രാജ്യത്തെ ഇൻറർനെറ്റ് വേഗത വർധിപ്പിക്കും -അബ്ദുല്ല ആമിർ
text_fieldsജിദ്ദ: രാജ്യത്തെ ഇൻറർനെറ്റിെൻറ വേഗത ഉയർത്താൻ സമയബന്ധിതമായ പദ്ധതികൾ നടപ്പാക്കിവരുന്നതായി ടെലിഫോൺ, വിവര സാേങ്കതിക മന്ത്രി എൻജിനീയർ അബ്ദുല്ല ആമിർ അൽസവാഹ. ഇതിനായി പദ്ധതികൾ നേരത്തെ തയാറാക്കിയിട്ടുണ്ട്. 2020 ഒാടെ രാജ്യത്തെ മുഴുവൻ മേഖലകളിലും ഉയർന്ന വേഗത ലഭ്യമാക്കുകയാണ് ലക്ഷ്യം. 2,70,000 വീടുകളിൽ ഇപ്പോൾ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വീടുകളിലേക്ക് സേവനം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദേശീയപരിവർത്തന പദ്ധതി 2020 ഉം വിഷൻ 2030 ഉം ലക്ഷ്യമിട്ട് വിവരസാേങ്കതിക വിദ്യ ഉയർന്ന നിലവാരത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. രാജ്യത്തിെൻറ വളർച്ചയിലും പുരോഗതിയിലും വിവര സാേങ്കതിക മേഖലക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.