Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹല വിളിക്കുന്നു... ഇടി...

ഹല വിളിക്കുന്നു... ഇടി പഠിക്കാൻ

text_fields
bookmark_border
ഹല വിളിക്കുന്നു... ഇടി പഠിക്കാൻ
cancel
camera_alt?? ?? ??????

റിയാദ്​: ആയോധനകലാകാരികളെ സൃഷ്​ടിച്ച്​ ചരിത്രം മാറ്റിയെഴുതുകയാണ്​  ബോക്​സിങ്​ പരിശീലക ഹല അൽ ഹംറാനി എന്ന സൗദി വനിത. അന്താരാഷ്​ട്ര ബോക്​സിങ്​  മൽസരവേദികളിൽ സൗദിയുടെ പെൺകൊടികൾ ഇടിക്കുട്ടിൽ കയറി ‘പൊളിച്ചടക്കുന്ന’ കാലം അവർ സ്വപ്​നം കാണുന്നു. മാറ്റത്തി​​െൻറ  ഇൗ കാലത്ത്​  അതൊന്നും അപ്രാപ്യമല്ലെന്ന്​ ഹല കരുതുന്നു. 16ാം വയസിൽ കരാ​െട്ടയിൽ ബ്ലാക്​ബെൽറ്റ്​ നേടിയ ഇൗ വനിത ഇന്ന്​ സൗദിയുടെ വിവിധ ഭാഗങ്ങളിൽ വനിതകളെ ബോക്​സിങ്​ പഠിപ്പിക്കുകയാണ്​. റിയാദിലും ദമ്മാമിലെ അൽ ഖോബാറിലും പരിശീലന കേന്ദ്രങ്ങളുണ്ട്​്​. 120 പേരാണ്​ ഇവരുടെ കീഴിൽ അഭ്യാസം പരിശീലിക്കുന്നത്​. കൂടുതൽ സ​െൻററുകൾ സൗദിയിലുടനീളം സ്​ഥാപിക്കുക, പരിശീലകരെ വാർത്തെടുക്കുക എന്നിവയാണ്​ ലക്ഷ്യം. ബോക്​സിങ്​ മാത്രമല്ല കരാ​െട്ട തുടങ്ങിയ ആയോധന കലകളും ഇവർ പരിശീലിപ്പിക്കുന്നു. കൂടുതൽ വനിതകൾ പ്രത്യേകിച്ച്​ പെൺകുട്ടികൾ  പരിശീലനം തേടിവരുന്നതായി ഹല അൽ ഹംറാനി സാക്ഷ്യപ്പെടുത്തുന്നു. 

ഹലയുടെ പിതാവ്​ സൗദി പൗരനും മാതാവ്​ അമേരിക്കക്കാരിയുമാണ്​. മാതാവ്​ ബോക്​സർ ആയിരുന്നു. സൗദിയുടെ പുറത്തായിരുന്നു ഹലയുടെ പഠനവും പരിശീലനവും. 28 വർഷമായി കായികാഭ്യാസം പരിശീലിക്കുന്നു. ചെറുപ്പത്തിൽ തന്നെ സ്വയംപ്രതിരോധത്തി​​െൻറ അഭ്യാസങ്ങളിൽ ആകൃഷ്​ടയായി. അങ്ങനെയാണ്​ കരാ​െട്ടയിൽ  ബ്ലാക്​ ബെൽറ്റ്​​കാരിയായത്​. യുണിവാഴ്​സിറ്റി പഠനത്തോടൊപ്പം  കിക്ക്​ ബോക്​സിങ്​, ലെവൽ ടു ക്രോസ്​ഫിറ്റ്​, ജിംനാസ്​റ്റിക്​സ്​ എന്നിവയിൽ പരിശീലനം നേടി. ബോക്​സിങിലാണ്​ കുടുതൽ ഹരം കണ്ടെത്തിയത്​. യൂണിവാഴ്​സിറ്റി പഠനത്തിന്​ പ്രാധാന്യം കൊടുത്തതിനാൽ മൽസരവേദികളിലേക്ക്​ പോയില്ല. എന്നാലും താൻ പഠിച്ച അഭ്യാസങ്ങളിൽ നിരന്തരം പരിശീലിച്ച്​ നൈപുണ്യത്തിന്​ തിളക്കം കുട്ടി. 

സൗദിയിൽ തിരിച്ചെത്തിയപ്പോൾ ഇവിടെ ഇൗ മേഖല ശൂന്യം. എന്നാൽ ഇനി അങ്ങനെ പോരെന്ന്​ ഹല തീരുമാനിക്കുകയായിരുന്നു. സൗദിയിലെ വനിതകൾക്ക്​ ആയോധന കലയിലും സ്വയം പ്രതിരോധത്തിലും പരിശീലനം നൽകുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ടത്​ അനിവാര്യമാണ്​. അഭ്യാസവും കരാ​െട്ടയുമൊന്നും ആരെയും അക്രമിക്കാനല്ല, മറിച്ച്​ ആത്​മവിശ്വാസവും മാനസികാരോഗ്യവും  വെല്ലുവിളികളെ നേരിടാനുള്ള കരുത്തും വനിതകൾക്ക്​ നൽകും. ശരീരത്തിൽ ​ കൊഴുപ്പടിയുന്നത്​ ഒഴിവാക്കാനും എല്ലാത്തിലുമുപരി സന്തോഷത്തിന്​ കാരണമാവുന്ന ‘എൻഡോർഫിൻസ്​’ ഹോർമോണി​​െൻറ ഉൽപാദനത്തിനും കായികാഭ്യാസപരിശീലനം അനിവാര്യമാണ്^ ഹല പറയുന്നു.

ഒളിമ്പിക്​സ്​ ലക്ഷ്യം വെച്ച്​ കരുത്തുറ്റ ബോക്​സിങ്​ ടീമിനെ വാർത്തെടുക്കുകയാണ്​ ഹല അൽ ഹംറാനിയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ്​ ഇൗ നാൽപതുകാരി. സൗദി വനിതകൾ കായികമേഖലയിലേക്ക്​ കടന്നുവരുന്ന പുതിയ പ്രവണതയും അവരെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നയവും ഹലയെ ഏറെ ആഹ്​ളാദിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newshala
News Summary - hala-saudi-gulf news
Next Story