Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ർ​ഹ​ത​ക്കു​ള്ള...

അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ശൈ​​ഖ് ത​​മീം പു​​ര​​സ്​​​കാ​​രം

text_fields
bookmark_border
അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ശൈ​​ഖ് ത​​മീം പു​​ര​​സ്​​​കാ​​രം
cancel
camera_alt?????????????? ?????? ?????? ????? ???????? ???????????? ???????? ???????????? ????????????????? ???????????? ????????????? ??.????????? ??????????????????

ദോ​​ഹ: ര​​ണ്ടാ​​മ​​ത് ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ആ​​ൻ​​റി ക​​റ​​പ്ഷ​​ൻ എ​​ക്സ​​ല​​ൻ​​സ്​ അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളെ അ​​മീ​​റിെ​​ൻ​​റ അ​​സാ​​ന്നി​​ദ്ധ്യ​​ത്തി​​ൽ അ​​മീ​​റിെ​​ൻ​​റ പേ​​ഴ്സ​​ണ​​ൽ പ്ര​​തി​​നി​​ധി ശൈ​​ഖ് ജാ​​സിം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ആ​​ദ​​രി​​ച്ചു. ജ​​നീ​​വ​​യി​​ലെ യു.​​എ​​ൻ ആ​​സ്​​​ഥാ​​ന​​ത്ത് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ ഉ​​ന്ന​​ത പ്ര​​തി​​നി​​ധി​​ക​​ളും സം​​ബ​​ന്ധി​​ച്ചു. സ​​യ​​ൻ​​റി​​ഫി​​ക് റി​​സ​​ർ​​ച്ച്, വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യി​​ൽ നി​​ന്നു​​ള്ള െപ്രാ​​ഫ.​​റൈ​​സി​​നും ചൈ​​ന​​യി​​ൽ നി​​ന്നു​​ള്ള െപ്രാ​​ഫ.​​ വാ​​ങി​​നും ശൈ​​ഖ് ജാ​​സിം പു​​ര​​സ്​​​കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു.  യൂ​​ത്ത് ക്രി​​യേ​​റ്റി​​വി​​റ്റി വി​​ഭാ​​ഗ​​ത്തി​​ൽ അവാർഡ്​ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ സാ​​യ േപ്രം​​പു​​വ​​ൻ ആ​​ൻ​റി ക​​റ​​പ്സി​​യെ​​ന്ന ഗ്രൂ​​പ്പി​​ന് ല​​ഭി​​ച്ചു. അ​​ഴി​​മ​​തി സം​​ബ​​ന്ധി​​ച്ച് ഇ​​തി​​ന​​കം ത​​ന്നെ 1300ല​​ധി​​കം യു​​വാ​​ക്ക​​ൾ​​ക്കി​​ട​​യി​​ൽ ബോ​​ധ​​വ​​ൽ​​ക​​ര​​ണം ന​​ട​​ത്താ​​ൻ ഗ്രൂ​​പ്പി​​ന് സാ​​ധി​​ച്ചി​​ട്ടു​​ണ്ട്. 

ലൈ​​ഫ് ടൈം ​​വി​​ഭാ​​ഗ​​ത്തി​​ൽ ശൈ​​ഖ് ത​​മീം അ​​വാ​​ർ​​ഡ് ഇ​​റ്റ​​ലി​​യി​​ൽ നി​​ന്നു​​ള്ള ജെ​​റാ​​ർ​​ഡോ കൊ​​ളം​​ബോ​​ക്കും ജോ​​ർ​​ദാ​​നി​​ൽ നി​​ന്നു​​ള്ള മോ​​ഹി അ​​ൽ ദി​​ൻ അ​​ൽ തൂ​​ഖി​​നും ല​​ഭി​​ച്ചു. അ​​ഴി​​മ​​തി​​ക്കെ​​തി​​രെ വ​​ർ​​ഷ​​ങ്ങ​​ളാ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ഇ​​രു​​വ​​രെ​​യും അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​രാ​​ക്കി​​യ​​ത്. യു.​​എ​​ൻ ആ​​സ്​​​ഥാ​​ന​​ത്ത് ന​​ട​​ന്ന പ്രൗ​​ഢ ഗം​​ഭീ​​ര​​മാ​​യ ച​​ട​​ങ്ങി​​ൽ ശൈ​​ഖ് ജാ​​സിം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. തു​​ണീ​​ഷ്യ​​യു​​ടെ മു​​ൻ പ്ര​​സി​​ഡ​​ൻ​​റാ​​യ ഡോ. ​​മു​​ഹ​​മ്മ​​ദ് മു​​ൻ​​സി​​ഫ് മ​​ർ​​സൂ​​ഖി, യു.​​എ​​ൻ പ്ര​​തി​​നി​​ധി മൈ​​ക്ക​​ൽ മു​​ള്ള​​ർ, ഡ്ര​​ഗ്സ്​ ആ​​ൻ​​ഡ് ൈക്രം ​​യു.​​എ​​ൻ ഓ​​ഫീ​​സ്​ എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ർ യൂ​​റി ഫെ​​ഡ​​റ്റോ​​വ് തു​​ട​​ങ്ങി​​യ ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ൾ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു. ദോ​​ഹ ആ​​സ്​​​ഥാ​​ന​​മാ​​ക്കി​​യു​​ള്ള റൂ​​ൾ ഓ​​ഫ് ലോ ​​ആ​​ൻ​​ഡ് ആ​​ൻ​​റി​​ക​​റ​​പ്ഷ​​ൻ സെ​​ൻ​​റ​​റാ​​ണ് 2015ൽ ​​ശൈ​​ഖ് ത​​മീം ആ​​ൻ​​റി ക​​റ​​പ്ഷ​​ൻ എ​​ക്സ​​ല​​ൻ​​സി അ​​വാ​​ർ​​ഡി​​ന് തു​​ട​​ക്ക​​മി​​ട്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsShaikh Thameem award
News Summary - Shaikh Thameem award
Next Story