Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനെസ്മ എയര്‍ പ്രതിദിനം...

നെസ്മ എയര്‍ പ്രതിദിനം 30 സര്‍വീസുകള്‍ നടത്തും

text_fields
bookmark_border
ജിദ്ദ: പുതുതായി സര്‍വീസ് ആരംഭിക്കാനിരിക്കുന്ന നെസ്മ എയര്‍ പ്രതിദിനം ഏകദേശം 30 സര്‍വീസുകള്‍ നടത്തുമെന്ന് കമ്പനി എക്സിക്യൂട്ടീവ് മേധാവി ഫൈസല്‍ തുര്‍ക്കി അറിയിച്ചു.
തുടക്കത്തില്‍ 12 സ്റ്റേഷനുകള്‍ക്കിടയിലാണ് ഇത്രയും സര്‍വീസ് നടത്തുക. റിയാദ്, ജിദ്ദ, ദമ്മാം എന്നീ പ്രധാന സ്റ്റേഷനുകള്‍ക്ക് പുറമെ ഒമ്പത് ദേശീയ, അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് സര്‍വീസുണ്ടാകും. ഹാഇലില്‍ നിന്ന് മദീന, തബൂക്ക്, ത്വാഇഫ്, ഖുറയാത്ത്, അല്‍ജൗഫ്, അറാര്‍, റഫ്അ, തുറൈഫ് എന്നിവയാണ് സര്‍വീസ് നടത്താന്‍ പോകുന്ന രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തെ മുഴുവന്‍ വിമാനത്താവളത്തിലേക്കും സര്‍വീസ് നടത്തും. അടുത്ത ആഗസ്റ്റ് അവസാനത്തിലാണ് സര്‍വീസ് ആരംഭിക്കുക. ആദ്യ സര്‍വീസ് ഹാഇലില്‍ നിന്ന് മദീനയിലേക്കാണ് പ്രതീക്ഷിക്കുന്നത്. കമ്പനിക്ക് കീഴില്‍ ആറ് വിമാനങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണം എയര്‍ബസ് 320 ഉം നാലെണ്ണം എ.ടി.ആര്‍ 27600 ആണ്. അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വിമാനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story