട്ടഴ്​സി​​െൻറ ലോകത്തെ ആദരണീയരായ ഗവേഷകരുടെ പട്ടികയിൽ സർവകലാശാലയിലെ എട്ട്​ അധ്യാപകർ സ്​ഥാനം നേടിയിട്ടുണ്ട്.  

2009 ലാണ്​ മക്ക പ്രവിശ്യയിലെ തുവാലിൽ സർവകലാശാല സ്​ഥാപിതമായത്​. ചെങ്കടൽ തീരത്ത്​ 9,000 ഒാളം ഏക്കറിൽ പരന്നുകിടക്കുന്ന അതി ബൃഹത്തായ കാമ്പസാണ്​ സർവകലാശാലക്കുള്ളത്​. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്​ഥാപനങ്ങളിലൊന്നാണ്​ ഇന്ന്​ ഇൗ സർവകലാശാല. കുറഞ്ഞകാലം കൊണ്ട്​ തന്നെ ലോകത്തെ എണ്ണപ്പെട്ട ഗവേഷണ സ്​ഥാപനങ്ങളിലൊന്നായി പേര്​നേടാനായി എന്നതാണ്​ ശ്രദ്ധേയം. നിലവിൽ 940 ബിരുദാനന്തര ബിരുദ വിദ്യാർഥികളാണ്​ ഇവിടെയുള്ളത്​. 1,200 ലേറെ പൂർവവിദ്യാർഥികളും. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള, 60 ലേറെ രാജ്യക്കാരായ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇതിൽ 31 ശതമാനം സൗദി പൗരൻമാരാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsking abdulla university
News Summary - king abdulla university-saudi-gulf news
Next Story