Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കൾക്ക്...

മക്കൾക്ക് മാതൃയാകേണ്ടത്​  രക്ഷിതാക്കൾ: റാഷിദ് ഗസ്സാലി

text_fields
bookmark_border
മക്കൾക്ക് മാതൃയാകേണ്ടത്​  രക്ഷിതാക്കൾ: റാഷിദ് ഗസ്സാലി
cancel

ജിദ്ദ: മക്കൾക്ക് ജീവിതത്തിലെ നല്ല മാതൃകകളാവേണ്ടത്​ രക്ഷിതാക്കളാണെന്നും നന്മകളാൽ സ്വയം സ്ഫുടം ചെയ്താലല്ലാതെ മാതൃകാജീവിതം സാധ്യമാകില്ലെന്നും റാഷിദ് ഗസ്സാലി പറഞ്ഞു. സൈൻ ജിദ്ദ ചാപ്റ്ററും ജിദ്ദ പൗരാവലിയും സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തി​​​െൻറ ആദ്യദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ഭർത്താക്കൻമാർ വ്യതസ്​ത ധർമ്മങ്ങൾ പൂർത്തീകരിച്ചുകൊണ്ടും പരസ്പരം മനസ്സിലാക്കിക്കൊണ്ടും ഇണക്കുരിവികളെപ്പോലെ ജീവിച്ചാൽ സ്വർഗ്ഗമണയുമെന്ന് അദ്ദേഹം പറഞ്ഞു.  

പ്രാധാന്യം കൊണ്ട് വ്യത്യസ്തപ്പെടുത്താൻ കഴിയാത്ത ഒന്നാണ് ഇണ. ലോക ചരിത്രത്തിൽ ഇണകൾക്ക് ഒരു മാനദണ്ഡവും ഇല്ലെന്നു കാണിച്ചു തന്ന ജീവിതമാണ് മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും ജീവിതം- അദ്ദേഹം പറഞ്ഞു. ജെ.എൻ.എച്ച്​ ചെയർമാൻ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, അബൂബക്കർ ദാരിമി ആലമ്പാടി, അബ്​ദുൽസലാം സ്വലാഹി, നാസർ ചാവക്കാട്, ബേബി നീലാമ്പ്ര, മജീദ് നഹ, നവാസ് വെമ്പായം, പി.വി അഷ്‌റഫ്, സലീം അൽഅബീർ, ഇസ്മായിൽ മുണ്ടക്കുളം എന്നിവർ ആശംസ നേർന്നു.  കെ.സി. അബ്​ദുറഹ്​മാൻ സ്വാഗതവും അഡ്വ. അലവിക്കുട്ടി നന്ദിയും പറഞ്ഞു. അവസാന ദിവസമായ ഇന്ന്   ആത്മീയത എന്ന വിഷയത്തിൽ സംസാരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - events
Next Story