Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകവർച്ചക്കാരുടെ...

കവർച്ചക്കാരുടെ അക്രമത്തിൽ ഒരു മാസത്തിനിടെ ജീവൻ നഷ്​ടപ്പെട്ടത്​ രണ്ട്​ മലയാളികൾക്ക്​

text_fields
bookmark_border
കവർച്ചക്കാരുടെ അക്രമത്തിൽ ഒരു മാസത്തിനിടെ ജീവൻ നഷ്​ടപ്പെട്ടത്​ രണ്ട്​ മലയാളികൾക്ക്​
cancel
റിയാദ്​: കവർച്ചക്കാരുടെ അക്രമത്തിൽ റിയാദിൽ ഒരു മാസത്തിനിടെ ജീവൻ നഷ്​ടപ്പെട്ടത്​ രണ്ട്​ മലയാളികൾക്ക്​. ശിഫ സനാഇയയിൽ ശനിയാഴ്​ച കൊടുവള്ളി സ്വദേശി കെ.കെ അബ്​ദുൽ ഗഫൂർ കു​േത്തറ്റ്​ മരിച്ചത്​ സമീപ പ്രദേശമായ അസീസിയയിൽ പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ്​ കൊല്ലപ്പെട്ട്​ ഒരു മാസം തികയും മുമ്പാണ്​. ഒരേ സംഭവങ്ങൾ ആവർത്തിക്കുന്നത്​ നഗരത്തിലെ മലയാളി സമൂഹത്തെ ആകെ ആശങ്കയിലാഴ്​ത്തിയിട്ടുണ്ട്​. 
തെക്കുപടിഞ്ഞാറൻ റിയാദിലെ ശിഫ സനാഇയയിൽ പ്ലാസ്​റ്റിക്​ കമ്പനി ചുമതലക്കാരനായ അബ്​ദുൽ ഗഫൂർ ഫാക്​ടറിയിലേക്കാവശ്യമായ കെമിക്കൽ വാങ്ങാൻ അടുത്തൊരു കടയിലെത്തിയപ്പോഴാണ്​ മൂന്നംഗ കവർച്ച സംഘത്തി​​െൻറ അക്രമത്തിനിരയായതും ജീവൻ നഷ്​ടമായതും. ജൂലൈ 21നാണ്​ ബഖാല ജീവനക്കാരനായ സിദ്ദീഖ്​ അതേ കടയിൽ വെച്ചുതന്നെ കവർച്ചക്കാരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്​. 
അസീസിയ എക്​സിറ്റ്​ 22ലുള്ള കടയിൽ രാവിലെ ഒമ്പതോടെ എത്തിയ രണ്ട്​ കവർച്ചക്കാരാണ്​ മൂർച്ചയുള്ള ആയുധം കൊണ്ട്​ ആക്രമിച്ചത്​. കവർച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു​. മുറിവേറ്റ്​ രക്തംവാർന്ന്​ അരമണിക്കൂറോളം കിടന്ന ശേഷം പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അൽഇൗമാൻ ആശുപത്രിയിൽ അന്ന്​ വൈകീ​േട്ടാടെ മരിച്ചു.
 അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച്​ പ്രതികളെന്ന്​ കരുതിയ അസീസിയ പൊലീസ്​ രണ്ട്​ യമനികളെ പിടികൂടിയിരുന്നു. 
ഗഫൂറി​​െൻറ കൊലപാതകികളെ കണ്ടെത്താൻ ശിഫ പൊലീസ്​ ഉൗർജ്​ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. സാമൂഹിക പ്രവർത്തകനായ സജി കായംകുളത്തിന്​ രണ്ടാഴ്​ച മുമ്പ്​ കവർച്ചക്കാരുടെ കുത്തേറ്റിരുന്നു. വൈകീട്ട്​ എക്​സിറ്റ്​ 15​ൽ ത​​െൻറ കാറിലിരിക്കു​േമ്പാഴാണ്​ രണ്ട്​ കവർച്ചക്കാർ വളഞ്ഞത്​. അവരെ ചെറുത്തുനിൽക്കുന്നതിനിടയിലാണ്​ ഒരാൾ കത്തിവീശിയത്​. അത്​ തടയുന്നതിനിടയിലാണ്​ ഇടത്​ കൈത്തണ്ടയിൽ കുത്തേറ്റത്​. 
ശിഫ സനാഇയ മേഖലയിലാണ്​ അടുത്ത ദിവസങ്ങളിലായി കവർച്ച സംഘങ്ങളുടെ വിളയാട്ടം വ്യാപകമായിരിക്കുന്നതെന്ന്​ പ്രദേശവാസികൾ പറയുന്നു. നിത്യവും അതിക്രമങ്ങൾ അരങ്ങേറുന്നു. മലയാളികളടക്കമുള്ള വിദേശ തൊഴിലാളികൾ വ്യാപകമായി അക്രമിക്കപ്പെടുകയാണ്​. പണം ആവശ്യപ്പെ​െട്ടത്തുന്ന സംഘം അക്രമം അഴിച്ചുവിടുകയാണ്​. കൊല്ലം ശാസ്​താംകോട്ട സ്വദേശി ശിഹാബ്​ രാവിലെ ആ​റിന്​ നടക്കാനിറങ്ങിയപ്പോഴാണ്​ മൂന്നുപേരുടെ ​ൈകയ്യിൽ അകപ്പെട്ടത്​. സ്​കൂട്ടറിലെത്തിയ സംഘം പണം ആവശ്യപ്പെട്ട ശേഷം കൈയ്യിൽ കിട്ടിയതെല്ലാം കൊണ്ട്​ അക്രമിക്കുകയായിരുന്നു. 10 ദിവസം മുമ്പായിരുന്നു സംഭവം. ചെറുത്തുനിൽക്കുന്നതിനിടയിൽ നിലത്തുവീണ്​ ഇടതുകൈയിലെ അസ്ഥി പൊട്ടി. പ്ലാസ്​റ്ററിട്ട്​ കഴിയുകയാണ്​. കാലിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു യു.പി സ്വദേശിയുടെ കൈകളിൽ നിന്ന്​ തങ്ങൾ രക്ഷപ്പെടുത്തിയതായും ശിഹാബ്​ പറഞ്ഞു.   
ഈ വിഷയത്തിൽ എന്ത് ചെയ്യാം എന്ന് ആലോചിക്കാൻ ശിഫ വെൽഫെയർ അസോസിയേഷ​​െൻറ നേതൃത്വത്തിൽ യോഗം ചേരുമെന്നും അധികൃതരെ സമീപിക്കുമെന്നും വൈസ്​ ചെയർമാൻ അലി ആലുവ അറിയിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCriminal death
News Summary - Criminal death
Next Story