Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീയിൽനിന്ന്​ മുനീർ...

തീയിൽനിന്ന്​ മുനീർ വീണ്ടെടുത്ത രേഖകൾക്ക്​ തമിഴ്​ ദമ്പതികളുടെ ജീവ​െൻറ വില

text_fields
bookmark_border
തീയിൽനിന്ന്​ മുനീർ വീണ്ടെടുത്ത രേഖകൾക്ക്​ തമിഴ്​ ദമ്പതികളുടെ ജീവ​െൻറ വില
cancel

റിയാദ്​: അതൽപം സാഹസികം തന്നെയായിരുന്നു. ആളിക്കത്തുന്ന തീയിലേക്കാണ്​ ഒാടിക്കയറിയത്​. മനസിൽ അപ്പോൾ ആ തമിഴ്​ വൃദ്ധ ദമ്പതികളുടെ ദനീയ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീയിൽ കരിഞ്ഞുപോകും മുമ്പ്​ അവരുടെ പാസ്​പോർട്ടുകൾ രക്ഷപ്പെടുത്തണം. അപ്പോൾ മുന്നിൽ തീയൊന്നും ഒരു പ്രശ്​നമായി തോന്നിയില്ല. കത്തിയമർന്ന ബത്​ഹ കോമേഴ്​സ്യൽ സ​​െൻററിൽ ​െഎഡിയൽ ട്രാവൽ ഏജൻസി നടത്തുന്ന മലപ്പുറം കുനിയിൽ സ്വദേശി മുനീർ ആ രാത്രിയെ കുറിച്ച്​ പറയു​േമ്പാൾ ഇപ്പോഴും ഞെട്ടുന്നു. തഞ്ചാവൂർ തില്ലയാടി പോർട്ട്​ സ്വദേശി രാസു കണ്ണപിറാനും ഭാര്യ സുരനഞ്​ജരിയും 20 വർഷത്തിന്​ ശേഷം നാട്ടിലേക്ക്​ മടങ്ങാൻ ടിക്കറ്റെടുക്കാൻ ഏൽപിച്ചതാണ്​ പാസ്​പോർട്ടുകൾ. വർഷങ്ങളായി റിയാദിൽ കുടുംബസമേതം കഴിയുന്ന രാസു ഒരു അപ്പോൾസ്​റ്ററി കടയിൽ ജീവനക്കാരനായിരുന്നു. ആദ്യം മുതലെ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്ന കുടുംബം മക്കൾ വളർന്നപ്പോൾ അവരെ നാട്ടിലേക്കയച്ചു​. എന്നാൽ സാമ്പത്തിക പ്രയാസം കാരണം ദമ്പതികൾക്ക്​ പോകാനായില്ല. ഇഖാമ പുതുക്കി റീഎൻട്രി വിസയിൽ പോകാനുള്ള ആലോചനയുമായി ഇൻഷുറൻസ്​ എടുക്കാനാണ്​ ആദ്യം മുനീറിനെ സമീപിച്ചത്​. 

ഭർത്താവിന്​ 65ഉം ​ഭാര്യക്ക്​ 55ഉം വയസുണ്ട്​. ഇൻഷുറൻസിന്​ ഭീമമായ തുക വേണം. അതിലും നല്ലത്​ എക്​സിറ്റ്​ അടിച്ചു നാട്ടിലേക്ക്​ മടങ്ങുന്നതാണെന്ന്​ മുനീർ തന്നെയാണ്​ അവരെ ഉപദേശിച്ചത്​. സ്​പോൺസർ അപ്പോഴേക്കും സ്ഥാപനം നിറുത്തിയിരുന്നു. എക്​സിറ്റ്​ അടിച്ച ശേഷം വിമാന ടിക്കറ്റെടുക്കാനാണ്​ വീണ്ടും മുനീറിനെ സമീപിച്ചത്​. എക്​സിറ്റ്​ വിസയുടെ കാലാവധി ജൂൺ മൂന്നിന്​ കഴിയും. അതിന്​ മുമ്പ്​ മടങ്ങണം. എന്നാൽ വിമാന ടിക്കറ്റിന്​ മതിയായ പണം കൈയിലുണ്ടായിരുന്നില്ല. ജൂൺ രണ്ടിന്​ ദമ്മാം വഴി ചെന്നൈയിലേക്ക്​ പോകുന്ന ജെറ്റ്​ എയർവേയ്​സിൽ ടിക്കറ്റെടുത്ത്​ കൊടുത്തു. എന്നാൽ പകുതി പണം മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. സാരമില്ല, കൊണ്ടുപോയിക്കോളൂ എന്ന്​ മുനീർ പറഞ്ഞെങ്കിലും ബാക്കി പണം കൂടി തന്നിട്ട്​ വാങ്ങിക്കോളാം എന്ന്​ പറഞ്ഞ്​ രേഖകൾ അവിടെ ഏൽപിച്ച്​ അവർ പോവുകയായിരുന്നു. 

