Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൊഡാഫോൺ സേവനം...

വൊഡാഫോൺ സേവനം പൂർണമായി പുന:സ്​ഥാപിക്കാനായില്ല;  നഷ്​ടപരിഹാര പ​ാക്കേജുമായി കമ്പനി

text_fields
bookmark_border
വൊഡാഫോൺ സേവനം പൂർണമായി പുന:സ്​ഥാപിക്കാനായില്ല;  നഷ്​ടപരിഹാര പ​ാക്കേജുമായി കമ്പനി
cancel
camera_alt????????? ??.?.? ???? ????

ദോഹ: ഒരു ദിവസത്തിലേറെയായി രാജ്യത്ത്​ നിലച്ച  വൊഡാഫോൺ ഖത്തറി​​െൻറ സേവനം ഇതുവരെയും  പൂർണമായും പുന:സ്​ഥാപിക്കാനായില്ല. എന്നാൽ ചില  ഭാഗങ്ങളിൽ ലഭ്യമാവുംവിധം ടുജി സേവനം ഭാഗികമായി  പുന:സ്​ഥാപിച്ചിട്ടുണ്ടെന്ന്​ കമ്പനി അറിയിച്ചു. അവ ലഭ്യമാവാൻ  ഉപഭോക്​താക്കൾ മൊബൈൽ സെറ്റിങ്​സിൽ ടുജി സേവനം  ആക്​ടീവാക്കണം.  

കമ്പനിയുടെ സാ​േങ്കതിക വിദഗ്​ധർ പ്രശ്​നം പൂർണമായും  പരിഹരിക്കാൻ കിണഞ്ഞുശ്രമിച്ചുവരികയാണെന്നും  എത്രയുംപെ​െട്ടന്ന്​ സേവനം പുന:സ്​ഥാപിക്കാനാവുമെന്നാണ്​  പ്രതീക്ഷിക്കുന്നതെന്നും വൊഡാഫോൺ ഖത്തർ സി.ഇ.ഒ  ഇയാൻ ഗ്രേ അറിയിച്ചു. കണക്ഷൻ പുന:സ്​ഥാപിക്കുന്ന മുറക്ക്​  ഉപഭോക്​താക്കൾക്ക്​ നഷ്​ടപരിഹാരമായി ആനുകൂല്യങ്ങൾ  നൽകുന്ന പാക്കേജും കമ്പനി പ്രഖ്യപിച്ചു. 

ചൊവ്വാഴ്​ച രാവിലെ 3.30 ഒാടെയാണ്​ രാജ്യത്ത്​  വൊഡാഫോണി​​െൻറ സേവനം നിലച്ചത്​. സാ​േങ്കതിക  തകരാറുകളാണ്​ ഇതിന്​ കാരണമായതെന്നും വിദഗ്​ധർ  പരിഹാരശ്രമം നടത്തിവരികയാണെന്നും കമ്പനി അധികൃതർ  സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ബുധനാഴ്​ച രാവിലെയെത്തിയ വൊഡാഫോണി​​െൻറ അന്താരാഷ്​ട്ര വിദഗ്​ധരുടെ നേതൃത്വത്തിൽ പരിഹാരശ്രമം  പുരോഗമിക്കുകയാണെന്നും ടുജി വോയിസ്​ സേവനങ്ങൾ  ഒരുപരിധി വരെ തിരിച്ചുപിടിക്കാനായിട്ടുണ്ടെന്നും എത്രയും  പെ​െട്ടന്ന്​ മുഴുവൻ സേവനങ്ങളും പുന:സ്ഥാപിക്കാനാവുമെന്നാണ്​ പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. 
സേവനം പുന:സ്​ഥാപിച്ച്​ 24 മണിക്കൂറിനകം നഷ്​ടപരിഹാര  പാക്കേജുകൾ നിലവിൽ വരുമെന്നും ഇയാൻ ഗ്രേ വ്യക്​തമാക്കി.  ചൊവ്വാഴ്​ച രാത്രി അവസാനിച്ചവയും അടുത്ത പത്ത്​  ദിവസത്തിനുള്ളിൽ അവസാനിക്കുന്നതുമായ ബാലൻസ​ ുകളുടെ കാലപരിധി ഇൗമാസം 28 വരെ നീട്ടിനൽകുന്നതാണ്​  നഷ്​ടപരിഹാര പാക്കേജ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsvodafone service
News Summary - vodafone service-qatar-gulf news
Next Story