Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂന്നര മാസം മുമ്പ്​...

മൂന്നര മാസം മുമ്പ്​ കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ

text_fields
bookmark_border
jayesh
cancel

റിയാദ്​: മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവി​​െൻറ മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ജൂൺ 23ന്​ രാവിലെ റിയാദ്​ നസീമിലെ താമസസ്​ഥലത്ത്​ നിന്ന്​ കാണാതായ കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.കെ ജയേഷി​​െൻറ (39) മൃതദേഹമാണ്​ ചൊവ്വാഴ്​ച ​സഹോദരനും സാമൂഹിക പ്രവർത്തകരും മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞത്​. 

റീട്ടെയിൽ വേൾഡ് ട്രേഡിങ്​ (ഡൈസോ ജപ്പാൻ) കമ്പനിയിലെ ജീവനക്കാരനായ യുവാവ്​ രാവിലെ താമസസ്​ഥലത്ത്​ നിന്ന്​ പോയതാണ്​. പിന്നീട്​ ഒരു വിവരമുണ്ടായിരുന്നില്ല. ‘ഗൾഫ്​ മാധ്യമം’ ഉൾപ്പെടെ തിരോധാന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ​റിയാദിലെ കേളി പ്രവർത്തകരും ബന്ധുക്കളുമെല്ലാം വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. ശുമൈസി മോർച്ചറിയിലുൾപ്പെടെ ഇൗ കാലയളവിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഒരു വിവരവും ലഭിച്ചിരുന്നില്ല. 

ഇക്കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ റിയാദ്​ മൻഫുഅ പൊലീസ്​ സ്​റ്റേഷൻ അധികൃതർ മൃതദേഹത്തെ കുറിച്ച്​​ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിങ്ങിനെ അറിയിച്ചത്​. എംബസിയിൽ നിന്ന്​ കിട്ടിയ വിവരത്തി​​െൻറ അടിസ്​ഥാനത്തിൽ കേളി ജീവകാരുണ്യ വിഭാഗം ഭാരവാഹി കിഷോർ ഇ. നിസാമും ജയേഷി​​െൻറ മൂത്ത സഹോദരനും ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗവുമായ കെ.കെ സുരേഷും​ ചൊവ്വാഴ്​ച മോർച്ചറിയിൽ പോയി മൃതദേഹം തിരിച്ചറിഞ്ഞു.

 ജയേഷിനെ കാണാതായ ഉടനെ കമ്പനി ജവാസാത്തിന്​ വിവരം നൽകി ഒളിച്ചോടിയവരുടെ പട്ടികയിൽ പെടുത്തി ‘ഹുറൂബാ’ക്കിയിരുന്നു. ഇൗ നിയമകുരുക്കഴിച്ചാൽ മാത്രമേ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാകാൻ കഴിയൂ. കേളി പ്രവർത്തകർ അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു. 

10 വർഷമായി റിയാദിൽ ജോലി ചെയ്​തിരുന്ന ഇയാൾ കാണാതാവുന്നതിന്​ നാല്​ ദിവസം മുമ്പാണ്​ നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്​. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനാൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ജൂൺ 23ന് രാവിലെയാണ്​ ​മുറിയിൽ നിന്ന്​ ഇറങ്ങിപ്പോയത്​. അന്ന്​ തന്നെ മരിച്ചതായാണ്​ പൊലീസ്​, ആശുപത്രി രേഖകളിലുള്ളത്​. രാത്രി 9.45ഒാടെ മരണം സംഭവിച്ചതായി രേഖകൾ പറയുന്നു​. 

മൻഫുഅ മേഖലയിലെ ഒരു കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്​ പൊലീസ്​ മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി. സ്വാഭാവിക മരണമെന്നാണ്​ നിഗമനം. മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ള മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ നിന്ന്​ ഒഴിവാക്കാനുള്ള തീരുമാനത്തി​​െൻറ ഭാഗമായാണ്​ പൊലീസ്​ എംബസിയെ ബന്ധപ്പെട്ടത്​. ബാലൻ ^ നളിനി ദമ്പതികളുടെ മകനാണ്​. സുരേഷിനെ കൂടാതെ സബിത എന്ന സഹോദരിയുമുണ്ട്​. സിന്ധുവാണ്​ ഭാര്യ. കുട്ടികളില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsKeralite deathHospital mortuary
News Summary - Keralite deadbody in hospital mortuary-Gulf news
Next Story