അതിനിടയിലാണ്​ ദുരന്തം തീയായി വന്നത്​. സമീപത്തുള്ള ന്യൂസഫാമക്ക പോളിക്ലിനിക്കിലെ സമൂഹ നോമ്പുതുറയിൽ പ​െങ്കടുത്തുകൊണ്ടിരിക്കു​േമ്പാഴാണ്​ തീപിടിത്തത്തെ കുറിച്ച്​ അറിയുന്നത്​. ത​​​െൻറ ഒാഫീസിനെ കുറിച്ചോർത്തതും ആദ്യം മനസിൽ തെളിഞ്ഞത്​ രാസുവി​​​െൻറയും ഭാര്യയുടെയും മുഖമാണ്​. പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. ഒാടിയെത്തി കെട്ടിടത്തിനുള്ളിലേക്ക്​ പാഞ്ഞു. അപ്പോൾ അകത്തളത്തിൽ തീയാളി പിടിക്കുകയായിരുന്നു. മുന്നോട്ട്​ പോകാനാവാതെ തിരിച്ചോടി. മറ്റ്​ വഴികളിൽ കൂടിയും നോക്കി. അകത്ത്​ കടക്കാനായില്ല. അപ്പോഴേക്കും അഗ്​നിശമന സേനയെത്തി തീയണക്കാൻ തുടങ്ങിയിരുന്നു. പിടയുന്ന ഹൃദയവുമായി ആ രാത്രി മുഴുവൻ അവിടെ നിന്നു. പുലർച്ചെ മൂന്നോടെ തീ ഏതാണ്ട്​ നിയന്ത്രണവിധേയമായെന്ന്​ കണ്ടപ്പോൾ പൊലീസിനോട്​ അനുവാദം വാങ്ങി അകത്തുകടന്നു. 

മറ്റൊരു സ്ഥാപനത്തി​​​െൻറ നടത്തിപ്പുകാരൻ റാഫി പാങ്ങോടിന്​ ചില പൊലീസുകാരുമായുണ്ടായിരുന്ന സൗഹൃദമാണ്​ അതിന്​ സഹായിച്ചത്​. അപ്പോഴും സമീപത്തുള്ള ഒാഫീസുകളെല്ലാം നിന്ന്​ കത്തുകയായിരുന്നു. തീയുടെ നേരിയ ലാഞ്ചന മാത്രമേ ത​​​െൻറ ഒാഫീസി​ന്​ അടുത്തേക്ക്​ എത്തിയിട്ടുള്ളൂ എന്ന്​ മനസിലാക്കിയ മുനീർ വേഗം ഒാഫീസി​​​െൻറ വാതിൽ തള്ളിത്തുറന്ന്​ അകത്ത്​ കടന്ന്​ പാസ്​പോർട്ടുകൾ വെച്ചിരുന്ന ബാഗുമെടുത്ത്​ പുറത്തേക്കോടുകയായിരുന്നു. അ​േ​പ്പാൾ തന്നെ രാസുവിനെ വിളിച്ചു വിവരം പറഞ്ഞു. പാസ്​പോർട്ടും ടിക്കറ്റും സുരക്ഷിതമാണെന്നും പണമില്ലെങ്കിൽ വേണ്ട വേഗം വന്ന്​ കൈപ്പറ്റണമെന്നും അറിയിച്ചു. അടുത്ത ദിവസം ദമ്പതികൾ വന്ന്​ അവ സ്വീകരിക്കും. ജൂൺ രണ്ടിന്​ നാട്ടിലേക്ക്​ മടങ്ങും. ഒരു പരസ്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മുനീർ കമ്പനി അടച്ചുപൂട്ടിയതിനെ തുടർന്ന്​ മൂന്ന്​ മാസം മുമ്പാണ്​ കോമേഴ്​സ്യൽ സ​​െൻററിൽ ട്രാവൽ സർവീസ്​ ആരംഭിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Batha fire
News Summary - Batha fire
Next Story