Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രി​ട്ടീ​ഷ്...

ബ്രി​ട്ടീ​ഷ് പ​ര്യ​ട​നം: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ൻ​ഡോ​റക്ക്​ എതിരെ ഖ​ത്ത​റി​ന് ജ​യം

text_fields
bookmark_border
ബ്രി​ട്ടീ​ഷ് പ​ര്യ​ട​നം: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ൻ​ഡോ​റക്ക്​ എതിരെ ഖ​ത്ത​റി​ന് ജ​യം
cancel
camera_alt?????????????????????? ??????? ?????????????? ??????? ??????????????? ????????????
ദോ​ഹ:  ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​ന  ഘ​ട്ട​ത്തി​ലേ​ക്ക് പ്രവേശിക്കവെ ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണ്  ഫെ​ലി​ക്സ്​ സാ​ഞ്ച​സിെ​ൻ​റ കീ​ഴി​ലു​ള്ള ഖ​ത്ത​ർ ഫുട്​ബാൾ ടീം. ​സി​റി​യ​ക്കും  ചൈ​ന​ക്കു​മെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ്  പോ​രാ​ട്ട​ങ്ങളിൽ ര​ണ്ടും ക​ൽ​പി​ച്ച്​ ഇ​റ​ങ്ങേ​ണ്ട​തി​നാ​ൽ ക​ടു​ത്ത  പ​രി​ശീ​ല​ന​ത്തി​ലാ​ണ്​ ടീം. ​ബ്രി​ട്ട​നി​ലെ പ​രി​ശീ​ല​ന​ക്യാ​മ്പിെ​ൻ​റ ഭാ​ഗ​മാ​യി ന​ട​ന്ന അ​വ​സാ​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ൻ​ഡോ​റ​ക്കെ​തി​രെ  ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളിെ​ൻ​റ വി​ജ​യ​വു​മാ​യി ഖ​ത്ത​ർ മി​ക​വ്  പു​ല​ർ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്​​റ്റി​നോ​ട്  പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ലീ​ഡ്സ്​ യു​നൈ​റ്റ​ഡി​നെ ര​ണ്ട് ഗോ​ളി​ന്  തോ​ൽ​പി​ച്ച് വീ​ര്യം പു​റ​ത്തെ​ടു​ത്തി​രു​ന്നു. അ​ൻ​ഡോ​റ​ക്കെ​തി​രെ  73ാം മി​നി​റ്റി​ൽ അ​ലി അ​സ​ദു​ല്ല നേ​ടി​യ ഗോ​ളി​ൽ ഖ​ത്ത​ർ  വി​ജ​യം​ക​ണ്ടു. ലോ​ക​റാ​ങ്കി​ങ്ങി​ൽ 129ാം സ്ഥാ​ന​ത്തു​ള്ള  അ​ൻ​ഡോ​റ​ക്കെ​തി​രെ ആ​ക്ര​മ​ണ ഫു​ട്ബോ​ളാ​ണ് ഖ​ത്ത​ർ  പു​റ​ത്തെ​ടു​ത്ത​തെ​ങ്കി​ലും ഗോ​ൾ പി​റ​ക്കാ​ൻ ര​ണ്ടാം പ​കു​തി​യു​ടെ  അ​വ​സാ​ന​ഘ​ട്ടം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ആ​ഗ​സ്​​റ്റ് 23ന് ​ന​ട​ക്കു​ന്ന അ​വ​സാ​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ  തു​ർ​ക്കു​മെ​നി​സ്ഥാ​നെ​യാ​ണ് ഖ​ത്ത​ർ നേ​രി​ടു​ന്ന​ത്. ആ​ഗ​സ്​​റ്റ്  31ന് ​സി​റി​യ​ക്കെ​തി​രാ​യാ​ണ് ഖ​ത്ത​ർ ലോ​ക​ക​പ്പ് യോ​ഗ്യ​താ  മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsqatargulf newsmalayalam news
News Summary - sports-qatar-gulf news
Next Story