Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോക്കര്‍ ബ്ളാസ്റ്റ്...

സോക്കര്‍ ബ്ളാസ്റ്റ് പ്രീമിയര്‍ ലീഗ്; ദമ്മാം ഫൈറ്റേഴ്സ് ജേതാക്കള്‍

text_fields
bookmark_border
സോക്കര്‍ ബ്ളാസ്റ്റ് പ്രീമിയര്‍ ലീഗ്; ദമ്മാം ഫൈറ്റേഴ്സ് ജേതാക്കള്‍
cancel

ദമ്മാം: ദമ്മാം സോക്കര്‍ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ സോക്കര്‍ ബ്ളാസ്റ്റ് പ്രീമിയര്‍ ലീഗില്‍ ദമ്മാം ഫൈറ്റേഴ്സ് ജേതാക്കളായി. ഖത്തീഫ് അല്‍ദാനാ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കിങ്സ് ചാലഞ്ചേഴ്സ് ദമ്മാമിനെ പരാജയപ്പെടുത്തി. ഫൈനലിലെ നിര്‍ണായകമായ ഗോള്‍ നേടിയ ഷംസു വൈദ്യരങ്ങാടി മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. 
മികച്ച താരത്തിനുള്ള റോമാ കാസ്റ്റല്‍ ട്രോഫിക്ക് കിങ്സ് ചാലഞ്ചഴ്സിന്‍െറ നവാസ് മേലേതില്‍ അര്‍ഹനായി. 
മികച്ച ഗോള്‍ സ്കോററായി ബ്ളാസ്റ്റേഴ്സിന്‍െറ ഖാദറിനേയും സ്റ്റോപ്പര്‍ ബാക്കായി അനീസ് ചിറയിലിനേയും ഗോള്‍കീപ്പറായി ഹസ്സനേയും തിരഞ്ഞെടുത്തു. 
വിജയികളായ ദമ്മാം ഫൈറ്റേഴ്സിനുള്ള ടെക്നോ ബോള്‍ട്ട് വിന്നേഴ്സ് ട്രോഫി ഡിഫ സെക്രട്ടറി സമീര്‍ സാമും റണ്ണേഴ്സിനുള്ള ജിദ്ദ ട്രാവല്‍സ് ട്രോഫി നസീബ് വാഴക്കാടും സമ്മാനിച്ചു. 
സക്കീര്‍ വാടയില്‍, മുഹമ്മദലി വല്ലത്തില്‍, അഷ്റഫ് ദാന, ഹസ്സന്‍ ഷൂവേള്‍ഡ്, റഹീസ്, ഇസ്മായില്‍ കണ്ണൂര്‍ തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സഹീര്‍ മുസ്ലിയാരങ്ങാടി അധ്യക്ഷത വഹിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - DMM-FIGHTERS-Champions
Next Story