Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമൂഹിക മാധ്യമങ്ങളില്‍...

സാമൂഹിക മാധ്യമങ്ങളില്‍ താരമായ അബൂസിന്‍ അറസ്റ്റില്‍

text_fields
bookmark_border
സാമൂഹിക മാധ്യമങ്ങളില്‍ താരമായ അബൂസിന്‍ അറസ്റ്റില്‍
cancel

റിയാദ്: അമേരിക്കക്കാരിയായ ക്രിസ്റ്റീന എന്ന കൗമാരക്കാരിയുമായി ചാറ്റിങ് നടത്തിയ വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ താരമായ സൗദി യുവാവ് ‘അബൂസിന്‍’ (19) അറസ്റ്റിലായി. ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമായ നടപടി എന്ന നിലക്കാണ് അറസ്റ്റെന്ന് പൊലീസ് വക്താവ് അറിയിച്ചു. മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നിയമ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. യുവാവിനെ തുടര്‍ നിയമ നടപടിക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. ഇംഗ്ളീഷ് അറിയാത്ത അബൂസിന്‍െറയും അറബി അറിയാത്ത ക്രിസ്റ്റീനയുടെയും ചാറ്റിങ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും അബൂസിന്‍ നിറഞ്ഞു നിന്നു. പിന്നീട് മറ്റ് പെണ്‍കുട്ടികളുമായുള്ള അബൂസിന്‍െറ ചാറ്റിങ് വീഡിയോകളും പ്രചരിച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abu sin
Next Story