Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകള്ളക്കേസിൽ കുടുങ്ങിയ...

കള്ളക്കേസിൽ കുടുങ്ങിയ   അഞ്ച്​ മലയാളികൾ നാടണഞ്ഞു 

text_fields
bookmark_border
കള്ളക്കേസിൽ കുടുങ്ങിയ   അഞ്ച്​ മലയാളികൾ നാടണഞ്ഞു 
cancel
camera_alt??.??.??????? .? ?????? ??????? ???????????? ??????????? ????????????????

തബൂക്ക്: കള്ളക്കേസിൽ കുടുങ്ങി നാട്ടിലേക്ക്​ പോവാനാവാതെ ദുരിതത്തിലായ അഞ്ച്​ മലയാളികൾ നാടണഞ്ഞു. തബൂക്കിലെ  കോഫീ ഷോപ്പിൽ ജോലി ചെയ്തിരുന്ന തിരുവനതപുരം,  മലപ്പുറം സ്വദേശികളായ നജീബ്, ഷമീം,നസീർ, ശരീഫ്, സജി എന്നിവരെയാണ്  സ്പോൺസർ കേസിൽ കുടുക്കി യാത്ര തടസ്സപ്പെടുത്തിയത്. ഒരു വർഷത്തോളം ശമ്പളം കിട്ടാതെ വലഞ്ഞ ഇവർ പൊതുമാപ്പിൽ നാട്ടിലേക്ക്​ പോകാൻ നടപടികളായപ്പോ​ഴാണ്​ സ്​പോൺസർ ഇവർക്കെതിരെ പൊലീസിൽ കേസ്​ കൊടുത്തത്​. കോഫീ മേക്കറും സി.സി കാമറയും നശിപ്പിച്ചുവെന്നും 16000 റിയാൽ നഷ്​ടം ഇൗടാക്കാതെ ഇവരെ നാട്ടിൽ പോവാൻ അനുവദിക്കരുത്​ എന്നുമായിരുന്നു  പൊലീസിന്​ നൽകിയ പരാതി. ഇതി​​െൻറ അടിസ്​ഥാനത്തിൽ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്​ഥർ ഇവരുടെ യാത്ര തടഞ്ഞു.
 ഒരു വർഷം  മുമ്പാണ് തബൂക്കിലെ  കോഫീ ഷോപ്പിൽ ഇവർ ജോലിക്കെത്തിയത്. വന്നതിനു ശേഷം ഇവർക്ക്  ഇഖാമയോ ആരോഗ്യ ഇൻഷുറൻസോ എടുത്തിരുന്നില്ല. കൃത്യമായ ശമ്പളവും ലഭിച്ചില്ല. എട്ട്​ മാസമായിട്ടും സ്പോൺസർ ശമ്പളം കൊടുക്കാതായപ്പോൾ ഇവർ അഞ്ചുപേരും നാട്ടിൽ പോകണമെന്ന് പറഞ്ഞു. സ്പോൺസർ ഇവരെ നാട്ടിലയക്കാൻ തയാറായിരുന്നില്ല. 

ഇഖാമയും ശമ്പളവും തരാമെന്നു പറഞ്ഞു എന്നല്ലാതെ സ്​പോൺസർ വാക്കുപാലിച്ചില്ലെന്ന്​ ഇരകൾ പറഞ്ഞു.ഒടുവിൽ ഇവർ ജോലിക്കിറങ്ങാതായപ്പോൾ   കുറച്ചു പണം കുടിശ്ശികയിലേക്കു നൽകി. രണ്ടുമാസം കഴിഞ്ഞ്​ തുടർന്നും ശമ്പളമൊന്നും കൊടുക്കാതെ വന്നപ്പോൾ  സ്പോൺസറോട് ഇനി ഞങ്ങൾ ജോലി ചെയ്യാൻ സാധിക്കില്ല എന്ന് തീർത്തു പറഞ്ഞു.  അതിനിടക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.  തുടർന്ന്​ നാട്ടിൽ പോകാൻ  എമർജൻസി സർട്ടിഫിക്കറ്റിന്​ അപേക്ഷ കൊടുത്ത്​ തർഹീലിൽ  നടപടി ക്രമങ്ങൾ പൂർത്തിയാക്കി.   അഞ്ചുപേർക്കും ഫൈനൽ എക്സിറ്റ്​  ലഭിക്കുകയും ചെയ്തു.തുടർന്ന്​ ഇവർ പണം സംഘടിപ്പിച്ച്​ ടിക്കറ്റെടുത്തു. ജിദ്ദ വഴി കൊച്ചിയിലേക്കാണ്  ടിക്കറ്റെടുത്തത്. തബൂക്കിൽനിന്ന്​ ജിദ്ദ എയർ പോർട്ടിലെത്തിയപ്പോഴാണ്​  എമിഗ്രേഷനിൽ തടഞ്ഞത്​. തങ്ങൾക്കെതിരെ സ്​പോൺസർ കള്ളക്കേസ്​ നൽകിയ വിവരം അപ്പോഴാണ്​ അവരറിയുന്നത്.  ഒടുവിൽ  സി.സി.ഡബ്​ള്യു മെമ്പർമാർ പൊലീസുമായി ബന്ധപ്പെട്ടാണ്​ ഇവരുടെ കുരുക്കഴിച്ചത്​.  സി.സി.ഡബ്​ള്യു  ചെയർമാൻ സിറാജ് എറണാകുളം, മെമ്പർമാരായ ലാലു ശൂരനാട്​, ഉണ്ണി മുണ്ടുപറമ്പിൽ എന്നിവർ ഇവരുടെ വിഷയത്തിൽ ഇടപെട്ടാണ്​ പ്രശ്​നത്തിന്​ പരിഹാരമുണ്ടാക്കിയത്​. പൊലീസ്​  സ്​റ്റേഷനിൽ  സ്പോൺസറുമായി നടന്ന ചർച്ചക്കൊടുവിലാണ്​ പ്രശ്​നത്തിന്​ പരിഹാരം കണ്ടത്​.  സാലി  പട്ടിക്കാട് , ബഷീർ കൂട്ടായി, നൂറുൽ അമീൻ, ശറഫുദ്ദീൻ, ഡോ. ഗഫൂർ, ഖാദർ ഇരിട്ടി  എന്നിവരും ഇവരുടെ മോചനത്തിനായി ഇടപെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaudi Arabia.
News Summary - escape malayalees saudi arabia gulf news
Next Story