Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​​സൈ​​മീ​​ർ...

മി​​സൈ​​മീ​​ർ അ​​ണ്ട​​ർ പാ​​സി​ലൂ​ടെ ഇ​നി വാ​ഹ​നങ്ങൾ പാ​യും 

text_fields
bookmark_border
മി​​സൈ​​മീ​​ർ അ​​ണ്ട​​ർ പാ​​സി​ലൂ​ടെ ഇ​നി വാ​ഹ​നങ്ങൾ പാ​യും 
cancel
camera_alt???????????????????????? ????????????????? ?????????? ???????????????? ???????????????????????? ????????????? ??????????? ?????????????? ?????????????????

ദോ​​ഹ: ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യെ​​യും ഇ–​​റി​​ങ് റോ​​ഡി​​നെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന മി​​സൈ​​മീ​​ർ ഇ​​ൻ​​റ​​ർ​ ചെ​​യ്ഞ്ചി​​ലെ അ​​ണ്ട​​ർ​​പാ​​സ്​ നി​​ർ​​മ്മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി ഗ​​താ​​ഗ​​ത​​ത്തി​​ന് തു​​റ​​ന്നു കൊ​​ടു​​ത്ത​​താ​​യി പ​​ബ്ലി​​ക് വ​​ർ​​ക്സ്​ അ​​തോ​​റി​​റ്റി അ​​ശ്ഗാ​​ൽ അ​​റി​​യി​​ച്ചു. 700 മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ മി​​സൈ​​മീ​​ർ റോ​​ഡി​​നും എ​​ഫ്–​​റി​​ങ് റോ​​ഡി​​നും ഇ​​ട​​യി​​ൽ നി​​ർ​​മ്മി​​ച്ചി​​രി​​ക്കു​​ന്ന അ​​ണ്ട​​ർ​​പാ​​സ്​ ഉ​​മ്മു​​ൽ​​സ​​നീം, മി​​സൈ​​മീ​​ർ, ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ ഭാ​​ഗ​​ങ്ങ​​ളി​​ലെ ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​ന് ഏ​​റെ സ​​ഹാ​​യ​​ക​​ര​​മാ​​കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു. 

ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ റോ​​ഡി​​ൽ നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന റൗ​​ണ്ട് എ​​ബൗ​​ട്ടി​​ന് പ​​ക​​ര​​മാ​​യി നി​​ർ​​മ്മി​​ച്ചി​​രി​​ക്കു​​ന്ന അ​​ണ്ട​​ർ​​പാ​​സ്, ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​ക്കും ദോ​​ഹ​​ക്കും ഇ​​ട​​യി​​ലു​​ള്ള സു​​ഗ​​മ​​മാ​​യ ഗ​​താ​​ഗ​​ത​​ത്തി​​നും  വ​​ഴി​​യൊ​​രു​​ക്കും. പു​​തി​​യ അ​​ണ്ട​​ർ​​പാ​​സി​​നൊ​​പ്പം 1.8 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ലേ​​ക്ക് പു​​തി​​യ നാ​​ല് വ​​രി റോ​​ഡും അ​​ശ്ഗാ​​ൽ നി​​ർ​​മ്മി​​ച്ചിട്ടു​​ണ്ട്. റോ​​ഡിൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ക്ഷ​​മ​​ത നി​​ല​​വി​​ലു​​ള്ള​​തി​​ൽ നി​​ന്നും 25 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ഈ ​​റോ​​ഡി​​ന് സാ​​ധി​​ക്കും. ശ​​ക്ത​​മാ​​യ മ​​ഴ​​യു​​ള്ള​​പ്പോ​​ൾ അ​​ണ്ട​​ർ​​പാ​​സു​​ക​​ൾ വെ​​ള്ളം നി​​റ​​ഞ്ഞ് ഗ​​താ​​ഗ​​തം ത​​ട​​സ്സ​​പ്പെ​​ടു​​ന്ന​​തി​​നാ​​ൽ മ​​ഴ​​വെ​​ള്ളം വേ​​ഗ​​ത്തി​​ൽ ഒ​​ഴു​​കി​​പ്പോ​​കു​​ന്ന​​തി​​നു​​ള്ള നൂ​​ത​​ന​​സം​​വി​​ധാ​​നം അ​​ശ്ഗാ​​ൽ മി​​സൈ​​മീ​​ർ അ​​ണ്ട​​ർ​​പാ​​സി​​ലും ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ലെ പു​​തി​​യ പാ​​ത​​യി​​ലും ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് ശ​​ക്ത​​മാ​​യ മ​​ഴ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ലും ഗ​​താ​​ഗ​​തം സാ​​ധ്യ​​മാ​​ക്കു​​ന്നു. 

