Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകലാപ്രേമികൾക്കിത്​...

കലാപ്രേമികൾക്കിത്​ അനർഘസന്ധ്യ; റിയാദിൽ ട്രവോൾട്ട, ജിദ്ദയിൽ റഹ്​ബാനി

text_fields
bookmark_border
കലാപ്രേമികൾക്കിത്​ അനർഘസന്ധ്യ; റിയാദിൽ ട്രവോൾട്ട, ജിദ്ദയിൽ റഹ്​ബാനി
cancel
camera_alt???? ?????????? ??????? ??????????? ?????????????
ജിദ്ദ: സൗദിയിലെ കലാവസന്തം തുടരുന്നു. ജനറൽ എൻറർടൈൻമ​െൻറ്​ അതോറിറ്റിയുടെ കാർമികത്വത്തിൽ ഏതാനും ആഴ്​ചകൾക്ക്​ മുമ്പ്​ കൊടിയേറിയ സംഗീത, കലാവിരുന്നിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്​ച. ഒരേസമയം റിയാദിലും ജിദ്ദയിലും ലോകത്തെ എണ്ണംപറഞ്ഞ രണ്ടുകലാകാരൻമാരുടെ പ്രകടനം. പ്രശസ്​ത ഹോളിവുഡ്​ താരവും ബഹുമുഖ പ്രതിഭയുമായ ജോൺ ട്രവോൾട്ട റിയാദിലെ ആരാധകരുമായി സംവദിച്ചപ്പോൾ ലെബനീസ്​ ക​േമ്പാസർ ഗസ്സാൻ റഹ്​ബാനി അതേസമയം ജിദ്ദയിൽ സംഗീത വിരുന്നൊരുക്കി. അങ്ങനെ സൗദിയിലെ കലാ​േ​പ്രമികൾക്ക്​ അസുലഭ സായാഹ്​നമായിരുന്നു വെള്ളിയാഴ്​ചത്തേത്​. 
റിയാദിലെ അപെക്​സ്​ എക്​സിഷൻ ആൻഡ്​ കോൺഫറൻസ്​ സ​െൻററിലാണ്​ ജോൺ ട്രവോൾട്ട എത്തിയത്​. മൂന്നുമണിക്കൂറിലേറെ അവിടെ ചെലവിട്ട അ​േദ്ദഹം, ത​​െൻറ അത്​ഭുതകരമായ കരിയറിനെ കുറിച്ചും ഹോളിവുഡി​ലെ തിരശീലക്ക്​ പിന്നിലെ കഥകളെകുറിച്ചും സംസാരിച്ചു. സിനിമ തിയറ്ററുകൾക്ക്​ അനുമതി നൽകിയ പശ്​ചാത്തലത്തിൽ വർധിച്ച താൽപര്യത്തോടെയാണ്​ സൗദി യുവാക്കൾ ട്രവോൾട്ടയെ കേൾക്കാനെത്തിയത്​. ‘എ നൈറ്റ്​ വിത്ത്​ ട്രവോൾട്ട’ എന്ന്​ പേരിട്ട്​ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. വ്യാഴം രാത്രിയോടെ ത​​െൻറ സ്വകാര്യവിമാനത്തിൽ റിയാദിലെത്തിയ ട്രവോൾട്ടയുടെ വിമാനത്താവളത്തിലെ ചിത്രം ​ൈവറലായിരുന്നു. രണ്ടുദിവസം സൗദിയിൽ തങ്ങുന്ന അദ്ദേഹം രാജ്യത്തെ ചരിത്ര, സാംസ്​കാരിക കേന്ദ്രങ്ങളും സന്ദർശിക്കും. 
ലെബനാനിലെ പ്രശസ്​ത സംഗീത കുടുംബത്തിലെ അംഗമായ ഗസ്സാൻ റഹ്​ബാനിയുടെ ക​ച്ചേരി ജിദ്ദക്കടുത്ത്​ റാബിഗിൽ കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റിയിലെ ജുമാൻ തിയറ്ററിലാണ്​ നടന്നത്​. ക​േമ്പാസർ, ഒാർകസ്​ട്ര കണ്ടക്​ടർ, പിയാനിസ്​റ്റ്​, ഗായകൻ എന്നീ നിലകളിൽ പ്രശസ്​തനായ റഹ്​ബാനിയുടെ പ്രകടനം നിറഞ്ഞ കൈയടികളോടെയാണ്​ സദസ്​ സ്വീകരിച്ചത്​. സൗദിയിലെ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്​ടനാണെന്നും രാജ്യത്ത്​ കലയെ പ്രോത്സാഹിപ്പിക്കാൻ നടക്കുന്ന പുതിയ സംരംഭത്തി​​െൻറ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
റഹ്​ബാനി കുടുംബത്തിലെ പ്രമുഖൻ ഏലിയാസ്​ റഹ്​ബാനിയുടെ മകനാണ്​ ഗസ്സാൻ. 
ഏലിയാസി​​െൻറ സഹോദരൻമാരാണ്​ അറബ്​ സംഗീതലോകത്തെ കുലപതികളായ അസ്സി റഹ്​ബാനിയും മൻസൂർ റഹ്​ബാനിയും. അസ്സിയുടെ ഭാര്യയായിരുന്നു പശ്​ചിമേഷ്യയിലെ ഏറ്റവും പ്രശസ്​തഗായിക ഫൈറൂസ്​. 
താൻ വളർന്നത്​ സൗദി സുഹൃത്തുക്കൾക്കൊപ്പമായിരുന്നുവെന്നും ജിദ്ദയിൽ തനിക്ക്​ അപരിചിതത്വമേതും അനുഭവപ്പെടുന്നില്ലെന്നും ഗസ്സാൻ സൂചിപ്പിച്ചു. സമാനമായ പരിപാടികൾ ഇനിയും ഉണ്ടാകണമെന്ന ആഗ്രഹം പങ്കുവെച്ചാണ്​ സദസ്യർ പിരിഞ്ഞത്​. ​ട്രവോൾട്ടയും ഗസ്സാനും ആദ്യമായാണ്​ സൗദിയിലെത്തുന്നത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travoltamusic eventgazzan rahbani juman
News Summary - -
Next Story