Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹിജ്​റയുടെ സമകാലീന...

ഹിജ്​റയുടെ സമകാലീന മാനങ്ങൾ ചർച്ച ചെയ്​ത്​ സി​േമ്പാസിയം

text_fields
bookmark_border
ഹിജ്​റയുടെ സമകാലീന മാനങ്ങൾ ചർച്ച ചെയ്​ത്​ സി​േമ്പാസിയം
cancel
camera_alt??????: ??? ??????? ????? ?????????? ??.?? ????????? ????????? ??????????

ജിദ്ദ:  ‘ഹിജ്റ: ഒരു സമകാലിക വായന’ എന്ന പേരിൽ ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്​ലാമിയ്യ അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ സിമ്പോസിയം സംഘടിപ്പിച്ചു. ഷറഫിയ അൽ റയാൻ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി ഉദ്​ഘാടനം ചെയ്തു. ബഹുസ്വരതയില്‍ ജീവിക്കുന്ന മുസ്​ലീം സമൂഹങ്ങള്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നതാണ് പ്രവാചക​​െൻറ ഹിജ്റ  എന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കും അനുയായി അബൂബക്കറിനും വഴികാട്ടാന്‍ ഒരു ബഹുദൈവ വിശ്വാസിയെ പ്രവാചകന്‍ ചുമതലപ്പെടുത്തിയത് ഇതി​​െൻറ ഏറ്റവും നല്ല ഉദാഹരണമാണ്​.

ആദര്‍ശ സംരക്ഷണത്തിനും വികാസത്തിനും  വേണ്ടിയുള്ള പലായനമാണ് ഹിജ്റ എന്നും അതിന് ലോക ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്നും വിഷയം അവതരിപ്പിച്ച്  ഉമറുല്‍ ഫാറൂഖ്  അഭിപ്രായപ്പെട്ടു.  ഹിജ്റ ദൗത്യനിർവഹണത്തില്‍ നിന്നുള്ള ഒളിച്ചോട്ടമോ മാധ്യസ്ഥ്യ ശ്രമത്തി​​െൻറ ഭാഗമായി നടത്തുന്ന ഒത്തുതീര്‍പ്പൊ അല്ല. ത​​െൻറ ദൗത്യ നിര്‍വഹണത്തിനും നിലനില്‍പിന് തന്നെയും കടുത്ത ഭീഷണി ഉയരുമ്പോള്‍ എല്ലാം ത്യജിച്ച് പുതിയ ആകാശവും മണ്ണും അന്വേഷിച്ച് കൊണ്ടുള്ള പ്രയാണമാണതെന്നും അദ്ദേഹം  പറഞ്ഞു.   

ഭിന്നിച്ച് അകന്ന് പോയികൊണ്ടിരിക്കുന്ന മുസ്​ലീം സമൂഹത്തിന് പാരസ്പര്യത്തി​​െൻറയും സാഹോദര്യത്തി​േൻറയും മഹത്തായ സന്ദേശമാണ് ഹിജ്‌റ നല്‍കുന്നതെന്ന് ‘ഹിജ്റ പാരസ്പര്യത്തി​​െൻറ പാഠങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച്  മുസ്തഫ സഅദി   പറഞ്ഞു.  പ്രവാചക ജീവിതത്തില്‍ ഹിജ്റ   ഇല്ലായിരുന്നുവെങ്കില്‍ ഇസ്​ലാമി​​െൻറ അവസ്ഥ എന്താകുമായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ലെന്ന് ‘ഹിജ്റയുടെ ഫലങ്ങൾ’ എന്ന വിഷയമവതരിപ്പിച്ച്   അബ്​ദുറഹ്​മാന്‍ ഉമരി  അഭിപ്രായപ്പെട്ടു.  അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും പരമമായ സൂക്ഷ്മതയുമാണ് ഹിജ്റയുടെ അടിസ്ഥാനമെന്നും ഹിജ്റയിലെ ആസൂത്രണവും അതി​​െൻറ ഒരുക്കങ്ങളുമെല്ലാം അന്ത്യനാള്‍ വരേ  വിശ്വാസികള്‍ക്ക് മാതൃകയാണെന്നും ‘ഹിജ്റയുടെ മര്‍മം’ എന്ന വിഷയം അവതരിപ്പിച്ച്​  നജ്മുദ്ദീന്‍ ഹുദവി പറഞ്ഞു. ഇസ്​ലാമി​​െൻറ സന്ദേശ പ്രചാരണത്തിനും വികാസത്തിനും സുരക്ഷിതമായ ഭൂമികയൊരുക്കി,  മാതൃകാ സമൂഹത്തെ പുനഃസൃഷ്​ടിക്കാനുള്ള പരിശ്രമമാകണം ഹിജ്റ നമുക്ക് നല്‍കേണ്ട  പാഠമെന്ന് ‘ഹിജ്റയുടെ സന്ദേശം’ എന്ന വിഷയമവതരിപ്പിച്ച് ഉമറുല്‍ ഫാറൂഖ് മാറഞ്ചേരി  വ്യക്തമാക്കി. 

മാധ്യമ പ്രവർത്തകൻ അബ്​ദുറഹ്​മാന്‍ തുറക്കല്‍ എഴുതിയ ‘ഹിജ്റ: ചരിത്രവും സന്ദേശവും’  പുസ്തകം ഷറഫുദ്ദീന്‍ അബൂബക്കര്‍ പരിചയപ്പെടുത്തി. ഹിജ്റ എക്കാലത്തേയും മുസ്​ലീം സമൂഹത്തിന് വലിയ ആവേശമാണെന്നും അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് സമകാലീന പ്രതിസന്ധികളെ അതിജീവിക്കണമെന്നും സമാപന പ്രസംഗം നിര്‍വ്വഹിച്ച സി.കെ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അലുംനി പ്രസിഡൻറ്​ ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു.  കെ.കെ.നിസാര്‍ സ്വാഗതവും ആബിദ് ഹുസ്സൈൻ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. നസ്റുല്ല പത്തിപിരിയം ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. സാദിഖലി തുവ്വൂര്‍, സക്കീര്‍ ഹുസൈന്‍ വലമ്പൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsevents
News Summary - events-saudi-gulf news
Next Story