Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ മേഖലയിൽ...

ജിദ്ദ മേഖലയിൽ വാഹനാപകടം 24 ശതമാനം കുറഞ്ഞു

text_fields
bookmark_border
Jeddha trafic
cancel
camera_alt????? ????????? ????????? ????????????? ????? ?????????? ????? ???? ????????? ??? ????????? ???????????????
ജിദ്ദ: കഴിഞ്ഞ വർഷം ജിദ്ദ മേഖലയിൽ വാഹനാപകടം കുറഞ്ഞതായി  ഒൗദ്യോഗിക റിപ്പോർട്ട്​. മുൻവർഷത്തേക്കാൾ അപകടങ്ങളുടെ എണ്ണം 24 ശതമാനവും മരിച്ചവരുടെ എണ്ണത്തിൽ 33 ശതമാനവും കുറവു വന്നതായാണ്​ കണക്ക്​. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദറിന്​​ സമർപ്പിച്ച റിപ്പോർട്ടിലാണ്​ പുതിയ കണക്ക്​​. ജിദ്ദ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ സൗദി ട്രാഫിക്​ മേധാവി ജനറൽ മുഹമ്മദ്​ അൽബസാമിയെ ജിദ്ദ ട്രാഫിക്​ മേധാവി ജനറൽ സുലൈമാൻ സക്കിയുടെ സാന്നിധ്യത്തിൽ സ്വീകരിച്ച വേളയിലാണ്​ ഗവർണർക്ക് ട്രാഫിക്​​​ റിപ്പോർട്ട്​ കൈമാറിയത്​. 
അപകട നിരക്ക്​ കൂടുതലുണ്ടാകുന്ന റോഡുകൾ നിർണയിച്ച്​ ജിദ്ദയിൽ  അപകടം​ കുറക്കുന്നതിന്​ നടപ്പിലാക്കിയ   പദ്ധതികൾ റിപ്പോർട്ടിലുണ്ട്​. 843 ഒാളം  ടയർ  കടകളിൽ പരിശോധന നടത്തി, നിയമ ലംഘനം നടത്തിയ  282 ടയർ വിൽപന കടകൾക്കെതിരെ ശിക്ഷാനടപടി  സ്വീകരിച്ചു,  ​മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസലി​​െൻറ നിർദേശത്തെ തുടർന്ന്​ േറ​ാഡിൽ ഉപേക്ഷിച്ച 11482 കാറുകളും 2616 ടാക്​സികളും നീക്കം ചെയ്​തു, ഗൾഫ്​ ട്രാഫിക്​ വാരാഘോഷ​േത്താടനുബന്ധിച്ച്​ വിവിധ പരിപാടികളും സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDecreasing 24 percentage road accidentJeddah
News Summary - Decreasing 24 percentage road accident in Jeddah
Next Story