Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആടിയും പാടിയും...

ആടിയും പാടിയും മനംകവർന്ന്​ ഖാലിദ്​; കൂടെപ്പാടി ജിദ്ദയും

text_fields
bookmark_border
ആടിയും പാടിയും മനംകവർന്ന്​ ഖാലിദ്​; കൂടെപ്പാടി ജിദ്ദയും
cancel
camera_alt??????? ???????? ???????

ജിദ്ദ: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വെള്ളിവെളിച്ചത്തിൽ മുങ്ങിയ കൂറ്റൻ വേദിയിലേക്ക്​ ആ കുറിയ മനുഷ്യൻ കടന്നുവന്നപ്പോൾ സദസ്​ ഇളകിമറിഞ്ഞു. ‘ഷെബ്​ ഖാലിദ്​’ വിളികളാൽ അന്തരീക്ഷം മുഖരിതമായി. സദസിന്​ സലാം പറഞ്ഞ്​ പതിയെ അദ്ദേഹം തുടങ്ങി. അതിവേഗം തന്നെ വേദികളുമായി ഇണങ്ങുന്ന, അനുവാചകരുമായി അടുക്കുന്ന രീതിക്ക്​ മാറ്റമൊന്നുമുണ്ടായില്ല. ആഫ്രിക്കയുടെ പരുക്കൻ ഭാവമുള്ള ആ ശബ്​ദം പെട്ടന്ന്​ തന്നെ ഉച്ചസ്​ഥായിയിലെത്തി. പാട്ടിനൊപ്പം സ്വതസിദ്ധമായ പദചലനങ്ങളും. മെക്​സിക്കൻ തിരമാലകളുയർത്തി സദസും ഒപ്പം ചേർന്നു. ​െചങ്കടൽ തീരത്തിന്​ അവിസ്​മരണീയമായൊരു സായാഹ്​നം തന്നെയായിരുന്നു വ്യാഴാഴ്​ചത്തേത്​.

റായ്​ സംഗീതപ്രമാണി അൾജീരിയക്കാരൻ ഷെബ്​ ഖാലിദി​​െൻറ സൗദിയിലെ ആദ്യത്തെ ​പരിപാടിക്കാണ്​ ജിദ്ദക്ക്​ സമീപം റാബിഗിലെ കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റി വേദിയായത്​. രാത്രി 8.30 ന്​ തുടങ്ങുമെന്ന്​ അറിയിച്ചിരുന്ന പരിപാടിക്ക്​ മണിക്കൂറുകൾ മു​േമ്പ മൈതാനം നിറഞ്ഞു. വൈകിട്ട്​ അഞ്ചര മണി മുതൽ ജനപ്രവാഹം​ തുടങ്ങിയിരുന്നു. അറബ്​ യുവത്വത്തി​​െൻറ പല തലമുറകളെ ആവേശത്തിൽ ആറാടിച്ച സംഗീതപ്രതിഭയെ നേരിൽ കാണാൻ സൗദി യുവാക്കൾ ഒഴുകിയെത്തി. പരമാവധി വിസ്​താരത്തിൽ സജ്ജീകരിച്ച മൈതാനം ഖാലിദ്​ വേദിയിലെത്തുന്നതിനും ഏറെ മു​േമ്പ നിറഞ്ഞുകവിഞ്ഞു. 

ത​​െൻറ താരതമ്യേന പുതിയ ഗാനങ്ങളുമായാണ്​ ഖാലിദ്​ തുടങ്ങിയത്​. 2016 ൽ പുറത്തിറക്കിയ സിംഗിൾസ്​ ആൽബത്തിലെ ‘വഹ്​ദ ബി വഹ്​ദ’ ആയിരുന്നു ആദ്യഘട്ടത്തിലെ പ്രധാനഗാനം. പിന്നാലെ ത​​െൻറ എക്കാലത്തെയും വലിയ ഹിറ്റുകളായ ‘ഷബ്ബ ഷബ്ബ’, ‘ദീദി’, ‘അബ്​ദുൽഖാദിരിയെ’ എന്നിവയിലേക്ക്​ പതിയെ നീങ്ങി.  സൗദി യുവാക്കളുടെ ഹരമായ ‘ആയിശ’ക്കായി തുടക്കംമുതൽ തന്നെ സദസ്​ ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു. അവസാനഘട്ടത്തിൽ ‘ആയിശ’ പാടാൻ തുടങ്ങിയതോടെ ആവേശം ഉന്നതികളിലെത്തി. രണ്ടുമണിക്കൂർ നീണ്ട നിർത്താതെയുള്ള പ്രകടനത്തിന്​ ശേഷം ഖാലിദ്​ 11.30 ഒാ​െട വേദിവിട്ടു. സൗദി ജനതക്കും ഭരണാധികാരികൾക്കും നന്ദി പറഞ്ഞ്​ അദ്ദേഹം മടങ്ങു​േമ്പാൾ മിനിറ്റുകൾ നീണ്ട കരഘോഷം. പിന്നാലെ അമേരിക്കൻ റാപ്പർ നെല്ലി വേദിയേറി. 

സൗദി അറേബ്യയിൽ ഇതുവരെ നടന്നതിൽ വെച്ചേറ്റവും വലിയ പൊതു സംഗീത പരിപാടിയായിരുന്നു റാബിഗിലേത്​. സൗദി ജനറൽ എൻറർടൈൻമ​െൻറ്​ അതോറിറ്റിയുടെ നേതൃത്വത്തിൽ എം.ബി.സി ആക്​ഷൻ ആണ്​ പരിപാടി സംഘടിപ്പിച്ചത്​. കനത്തസുരക്ഷയായിരുന്നു​ മൈതാനത്തും പരിസരത്തും​. 
ആദ്യമായി സൗദിയിലെത്തിയ ഖാലിദ്​ മക്കയിലെത്തി ഉംറ നിർവഹിച്ചശേഷമാണ്​ റാബിഗിലെ വേദിയി​െലത്തിയത്​. 
കുവൈത്തി സംവിധായകനായ യാഖൂബ്​ അൽമുഹന്നയും ഉംറക്ക്​ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsJeddah
News Summary - jeddah-saudi-gulf news
Next Story