Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപീഡനകാലം പിന്നിട്ട്​...

പീഡനകാലം പിന്നിട്ട്​ 12 ട്രെയിലർ ഡ്രൈവർമാർ നാട്ടിലേക്ക് പുറപ്പെട്ടു 

text_fields
bookmark_border
pravasi malayalee
cancel

ജിദ്ദ: സ്വകാര്യ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ തൊഴിലുടമയുടെ പീഡനം കാരണം ദുരിതത്തിലായ 12 മലയാളി ട്രെയിലർ ഡ്രൈവർമാർ നാട്ടിലേക്ക് പുറപ്പെട്ടു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റി​​​​െൻറ സഹായത്തോടെ ലേബർ ഓഫീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. ബുധനാഴ്​ച രാത്രി 11 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് തിരിച്ചു. മലബാർ മേഖലയിൽ നിന്നുള്ളവരാണ്​ തൊഴിലാളികൾ.

ജിദ്ദ അൽഖുംറയിലെ സ്വകാര്യ ട്രാൻസ്‌പോർട്ടിങ്​ കമ്പനിയിലായിരുന്നു 12 മലയാളികൾ  ദുരിതത്തിലകപ്പെട്ടത്. നാല് മാസത്തിലേറെയായി ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ കഷ്​ടപ്പെടുകയായിരുന്നു ഇവർ. ശമ്പളം ചോദിക്കുമ്പോൾ കമ്പനി നൽകാൻ തയാറായിരുന്നില്ലെന്നു മാത്രമല്ല ജോലി എടുക്കാൻ നിർബന്ധിക്കുകയും ശാരീരിക ഉപദ്രവം നേരിടേണ്ടി വരികയും ചെയ്​തു ഇവർക്ക്. ട്രെയിലർ ഡ്രൈവർമാരായ ഇവരുടെ കഥ ‘ഗൾഫ്​ മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

ഇന്ത്യൻ കോൺസുലേറ്റി​​​​െൻറ സഹായത്തോടെ തൊഴിലാളികൾ ലേബർ ഓഫീസിൽ നൽകിയ പരാതിയെ തുടർന്നാണ്​  ഇവർക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. പരാതി പരിഗണിച്ച അധികൃതർ അന്വേഷണ കമീഷനെ നിയമിക്കുകയും ഒത്തുതീർപ്പു ചർച്ചയുടെ അടിസ്ഥാനത്തിൽ കമ്പനി ഇവരുടെ  വിസ ക്യാൻസൽ ചെയ്ത്​ നാട്ടിലേക്കയക്കാൻ തയാറാവുകയുമായിരുന്നു.  

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ മടങ്ങിയത്​. തങ്ങളുടെ പ്രശ്നത്തിൽ ഇടപെട്ട കോൺസുലേറ്റ് അധികൃതർക്കും മാധ്യമങ്ങൾക്കും   സാമൂഹ്യ പ്രവർത്തകർക്കുമെല്ലാം നന്ദി രേഖപ്പെടുത്തിയാണ്​  ഇവർ നാട്ടിലേക്ക് മടങ്ങിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiakerala newspravasi malayaleemalayalam newsJeddah
News Summary - 12 Malayalees Return from Jeddah saudi Arabia -Kerala News
Next Story