You are here

എ​ച്ച്.​എം.​സി വി​മ​ൻ​സ്​ വെ​ൽ​ന​സ്​ റി​സ​ർ​ച്ച്  സെ​ൻ​റ​റി​ൽ ആ​ദ്യ കു​ഞ്ഞ്, പേര്​ ബേ​ബി ത​മീം

12:28 PM
06/12/2017
പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി കുഞ്ഞിനൊപ്പം

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വി​മ​ൻ​സ്​ വെ​ൽ​ന​സ്​ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​റി(​ഡ​ബ്ല്യൂ.​ഡ​ബ്ല്യൂ.​ആ​ർ.​സി)​ലെ ആ​ദ്യ കു​ഞ്ഞ് പി​റ​ന്നു. 

ഡി​സം​ബ​ർ മൂ​ന്നി​നാ​യി​രു​ന്നു ഡ​ബ്ല്യൂ.​ഡ​ബ്ല്യൂ.​ആ​ർ.​സി​യി​ൽ മി​സി​സ്​ ആ​ൻ​റ് മി​സ്​​റ്റ​ർ അ​ൽ ഹ​ബാ​ബി ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞ് ത​മീം പി​റ​ന്ന​ത്. സെ​ൻ​റ​റി​ലെ അ​ത്യാ​ധു​നി​ക ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലാ​ണ് 3.2 കി​ലോ​ഗ്രാം ഭാ​ര​ത്തോ​ടെ കു​ഞ്ഞ് പി​റ​ന്ന​ത്. വിളിപ്പേര്​ ബേബി തമീം എന്നാണ്​. കു​ഞ്ഞും ഉ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി കു​ഞ്ഞി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്തു. 

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​നി​താ ആ​ശു​പ​ത്രി​യാ​യ വി​മ​ൻ​സ്​ വെ​ൽ​ന​സ്​ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​റി​ലെ ആ​ദ്യ ജ​ന​ന​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും കേ​ന്ദ്ര​ത്തെ സം​ബ​ന്ധി​ച്ച് കു​ഞ്ഞു ത​മീ​മിെ​ൻ​റ ജ​ന​നം ഒ​രു പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ലു​ള്ള വ​നി​താ ആ​ശു​പ​ത്രി വി​മ​ൻ​സ്​ വെ​ൽ​ന​സ്​ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​ർ പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്ന​ത് വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

ഇ​തു​വ​രെ​യാ​യി 2000ല​ധി​കം സ്​​ത്രീ​ക​ളാ​ണ് വി​മ​ൻ​സ്​ വെ​ൽ​ന​സ്​ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​റി​ലെ വ്യ​ത്യ​സ്​​ത ഔ​ട്ട്പേ​ഷ്യ​ൻ​റ് ക്ലി​നി​ക്കു​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ദോ​ഹ​യി​ലെ വി​മ​ൻ​സ്​ ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യും ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് മാ​റ്റി​സ്​​ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​മ​ൻ​സ്​ വെ​ൽ​ന​സ്​ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​റി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. 72000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള സെ​ൻ​റ​റി​ൽ വി​മ​ൻ​സ്​ ആ​ശു​പ​ത്രി​യി​ലേ​തു​പോ​ലെ ഗ​ർ​ഭ, പ്ര​സ​വ, ന​വ​ജാ​ത ശി​ശു​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ത​ന്നെ​യാ​ണ് പ്ര​ധാ​ന്യം ന​ൽ​കു​ന്ന​ത്. ജി.​സി.​സി​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വ​നി​താ ശി​ശു ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​വു​ക​യാ​ണ് വി​മ​ൻ​സ്​ വെ​ൽ​ന​സ്​ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ൻ​റ​റിെ​ൻ​റ ല​ക്ഷ്യം. 

COMMENTS