Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മർഹബൻ റമദാൻ’...

‘മർഹബൻ റമദാൻ’ സംഘടിപ്പിച്ചു

text_fields
bookmark_border
‘മർഹബൻ റമദാൻ’ സംഘടിപ്പിച്ചു
cancel

ദോഹ: വിശുദ്ധ റമദാ​​​െൻറ മുന്നൊരുക്കമായി അബ്​ദുല്ല ബിൻ സൈദ് ആൽ മഹമൂദ് ഇസ്​ലാമിക് കൾച്ചറൽ സ​​​െൻററിന് (ഫനാർ) കീഴിൽ ഖത്തറിലെ വിവിധ മേഖലകളിൽ മലയാളികൾക്കായി റമദാൻ  ഉത്ബോധന പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നടന്ന ‘മർഹബൻ റമദാൻ‘ പരിപാടിയിൽ സ്​ത്രീകളുൾ​െപ്പടെ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. റമദാൻ  വ്രതത്തിലൂടെ വിശ്വാസികൾ ആത്മ സംസ്​കരണം നേടിയെടുക്കണമെന്ന് പ്രഭാഷകർ ആവശ്യ​െപ്പട്ടു. ഐഡിയൽ ഇന്ത്യൻ  സ്​കൂൾ ഓഡിറ്റോറിയ ത്തിൽ നടന്ന മഅ്മൂറ എരിയ പരിപാടിയിൽ  ഡോ: എ.എ ഹലീം, അസൈനാർ ഇ.എം എന്നിവർ സംസാരിച്ചു.

അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. വക്റ ഹമ്സത്തുബിനു അബ്​ദുൽ മുത്തലിബ് മസ്​ജിദിൽ നടന്ന മർഹബൻ  റമദാൻ  പരിപാടിയിൽ സുനീർ എടക്കര സംസാരിച്ചു. എ.ടി. ആദം അധ്യക്ഷത വഹിച്ചു. ഹിലാൽ ഫ്രൻറ്​സ്​ കൾച്ചറൽ സ​​​െൻററിന്​ സമീപമുളള പളളിയിൽ നടന്ന പരിപാടിയിൽ അതീഖുറഹ്മാൻ  സംസാരിച്ചു. ഐ.എം ബാബു അധ്യക്ഷത വഹിച്ചു. മദീന ഖലീഫ മർക്കസുൽ അവയിൽ മുഹമ്മദ് സാക്കിർ നദ്വിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹബീബുറഹ്മാൻ  കിഴിശ്ശേരി സംസാരിച്ചു. ബിൻ മഹമൂദ് ഈദ്ഗാഹ് മസ്​ജിദിൽ നടന്ന പരിപാടിയിൽ അതീഖുറഹ്മാനും ഇൻഡസ്​ട്രിയൽ ഏരിയയിൽ ഷറഫുദ്ദീൻ നദ്വിയും സംസാരിച്ചു.

പരിപാടിയിൽ യഥാക്രമം എം.ടി യൂസുഫ്, ഹാരിസ്​ കെ. എന്നിവർ അധ്യക്ഷത വഹി ച്ചു. റയ്യാൻ ജാമിയത്തു ശൈഖ് അബ്​ദുല്ല ബിൻ തുർക്കിയിൽ നടന്ന പരിപാടിയിൽ അതീഖുറഹ്മാൻ  മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വനിതകൾക്ക് മാത്രമായി ഫനാർ ഓഡിറ്റേറിയത്തിൽ നടന്ന പരിപാടിയിൽ നസീമ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വനിതകൾക്കും കുട്ടികൾക്കുമായി റമദാൻ ക്വിസ്​ മൽസരം  നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ സറീന ബഷീർ സ്വാഗതവും ഷഫീന സിറാജ് നന്ദിയും പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Ramadan
Next Story