Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​ഡാ​നി​ൽ ഖ​ത്ത​ർ...

സു​ഡാ​നി​ൽ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ  മാ​തൃ​കാ അ​നാ​ഥ ന​ഗ​രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
സു​ഡാ​നി​ൽ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ  മാ​തൃ​കാ അ​നാ​ഥ ന​ഗ​രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt??????????? ??? ?????? ???????????? ??????? ???????????????? ??????? ?????????????? ??????????? ???? ?????? ??????? ?????? ???? ???????????? ??? ?????????? ???????? ?????? ?????????????? ????????? ???????????????? ???????????????

ദോ​ഹ: സു​ഡാ​നി​ലെ അ​ൽ ദ​മാ​ർ ന​ഗ​ര​ത്തി​ൽ ഖ​ത്ത​ർ  ചാ​രി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ശൈ​ഖ ആ​യി​ശ ബി​ൻ​ത് ഹ​മ​ദ് ബി​ൻ  അ​ബ്​​ദു​ല്ല അ​ൽ അ​ത്വി​യ്യ മാ​തൃ​കാ അ​നാ​ഥ ന​ഗ​രം പ്ര​വ​ർ​ത്ത​നം  തു​ട​ങ്ങി​യ​താ​യി ഖ​ത്ത​ർ ചാ​രി​റ്റി അ​റി​യി​ച്ചു. സു​ഡാ​നി​ലെ  സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യും ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ  മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ചു​കൊ​ണ്ട്   തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള വീ​ടു​ക​ളു​ടെ വി​ത​ര​ണ​പ്ര​ക്രി​യ  നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്ന​താ​യും ഇ​തു​കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ  വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും  പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യും ഖ​ത്ത​ർ ചാ​രി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു. 

മാ​തൃ​കാ അ​നാ​ഥ ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ലേ​ക്കു​ള്ള  കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​യേ​റ്റം വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ  അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്നും 10  ശ​ത​മാ​നം കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മേ ഇ​നി മാ​റാ​ൻ  അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ​വെ​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ  വി​ത​ര​ണ​ത്തി​നാ​യി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​പ​ണി  പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യും സു​ഡാ​നി​ലെ ഖ​ത്ത​ർ ചാ​രി​റ്റി  ഓ​ഫീ​സ്​ ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ കി​ർ​മാ​ഷ് പ​റ​ഞ്ഞു. 

ന​ഗ​ര​ത്തി​ലെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട സു​ഡാ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ൾ  സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ന​ഗ​ര​ത്തി​ലെ ൈപ്ര​മ​റി, സെ​ക്ക​ൻ​ഡ​റി  വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​വും കെ.​ജി സ്ഥാ​പ​ന​ങ്ങ​ളും  പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.  താ​മ​സ​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും മ​റ്റും  ന​ൽ​കു​ന്ന​തി​നാ​യി സ​മ​ഗ്ര ആൃ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ച്  തു​ട​ങ്ങി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 12 ദ​ശ​ല​ക്ഷം ഡോ​ള​ർ ചെ​ല​വി​ൽ അ​ൽ ദ​മാ​ർ പ​ട്ട​ണ​ത്തി​ൽ  ര​ണ്ട് ല​ക്ഷം ച​തു​ര​ശ്ര​മീ​റ്റ​ർ മേ​ഖ​ല​യി​ലാ​ണ് മാ​തൃ​കാ അ​നാ​ഥ  ന​ഗ​രം സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ബെ​ഡ്റൂ​മു​ക​ളും ബാ​ത്  റൂ​മും അ​ടു​ക്ക​ള​യു​മ​ട​ങ്ങു​ന്ന 200 വീ​ടു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ  സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newssudan qatar charity
News Summary - sudan qatar charity-qatar-gulf news
Next Story