Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതർഹീലിൽ വൈദ്യ...

തർഹീലിൽ വൈദ്യ സഹായമൊരുക്കി  ഒ.​െഎ.സി.സി വനിതാവേദി

text_fields
bookmark_border
തർഹീലിൽ വൈദ്യ സഹായമൊരുക്കി  ഒ.​െഎ.സി.സി വനിതാവേദി
cancel

ദമ്മാം: ദമ്മാം ഡീപോർട്ടേഷൻ സ​​​െൻററിലെ വനിതകൾക്ക് ഒ.ഐ.സി.സി വനിതാവേദി മെഡിക്കൽ ക്യാമ്പും റമദാൻ റിലീഫ് കിറ്റ് വിതരണവും നടത്തി. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നും വീട്ടുവേലക്കായി സൗദിയിൽ എത്തിച്ചേർന്നവരാണ് ഇവരിൽ ഭൂരിഭാഗവും. അൽഅബീർ മെഡിക്കൽ സംഘത്തി​​​​െൻറ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ക്യാമ്പിൽ പ്രമേഹം, രക്​ത സമ്മർദ്ദം തുടങ്ങിയവ രേഖപ്പെടുത്തിയ ഹെൽത്ത്​ കാർഡും മരുന്നുകളും വിതരണം ചെയ്തു. 
ഡോ.നൂർ സബാഹ്, ഡോ.തസ്‌കീൻ നസ്‌ബീർ, ഡോ.ടെസ്സി റോണി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമടങ്ങുന്ന വനിതാവേദിയുടെ റമദാൻ കിറ്റ് വിതരണം ചെയ്തു. ഈ സേവന മനോഭാവത്തെ പ്രശംസിച്ച ഡീപോർ​േട്ടഷൻ അധികൃതർ ഇത്തരം ക്യാമ്പുകൾ അവിടങ്ങളിലെ അന്തേവാസികളുടെ മാനസിക പിരിമുറുക്കത്തിനും ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും ചെറിയതരത്തിലുള്ള പരിഹാരമാകുമെന്നും അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി വനിതാവേദി അംഗങ്ങളായ ഡോ.ഫൗഷ പി.ഫൈസൽ, ഹുസ്‌ന ആസിഫ്, സിന്ധു സന്തോഷ്, എസ്.എം താജുദ്ദീൻ തുടങ്ങിയവർ ക്യാമ്പിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - iocc
Next Story