Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഫിറ്റ് ജിദ്ദ’യുടെ...

‘ഫിറ്റ് ജിദ്ദ’യുടെ കളിയരങ്ങ് ഇന്ന് 

text_fields
bookmark_border

ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ് (ഫോറം ഫോര്‍ ഐഡിയല്‍ തോട്ട്സ്) കുട്ടികള്‍ക്കായി കായികമേള സംഘടിപ്പിക്കുന്നു. 
കളിയരങ്ങ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ  കായിക മാമാങ്കം വെള്ളിയാഴ്ച ജിദ്ദ- ഫലസ്തീന്‍ സ്ട്രീറ്റിന് അവസാന ഭാഗത്തു സ്ഥിതി ചെയ്യുന്ന അല്‍ ദുര്‍റ വില്ലയിലാണ് നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 
400 ഓളം കുട്ടികള്‍, 50 ഓളം ഇനങ്ങളിലായാണ് മാറ്റുരക്കുക. നാല് വയസ് മുതല്‍ പതിനാറു വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. രക്ഷിതാക്കള്‍ക്കും കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. വാര്‍ത്തസമ്മേളനത്തില്‍ വി.പി മുസ്തഫ, 
ഇല്യാസ് കല്ലിങ്ങല്‍, ഇസ്ഹാഖ് പൂണ്ടോളി, അബു കാട്ടുപാറ, യാസിദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story