Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശമ്പളം...

ശമ്പളം ചോദിക്കു​േമ്പാൾ തൊഴിലുടമ അക്രമിക്കുന്നു; ജിദ്ദയിലെ ലേബർ ക്യാമ്പിൽ ദുരിതവും ഭീതിയുമായി 12 മലയാളികൾ

text_fields
bookmark_border
labours
cancel
camera_alt???????? ?????????? ????? ?????????? ???? ????????? ???????? ????????
ജിദ്ദ: ചെയ്​ത ജോലിക്ക്​ ശമ്പളം ചോദിക്കു​േമ്പാൾ തൊഴിലുടമ അക്രമിക്കുന്നു എന്നാരോപിച്ച്​  12 മലയാളികൾ ലേബർ ക്യാമ്പിൽ ഭീതിയോടെ കഴിയുന്നു. ജിദ്ദ അൽ ഖുംറയിലെ സ്വകാര്യ ട്രാൻസ്​പോർട്ട്​ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിൽ നിന്നും ഭീതിയിൽ നിന്നും​ മോചനം തേടി ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചത്​. ട്രൈലർ ഡ്രൈവർമാരാണ്​ പീഡനം സഹിച്ച്​ കഴിയുന്നത്​. ഏഴ്​ വർഷം വരെ സർവീസുള്ളവരുണ്ട്​ ഇക്കൂട്ടത്തിൽ. രണ്ട്​ വർഷം മുമ്പ്​ വരെ വലിയ പ്രശ്​നങ്ങളൊന്നുമില്ലായിരുന്നു. ഇൗയിടെയാണ്​ ശമ്പളം പതിവായി മുടങ്ങാൻ തുടങ്ങിയത്​. ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മുടങ്ങിയ ശമ്പളവും അലവൻസും ലഭിച്ച ശേഷം എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ്​ ഇവർ ആവശ്യ​പ്പെടുന്നത്​. മൂന്ന്​ മാസമായി  ശമ്പളം മുടങ്ങിയിരിക്കയാണ്​. വണ്ടിക്ക്​ ഡീസലടിക്കാനും നിത്യച്ചെലവിനുമുള്ള ട്രിപ്പ്​ അലവൻസ്​ പോലും മുടങ്ങു​ന്നതായി  തൊഴിലാളികൾ പറഞ്ഞു. ചിലർക്ക്​ ഭാഗികമായി അലവൻസ്​ കൊടുക്കും. എന്നിട്ടും ജോലിക്ക്​ ഹാജരായ ഇവർ ശമ്പളവും അലവൻസും ആവശ്യപ്പെടു​േമ്പാൾ തൊഴിലുടമ അക്രമാസക്​തനാവാൻ തുടങ്ങിയതോടെയാണ്​  ഇവിടെ നിന്ന്​ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന്​   ആലോചിച്ചു തുടങ്ങിയത്​.  അക്രമിക്കുന്നതി​​െൻറയും ഭീഷണി​െപ്പടുത്തുന്നതി​​െൻറയും ദൃശ്യങ്ങൾ വാട്​സ് ​ആപിൽ പ്രചരിക്കുന്നുണ്ട്​. നിലവിൽ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ട അവസ്​ഥയിലാണിവർ. താമസകേന്ദ്രത്തിൽ നിന്നിറങ്ങാനും  ആവശ്യപ്പെട്ടിട്ടുണ്ട്​. എങ്ങോട്ട്​ പോവണമെന്നറിയാതെ അന്തിച്ചു നിൽക്കുകയാണ്​ യുവാക്കൾ. അക്രമവും ഭീഷണിയും അസഹ്യമാണ്​. കഴിഞ്ഞ ആഴ്​ച  ക്യാമ്പിൽ നാല്​ ദിവസത്തോളം വൈദ്യുതി മുടങ്ങി. എട്ട്​ കട്ടിലുകളിട്ട കുടുസ്സുമുറിയിലാണ്​  താമസ സൗകര്യം. അവിടെ വൈദ്യുതി കൂടി മുടങ്ങിയാൽ അവസ്​ഥ അതി ദയനീയമാണ്​.  താമസത്തിന്​  ​ തൊഴിലുടമ 200 റിയാൽ ഇൗടാക്കുന്നുമുണ്ട്​. മുടങ്ങുന്ന ശമ്പളത്തിന്​ അധികൃതർ ഇടപെട്ട്​ അവധി പറയാറുണ്ടായിരുന്നെങ്കിലും വാഗ്​ദാനങ്ങൾ പാലിക്കപ്പെട്ടിരുന്നില്ലെന്ന്​  തൊഴിലാളികൾ പറഞ്ഞു.
 രണ്ട്​  വർഷത്തിനകം കൊണ്ടോട്ടി വട്ടപ്പറമ്പ്​ സ്വദേശി  മുഖാന്തിരം എത്തിയ ആറോളം പേർ ഇവിടെയുണ്ട്​. അവർ 50,000 രൂപ വീതം വിസക്ക്​ നൽകിയാണ്​ ഇവിടെ എത്തിയത്​. മറ്റ്​ ചെലവുകളടക്കം ഒരു ലക്ഷത്തോളം രൂപ കൊടുത്താണ്​ വന്നത്​. 45000 രൂപ ശമ്പളം കിട്ടുമെന്നായിരുന്നു വാഗ്​ദാനം. എന്നാൽ 25000 പോലും തികച്ചു കിട്ടുന്നില്ല. തുച്ചമായ ശമ്പളം മുടങ്ങുന്നതും അക്രമത്തിനിരയാവുന്നതും പതിവായിട്ടും വിസ നൽകിയയാൾ ഇടപെടുന്നില്ലെന്ന്​  തൊഴിലാളികൾ പറഞ്ഞു. അയാളും ഇൗ കമ്പനിയിലെ ജോലിക്കാരനാണ്​. മറ്റൊരു കമ്പനിക്ക്​ വേണ്ടി അഞ്ച്​ വിസകളുമായി നാട്ടിൽ പോയിരിക്കയാണിയാൾ. തങ്ങളെ  പോലെ ഇനിയാരും ഇരകളാക്കപ്പെടരുതെന്ന്​ 19 മാസം മുമ്പ്​  ഇവിടെ എത്തിയ മലപ്പുറം കാക്കഞ്ചേരി സ്വദേശി അനൂപ്​ മരുതാടൻ പറഞ്ഞു. 
കാക്കഞ്ചേരി സ്വദേശികളായ ഫവാസ്​, ജിസോൺ, വിമീഷ്​, കെ.അനൂപ്​, കൊണ്ടോട്ടി സ്വദേശി നിമീഷ്​, പാലക്കാട്​ സ്വദേശികളായ ഉനാസ്​, അബ്​ദുൽ ഖാദർ, , കണ്ണൂർ സ്വദേശികളായ ഹസീബ്, ​മുഹമ്മദ്​ ശാഫി, ഇബ്രാഹീം ഗൂഡലൂർ  തുടങ്ങിയവരാണ്​ ദുരിതവും ഭീതിയുമായി കഴിയുന്നത്​. കോൺസുലേറ്റ്​ അധികൃതർ ഇടപെട്ട്​ നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ്​ ഇവർ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslabour campmalayalam news
News Summary - Jiddah labor camp
Next Story