Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​​ഡ​രി​കി​ൽ വാ​ഹ​നം...

റോ​​ഡ​രി​കി​ൽ വാ​ഹ​നം കേ​ടാ​യോ?  ര​ക്ഷ​ക്ക്​ ഗ​​ൾ​​ഫ് വാ​​റ​​ൻ​​റി ക​​മ്പ​​നി​യു​ണ്ട്​

text_fields
bookmark_border
റോ​​ഡ​രി​കി​ൽ വാ​ഹ​നം കേ​ടാ​യോ?  ര​ക്ഷ​ക്ക്​ ഗ​​ൾ​​ഫ് വാ​​റ​​ൻ​​റി ക​​മ്പ​​നി​യു​ണ്ട്​
cancel

ദോ​​ഹ: സാ​​ങ്കേ​​തി​​ക ത​​ക​​രാ​​റു​​ക​​ൾ മൂ​​ലം റോ​​ഡിെ​​ൻ​​റ വ​​ശ​​ങ്ങ​​ളി​​ൽ കു​​ടു​​ങ്ങി​​പ്പോ​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കാ​​വ​​ശ്യ​​മാ​​യ സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​​ന് ഗ​​ൾ​​ഫ് വാ​​റ​​ൻ​​റി ക​​മ്പ​​നി പു​​തി​​യ സേ​​വ​​ന​​മാ​​രം​​ഭി​​ച്ചു. റോ​​ഡ്സൈ​​ഡ് അ​​സി​​സ്​​​റ്റ​​ൻ​​സ്​ സ​​ർ​​വീ​​സ്​ എ​​ന്നാ​​ണ് പു​​തി​​യ സം​​രം​​ഭ​​ത്തിെ​​ൻ​​റ പേ​​ര്. ഗ്യാ​​സ്​ സ​​ർ​​വീ​​സ്, ബാ​​റ്റ​​റി സ​​ർ​​വീ​​സ്, ഫ്ലാ​​റ്റ് ട​​യ​​ർ സ​​ർ​​വീ​​സ്, മെ​​ക്കാ​​നി​​ക്ക​​ൽ ഫ​​സ്​​​റ്റ് എ​​യി​​ഡ്, ലോ​​ക്കൗ​​ട്ട് സ​​ർ​​വീ​​സ്, റ്റോ​​വിം​​ഗ് സ​​ർ​​വീ​​സ്​ എ​​ന്നി​​വ​​യാ​​ണ് ഇ​​തി​​ന് കീ​​ഴി​​ൽ വ​​രു​​ന്ന സേ​​വ​​ന​​ങ്ങ​​ൾ. 

800–1959 ന​​മ്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട്ടാ​​ൽ ക​​മ്പ​​നി സ​​ഹാ​​യ​​ത്തി​​നെ​​ത്തു​ം. ആ​​വ​​ശ്യ​​മാ​​യ സേ​​വ​​ന​​ങ്ങ​​ൾ ചെ​​യ്യു​ം. സ​​ബ്സ്​ൈ​​ക്ര​​ബ് ചെ​​യ്യു​​ന്ന​​തോ​​ടെ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്ക് പു​​തി​​യ സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​യി തു​​ട​​ങ്ങു​​മെ​​ന്ന് ട്രാ​​ഫി​​ക് വ​​കു​​പ്പി​​ലെ മീ​​ഡി​​യ അ​​വ​​യ​​ർ​​ന​​സ്​ അ​​സി.​​ഡ​​യ​​റ​​ക്ട​​ർ മേ​​ജ​​ർ ജാ​​ബി​​ർ മു​​ഹ​​മ്മ​​ദ് റാ​​ഷി​​ദ് ഉ​​ദൈ​​ബ പ​​റ​​ഞ്ഞു. നേ​​ര​​ത്തെ ട്രാ​​ഫി​​ക് ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റ് വ​​ഴി മാ​​ത്ര​​മേ സേ​​വ​​നം ല​​ഭ്യ​​മാ​​യി​​രു​​ന്നു​ള്ളൂ. പു​​തി​​യ സേ​​വ​​നം ആ​​രം​​ഭി​​ച്ച​​തോ​​ടെ വാ​​ർ​​ഷി​​ക ഫീ​​സ്​ ആ​​യ 150 റി​​യാ​​ൽ അ​​ട​​ക്കു​​ന്ന​​തി​​ലൂ​​ടെ ഏ​​ത് സ​​മ​​യ​​വും വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​ർ​ക്ക്​ സ​​ഹാ​​യ​​വു​​മാ​​യി ക​​മ്പ​​നി​​യെ​​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsRoadSide Assistance
News Summary - RoadSide Assistance-qatar-gulf news
Next Story