Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസിയുടെ ഇമെയിൽ...

പ്രവാസിയുടെ ഇമെയിൽ ഹാക്ക്​ ചെയ്​ത്​ ബാങ്കിൽ നിന്ന്​ പണം തട്ടാൻ ശ്രമം

text_fields
bookmark_border
പ്രവാസിയുടെ ഇമെയിൽ ഹാക്ക്​ ചെയ്​ത്​ ബാങ്കിൽ നിന്ന്​ പണം തട്ടാൻ ശ്രമം
cancel

റിയാദ്​: പ്രവാസിയുടെ ഇമെയിൽ ഹാക്ക്​ ചെയ്​ത്​ നാട്ടിലുള്ള ബാങ്ക്​ അക്കൗണ്ടുകളിൽ നിന്ന്​ പണം തട്ടാൻ ശ്രമം. മാനേജർമാർക്ക്​ സംശയം തോന്നിയതിനാൽ പണം നഷ്​ടമാകാതെ രക്ഷപ്പെട്ടത്​ തൃശൂർ സ്വദേശിയും റിയാദിലെ സാമൂഹികപ്രവർത്തകനുമായ സി.വി കൃഷ്​ണകുമാർ. നാല്​ ദിവസം മുമ്പാണ്​ സംഭവം. 
കാനറ ബാങ്കി​​െൻറയും കേരള ഗ്രാമീൺ ബാങ്കി​​െൻറയും തൃശൂർ ശാഖകളിലുള്ള എൻ.ആർ.​െഎ അക്കൗണ്ടുകളിൽ നിന്നാണ്​ പണം തട്ടാൻ ശ്രമമുണ്ടായത്​. കാനറ ബാങ്കിനോട്​ രണ്ട്​ ലക്ഷം രൂപയും ഗ്രാമീൺ ബാങ്കിനോട്​ ഒരു ലക്ഷം രൂപയുമാണ്​ ആവശ്യപ്പെട്ടത്​. മംഗലാപുരത്ത്​ ബി.ഡി.എസ്​ അവസാന വർഷ വിദ്യാർഥിയായ മകൾ കൃപക്കും തൃശൂരിലെ സ്​കൂളിൽ പ്ലസ്​ ടു വിദ്യാർഥിയായ മകൻ കൃതാർത്ഥിനും അവരുടെ അക്കൗണ്ടുകളിലേക്ക്​ പണം ട്രാൻസ്​ഫർ ചെയ്​തുകൊടുക്കൽ പതിവാണ്​. വിവിധ ആവശ്യങ്ങൾക്കായി മറ്റ്​ അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്​ഫർ ചെയ്യാറുണ്ട്​. ഇതിന്​ വേണ്ടി ത​നിക്ക്​ അക്കൗണ്ടുള്ള ബാങ്ക്​ ബ്രാഞ്ചുകളിലെ മാനേജർമാർക്ക്​ ട്രാൻസ്ഫർ നോട്ട്​​ (ടി.ടി) തയാറാക്കി ഒപ്പിട്ട് സ്​കാൻ ചെയ്​ത്​​ അയച്ചുകൊടുക്കലാണ്​ പതിവ്​. യാഹൂ ​െഎഡിയിൽ നിന്നാണ്​ കത്തയക്കൽ പതിവ്​​. അതിലെ ​െസൻറ്​ ഫോൾഡറിൽ കിടന്ന ടി.ടി കോപ്പിയെടുത്ത്​​​​ അതിൽ മാറ്റം വരുത്തി ത​​െൻറ വിവരങ്ങൾ ചേർത്താണ്​ ഹാക്കർ അതേ ​െഎഡിയിൽ നിന്ന്​ ബാങ്ക്​ മാനേജർമാർക്ക്​ മെയിൽ അയച്ചത്​. 

പതിവില്ലാത്ത വിധം മേഘാലയയിലെ സെൻട്രൽ ബാങ്ക്​ ഒാഫ്​ മണിപ്പൂർ ബ്രാഞ്ചിലേക്ക്​ പണം ട്രാൻസ്​ഫർ ചെയ്യാൻ ആവശ്യപ്പെട്ടതാണ്​​ മ​ാനേജർമാരിൽ സംശയം ജനിപ്പിച്ചത്​. കൃഷ്​ണകുമാറിനെ വിളിച്ചുചോദിച്ചപ്പോൾ അദ്ദേഹം ഞെട്ടി. അതോടെ ബാങ്കധികൃതർ ഇടപാട്​ മരവിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്​തു. എന്നാൽ ട്രാൻസ്​ഫർ ചെയ്​തോ എന്ന്​ അന്വേഷിച്ച്​ പിറ്റേന്നും അതേ ​െഎഡിയിൽ നിന്ന്​ മെയിൽ വന്നു. കൃഷ്​ണകുമാറി​ന്​ ത​​െൻറ മെയിൽ ഒാപൺ ചെയ്യാനായെങ്കിലും അതിൽ നിന്ന്​ മെയിൽ അയക്കാനോ പാസ്​വേർഡ്​ മാറ്റാനൊ ഒന്നും കഴിയുന്നുണ്ടായിരുന്നില്ല. ഹാക്കറുടെ നിയന്ത്രണത്തിലായിരുന്നു ​ അപ്പോഴും െഎഡി. മൂന്നാം ദിവസമാണ്​ നിയന്ത്രണം വീണ്ടെടുക്കാനായതും പാസ്​വേർഡ്​ മാറ്റാൻ കഴിഞ്ഞതും. താനല്ലാതെ മെയിൽ ആരെങ്കിലും ഒാപൺ ചെയ്യാൻ ശ്രമിച്ചാൽ മൊബൈൽ ഫോണിൽ സന്ദേശമെത്തുന്ന ഇരട്ടി സുരക്ഷയും ഏർപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത്​ അന്വേഷണം ആരംഭിച്ച തൃശൂർ ഇൗസ്​റ്റ്​ പൊലീസ്​ പ്രതിയെ പിടികൂടാൻ മേഘാലയിലേക്ക്​ പോകാനൊരുങ്ങുകയാണ്​. ഫെഡറൽ ബാങ്കിൽ എൻ.ആർ.​െഎ അക്കൗണ്ടുണ്ടെങ്കിലും അവിടെ വിളിച്ചുചോദിച്ചപ്പോൾ അങ്ങനെയൊരു മെയിൽ ചെന്നിട്ടില്ലെന്ന്​ അറിഞ്ഞു. അവർക്കും മുൻകരുതൽ അറിയിപ്പ്​ കൊടുത്തിട്ടുണ്ട്​. റിയാദിലെ സിനോബ്​ മിഡിലീസ്​റ്റ്​ കമ്പനിയിൽ പ്രോപ്പർട്ടി കൺട്രോളറായ കൃഷ്​ണകുമാർ തൃശൂർ ജില്ല സൗഹൃദ വേദി സൗദി ഘടകം പ്രധാന ഭാരവാഹിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsbank money cheetting saudi gulf news
News Summary - bank money cheetting saudi gulf news
Next Story