Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമക്കുരുക്കിൽ...

നിയമക്കുരുക്കിൽ നിന്ന്​ രക്ഷപ്പെട്ട് ബിനീഷ് മടങ്ങി

text_fields
bookmark_border
നിയമക്കുരുക്കിൽ നിന്ന്​ രക്ഷപ്പെട്ട് ബിനീഷ് മടങ്ങി
cancel
camera_alt???????? ??????? ?????????? ??????????? ??????????

അൽഅഹ്സ: ശമ്പളം കിട്ടാതെയും നിയമക്കുരുക്കുകൾ മൂലവും ദുരിതത്തിലായ മലയാളി യുവാവ് ആറു മാസം നീണ്ട നിയമപോരാട്ടങ്ങൾ വിജയിച്ച് നാട്ടിലേക്ക്​ മടങ്ങി. കന്യാകുമാരി സ്വദേശിയായ ബിനീഷിനാണ്​ നവയുഗം സാംസ്​കാരികവേദി അൽഅഹ്​സ മേഖല കമ്മിറ്റി ജീവകാരുണ്യവിഭാഗം തുണയായത്​. രണ്ടു വർഷം മുമ്പാണ് അൽഅഹ്സയിലെ ഒരു ജ്യൂസ്​ കടയിൽ ബിനീഷ് ജോലിക്ക് എത്തിയത്. എന്നാൽ ശരിയായ താമസസൗകര്യമോ, ഭക്ഷണമോ, ഇൻഷുറൻസ്​ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോ ലഭിച്ചില്ല. ജോലി ഭാരവും കൂടുതലായിരുന്നു.

പലപ്പോഴും 12 മണിക്കൂറിലേറെ സമയം ജോലി ചെയ്യേണ്ടി വന്നു. ശമ്പളമാണെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ ഒരിക്കലേ ലഭിച്ചിരിന്നുള്ളു. അഞ്ചു മാസത്തിലധികം ശമ്പളം കുടിശികയായി. ശമ്പളം ലഭിക്കാതെ ജോലിക്കില്ലെന്ന് സ്​പോൺസറെ അറിയിച്ചു. എന്നാൽ ത​​െൻറ വാഹനം അപകടത്തിൽപ്പെടുത്തി ഏഴായിരം റിയാലി​െൻറ സാമ്പത്തിക നഷ്​ടമുണ്ടാക്കിയെന്ന്​ പറഞ്ഞ്​ യുവാവിന്​ സ്​പോൺസർ ശമ്പളം നിഷേധിച്ചു. ആ പണം മുഴുവൻ പിടിക്കാതെ ശമ്പളം തരില്ല എന്നായിരുന്നു നിലപാട്​. ദുരിതത്തിലായ ബിനീഷ് സാമൂഹിക പ്രവർത്തകരായ അബ്​ദുല്ലത്തീഫി​െൻറയും മണി മാർത്താണ്ഡത്തി​െൻറയും സഹായത്തോടെ ലേബർ കോടതിയിൽ പരാതി കൊടുത്തു. 

ഇതിൽ പ്രകോപിതനായ സ്​പോൺസർ ഓഫീസിലെ 5,000 രൂപയും പാസ്​പ്പോർട്ടും ബിനീഷ് മോഷ്​ടിച്ചു എന്നാരോപിച്ചു പൊലീസിൽ പരാതി നൽകി. പൊലീസ്​ അറസ്​റ്റ്​ ചെയ്തെങ്കിലും അബ്​ദുല്ലത്തീഫി​​െൻറ ജാമ്യത്തിൽ പുറത്തിറക്കി. വിവിധ കോടതികളിലായി ആറുമാസത്തോളം നിയമയുദ്ധം നടത്തി. 
മോഷ്​ടിച്ചതും വാഹനത്തി​​െൻറ നഷ്​ടപരിഹാരവും ഉൾപ്പെടെ 17,000 റിയാൽ കിട്ടാനുണ്ടെന്നാണ്​ സ്​പോൺസർ വാദിച്ചത്​. ഒടുവിൽ ഗവർണറേറ്റിലെത്തിയ കേസി​​െൻറ വാദം പൂർത്തിയായപ്പോൾ സത്യം മനസിലാക്കിയ അമീർ കോടതിക്ക് പുറത്തു ഒത്തുതീർപ്പ് ഉണ്ടാക്കാൻ സ്​പോൺസറോട്​ ആവശ്യപ്പെട്ടു. അതോടെ ഒത്തുതീർപ്പിന് തയ്യാറാവുകയും ഫൈനൽ എക്സിറ്റും വിമാനടിക്കറ്റും ഒരു മാസത്തെ ശമ്പളവും നൽകുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsbineesh
News Summary - bineesh-saudi-gulf news
Next Story