Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right80,000 ഇന്ത്യൻ ഹാജിമാർ...

80,000 ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിൽ; മികവുറ്റ സേവനം സാധ്യമായി -കോൺസൽ ജനറൽ

text_fields
bookmark_border
80,000 ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിൽ; മികവുറ്റ സേവനം സാധ്യമായി -കോൺസൽ ജനറൽ
cancel
camera_alt??????? ?????? ???? ????????? ??? ??????? ????? ??????? ???????????? ??????????????. ????? ?????? ?????? ????????? ??????? ???

കേന്ദ്രവിദേശകാര്യമന്ത്രി  എം.ജെ അക്​ബർ  ഇന്ത്യൻ ഹജ്ജ്​ സൗഹൃദസംഘത്തെ നയിക്കും
ജിദ്ദ: ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽ നിന്ന്​ ഹജ്ജ്​ കമ്മിറ്റി വഴി 80.000ത്തിലേറെ ഹാജിമാർ പുണ്യഭൂമിയിലെത്തിയതായി കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ പറഞ്ഞു. 1,70,025 ഹാജിമാരാണ്​ ഇന്ത്യയിൽ നിന്ന്​ ഹജ്ജിന്​ വരുന്നത്​. ഇതിൽ 1,25,025 പേർ സർക്കാർ കമ്മിറ്റി മുഖേനയും ബാക്കിയുള്ളവർ സ്വകാര്യ  ഗ്രൂപ്​ വഴിയുമാണ്.  കോൺസുലേറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി.ജി. കേന്ദ്ര വിദേശകാര്യസഹമന്ത്രി  എം.ജെ അക്​ബറി​​െൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹജ്ജ്​ സൗഹൃദസംഘം ആഗസ്​റ്റ്​  28^ന്​ മക്കയിലെത്തും.  ഇലക്​ട്രോണിക്​ വിസ സംവിധാനം യാഥാർഥ്യമായതിനാൽ എമിഗ്രേഷൻ നടപടികൾക്കായി ഹാജിമാർക്കായി കൂടുതൽ സമയം വിമാനത്തവളങ്ങളിൽ കാത്തിരിക്കേണ്ട അവസ്​ഥയില്ലെന്നും എല്ലാ മേഖലയിലും കുറ്റമറ്റ സൗകര്യങ്ങളും സേവനങ്ങളും ഹാജിമാർക്ക്​ ഉറപ്പു വരുത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ്​ അവസാനിച്ചു. ബാക്കി ഹാജിമാർ ജിദ്ദ വിമാനത്താവളം വഴി വന്ന്​ നേരെ മക്കയിലേക്കാണ്​ പോവുന്നത്​. മക്കയിൽ അസീസിയ്യയിലാണ്​ ഭൂരിഭാഗം ഹാജിമാർക്കും താമസം. 13000 ത്തോളം പേർക്ക്​ ഗ്രീൻ കാറ്റഗറിയിൽ ഹറമിന്​ സമീപമാണ്​ താമസം. മക്കയിൽ ഹാജിമാരുടെ ആരോഗ്യസേവനത്തിനായി ആശുപ​ത്രികളും ഡിസ്​പെൻസറികളും സജ്ജമാക്കിയിട്ടുണ്ട്​. ഇന്ത്യയിൽ നിന്ന്​ വന്ന ഡോക്​ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭ്യമാണ്​.  മിനയിൽ ഇത്തവണ മൂന്ന്​ നേരത്തെ ഭക്ഷണം വിതരണം ചെയ്യും.  മദീനയിൽ ഹാജിമാർക്ക്​  ഭക്ഷണവിതരണമുണ്ടാവില്ല. അസീസിയ്യയിൽ താമസിക്കുന്നവർക്ക്​ ഭക്ഷണം പാകം ചെയ്​ത്​ കഴിക്കാനുള്ള സൗകര്യമുണ്ട്​. അതേ സമയം ഗ്രീൻ കാറ്റഗറിയിൽ താമസിക്കുന്നവർക്ക്​ ആ സൗകര്യം ഉണ്ടാവില്ല. നാട്ടിൽ നിന്നുതന്നെ ഹാജിമാർക്ക്​ സിം കാർഡുകൾ നൽകുന്നുണ്ട്​. അത്​ ഇവിടെ എത്തിയ ശേഷം ബന്ധപ്പെട്ട കമ്പനിയുടെ ആളുകളെത്തി വിരലടയാളം നൽകിയ ശേഷമാണ്​ ആക്​ടീവ്​ ആവുക. ഇത്തവണ 65000 ഇന്ത്യൻ ഹാജിമാർക്കാണ്​ മശാഇർ മെട്രോട്രെയിൻ സർവീസ്​ സൗകര്യം ലഭിക്കുക. ബാക്കിയുള്ളവർക്ക്​  മിന, അറഫ, മുസ്​ദലിഫ എന്നിവിടങ്ങളിലേക്ക്​ ബസ്​ സർവീസ്​ ലഭിക്കും. മക്ക, മദീന സർവീസിനും മക്കയിലെ താമസ കേന്ദ്രങ്ങളിൽ നിന്ന്​ ഹറമിലേക്കുള്ള സർവീസിനും  ഇത്തവണ പുത്തൻ ബസുകളാണ്​ സർവീസ്​ നടത്തുന്നത്​. ഇത്തരം വിഷയങ്ങളിൽ സൗദി അധികൃതരുടെ ഭാഗത്ത്​ നിന്ന്​ വലിയ സഹകരണവും പിന്തുണയുമാണ്​ ലഭിക്കുന്നത്​. ഇന്ത്യയിൽ നിന്നുള്ള സന്നദ്ധസേവകരുടെ പിന്തുണയും സഹകരണവും ഹജ്ജ്​ മിഷ​​െൻറ പ്രവർത്തനങ്ങൾക്ക്​ കരുത്താവുന്നുണ്ട്​. അറഫയിൽ വളണ്ടിയർമാരുടെ സേവനം  സാധ്യമാക്കാൻ ഹജ്ജ്​ മിഷൻ ശ്രമിക്കുന്നുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു.  ഹജ്ജ്​ കോൺസൽ മുഹമ്മദ്​ ഷാഹിദ്​ ആലമും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshajj-saudi-gulf news
News Summary - hajj-saudi-gulf news
Next Story