Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവസാന പത്തിൽ ഹറമിൽ...

അവസാന പത്തിൽ ഹറമിൽ അത്താഴം വിതരണം ചെയ്യും 

text_fields
bookmark_border
അവസാന പത്തിൽ ഹറമിൽ അത്താഴം വിതരണം ചെയ്യും 
cancel

ജിദ്ദ: റമദാൻ അവസാന പത്തിൽ മക്ക ഹറമിലെത്തുന്നവർക്ക്​ അത്താഴം വിതരണം ചെയ്യാൻ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലി​​​െൻറ നിർദേശം. തഹജുദ്​ നമസ്​കാരത്തിനും അത്താഴത്തിനുമിടയിലെ സമയക്കുറവ്​ കണക്കിലെടുത്താണിത്​. ഹറമിലെത്തുന്നവർക്ക്​ ഭക്ഷണവും വെള്ളവും നൽകുന്നതിന്​ മക്ക​ ഗവർണറേറ്റിന്​ കീഴിൽ പ്രവർത്തിക്കുന്ന സമിതിയുടെ മേൽനോട്ടത്തിൽ, ലൈസൻസുള്ള ചാരിറ്റബിൾ ​സൊസൈറ്റികളുമായി സഹകരിച്ചായിരിക്കണം​ അത്താഴം വിതരണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്​.

ഹറമിലും  മുറ്റങ്ങളിലും ബസ്​ സ്​റ്റേഷനുകളിലുമാക​ും വിതരണം​. ഹറമിൽ കഴിയുന്നവർക്ക്​ പ്രത്യേകിച്ച്​ മക്കയിലെ പരിസരങ്ങളിൽ നിന്ന്​ ഹറമിലെത്തുന്നവർക്ക്​ അത്താഴം വിതരണം ​ചെയ്യാനുള്ള നിർദേശം തീർഥാടകർക്ക്​ വലിയ ആശ്വാസമാണുണ്ടാക്കുക.

റോഡിലെ വർധിച്ച തിരക്കിനിടയിൽ തഹജ്ജുദ്​ നമസ്​കാരം കഴിഞ്ഞു വേഗത്തിൽ റൂമിലെത്തിപ്പെടാനുള്ള പ്രയാസം കാരണം അത്താഴം കിട്ടാതെ വിഷമിക്കുന്നവർക്ക്​ പ്രത്യേകിച്ചും. ഒപ്പം ഹറമിൽ കഴിയുന്നവർക്ക്​ അവസാന പത്തിൽ കൂടുതൽ സമയം പ്രാർഥനാനിരതരാകാനും മക്ക ഗവർണറുടെ നിർദേശം സഹായകമാകും. 

റമദാനിൽ ഇഫ്​താർ വേളയിൽ ആയിരക്കണക്കിന്​ ഭക്ഷണപാക്കറ്റുകളാണ്​ ദിനംപ്രതി വ്യവസ്​ഥാപിതമായി തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നത്​. ഇതിനായി നിരവധി ചാരിറ്റബിൾ സൊ​ൈസറ്റികൾക്ക്​ ലൈസൻസ്​ നൽകിയിട്ടുണ്ട്​. ആദ്യമായാണ്​ അവസാന പത്തിൽ തീർഥാടകർക്ക്​ അത്താഴം നൽകാൻ നിർദേശം നൽകുന്നത്​. ഇതിനായി വളണ്ടിയർമാരും രംഗത്തുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Athazham
News Summary - athazham
Next Story