റൗ​​ദ​​ത് അ​​ൽ ഖൈ​​ൽ സ്​​​ട്രീ​​റ്റ് വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി നി​​ർ​​മ്മി​​ച്ച മി​​സൈ​​മീ​​ർ അ​​ണ്ട​​ർ​​പാ​​സി​​ന് ഏ​​റെ പ്രാ​​ധാ​​ന്യ​​മാ​​ണു​​ള്ള​​തെ​​ന്നും ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യെ ഇ–​​റി​​ങ് വ​​ഴി തു​​മാ​​മ​​യു​​മാ​​യി നേ​​രി​​ട്ട് ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് വി​​ക​​സ​​ന പ​​ദ്ധ​​തി​​യെ​​ന്നും അ​​ശ്ഗാ​​ൽ എ​​ക്സ്​​​പ്ര​​സ്​​​വേ വ​​കു​​പ്പ് മാ​​നേ​​ജ​​ർ എ​​ഞ്ചി​​നീ​​യ​​ർ യൂ​​സു​​ഫ് അ​​ൽ ഇ​​മാ​​ദി പ​​റ​​ഞ്ഞു. 

പു​​തി​​യ പാ​​ത​​യി​​ലൂ​​ടെ​​യു​​ള്ള സി​​ഗ്​നൽ നി​​യ​​ന്ത്രി​​ത ഇ​​ൻ​​റ​​ർ​​സെ​​ക്ഷ​​നു​​ക​​ൾ ഉ​​ട​​ൻ പൂ​​ർ​​ത്തി​​യാ​​കു​​ം. ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ൽ നി​​ന്നും ഉ​​മ്മു​​ൽ​​സ​​നീം, അ​​ബൂ​​ഹ​​മൂ​​ർ, മി​​സൈ​​മീ​​ർ, റി​​ലീ​​ജ്യ​​സ്​ കോം​​പ്ല​​ക്സ്, ഹ​​മ​​ദ് രാ​​ജ്യാ​​ന്ത ര ​​വി​​മാ​​ന​​ത്താ​​വ​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്ക് മി​​സൈ​​മീ​​ർ അ​​ണ്ട​​ർ​​പാ​​സ്​ ഏ​​റെ ഗു​​ണ​​ക​​ര​​മാ​​കും. 
പു​​തി​​യ അ​​ണ്ട​​ർ​​പാ​​സിെ​​ൻ​​റ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ അ​​ശ്ഗാ​​ൽ എ​​ക്സ്​​​പ്ര​​സ്​​​വേ വ​​കു​​പ്പ് മാ​​നേ​​ജ​​ർ എ​​ഞ്ചി​​നീ​​യ​​ർ യൂ​​സു​​ഫ് അ​​ൽ ഇ​​മാ​​ദി​​ക്ക് പു​​റ​​മേ, ട്രാ​​ഫി​​ക് സേ​​ഫ്റ്റി ആ​​ൻ​​ഡ് എ​​ഞ്ചി​​നീ​​യ​​റി​​ങ് മേ​​ധാ​​വി ബ്രി​​ഗേ​​ഡി​​യ​​ർ മു​​ഹ​​മ്മ​​ദ് മ​​ആ​​രി​​ഫി​​യ, സെ​​ൻ​​ട്ര​​ൽ മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ൽ അം​​ഗ​​ങ്ങ​​ൾ, അ​​ശ്ഗാ​​ലിെ​​ൻ​​റ െപ്രാ​​ജ​​ക്ട് എ​​ഞ്ചി​​നീ​​യ​​ർ​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsunderpass road
News Summary - underpas road-qatar-gulf news
Next Story