Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവർണപ്പൊലിമയിൽ ഖ്വി​ഫ്...

വർണപ്പൊലിമയിൽ ഖ്വി​ഫ് ഫുട്​ബാൾ മേ​ള​ക്ക് ഔ​പ​ചാ​രി​ക​ തു​ട​ക്കം

text_fields
bookmark_border
Qiff
cancel
camera_alt????????????????? ??????? ??????????? ??????????? ????????? ??????????? ?????????
ദോ​ഹ: പ​തി​നൊ​ന്നാ​മ​ത് ഖ്വി​ഫ് ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ മേ​ള​ക്ക് ഔ​പ​ചാ​രി​ക​ തു​ട​ക്കം. കേ​ര​ള​ത്തി​ലെ പ്ര​വാ​സ ജി​ല്ലാ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഘോ​ഷ​യാ​ത്ര ഇ​ന്ത്യ​യി​ലെ ഭാ​ഷാ^വേ​ഷ​ങ്ങ​ളു​ടെ​യും സം​സ്കാ​ര​ങ്ങ​ളു​ടേ​യും സം​ഗ​മ വേ​ദി​യാ​യി. 
നാ​ട​ന്‍ക​ല​ക​ളു​ടേ​യും പ​ഞ്ച​വാ​ദ്യ​ത്തി​​േൻറ​യും സൂ​ഫി ത​നൂ​രി നൃ​ത്ത​നൃ​ത്യ​ങ്ങ​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഖ​ത്ത​റി​ലെ ക​ളി​യാ​രാ​ധ​ക​ര്‍ക്ക് വേ​റി​ട്ടൊ​ര​നു​ഭ​വ​മാ​യി. 
ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​ര്‍ പി. ​കു​മ​ര​ന്‍, സി​റ്റി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ. ഷ​റ​ഫ് പി. ​ഹ​മീ​ദ്, ക്യു.​എ​ഫ്.​എ. പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​റ​ഹ്​മാ​ന്‍ അ​ബ്ദു​ല്‍ജ​ബ്ബാ​ര്‍, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സിം​ഗ് ഡി​പ്പാ​ര്‍ട്ട്മെ​ൻറ്​ ഹെ​ഡ് കേ​ണ​ല്‍ ഗാ​നം സാ​ദ് അ​ല്‍ഖ​യാ​രീ​ന്‍ , ല​ഫ്. ഹ​മ​ദ് അ​ലി അ​ല്‍മു​റി, ഇ​ന്ത്യ​ന്‍ എം​ബ​സി ഡി​ഫ​ന്‍സ് അ​റ്റാ​ഷ്യേ ക്യാ​പ്ട​ന്‍ ക​പി​ല്‍ ഖൗ​ഷി​ക്, ഐ.​സി.​സി. പ്ര​സി​ഡ​ൻറ്​ മി​ല​ന്‍ അ​രു​ണ്‍, ഐ.​സി.​ബി.​എ​ഫ്. വൈ​സ് പ്ര​സി​ഡ​ൻറ്​ ജി.​എ​സ്. ബാ​ബു​രാ​ജ്, ഐ.​ബി.​പി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​മി​ത് മ​ല്‍ഹോ​ത്ര, ഐ.​എ​സ്.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ബീ​ബു​ന്ന​ബി, അ​നീ​ഷ് ഗം​ഗാ​ധ​ര​ന്‍, (സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ലീ​ഗ​ല്‍ ആ​ന്റ് ലെ​ഗ​സി), നി​ഹാ​സ് അ​ബ്ദു​ല്‍ മ​ജീ​ദ്, ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. 
ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തോ​ട് ഖ​ത്ത​ര്‍ ഫു​ട്ബാ​ള്‍ അ​ധി​കാ​രി​ക​ള്‍ കാ​ണി​ക്കു​ന്ന ആ​ഭി​മു​ഖ്യ​വും പ്രോ​ത്സാ​ഹ​ന​വും അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണെ​ന്ന് അം​ബാ​സി​ഡ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു. 
ടൂ​ര്‍ണ്ണ​മെ​ൻറി​​െൻറ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ സി​റ്റി എ​ക്സ്ചേ​ഞ്ച് സി.​ഇ.​. ഷ​റ​ഫ് പി. ​ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ്വി​ഫ് പ്ര​സി​ഡൻറ്​ കെ. ​മു​ഹ​മ്മ​ദ് ഈ​സ അ​ധ്യ​ക്ഷ​ത​ വഹിച്ചു. 
ഖ്വി​ഫ് ജ​ന.​സെ​ക്ര​ട്ട​റി പി.​കെ. ഹൈ​ദ​ര​ലി സ്വാ​ഗ​ത​വും ഷ​മീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഹുസൈൻ ക​ട​ന്ന​മ​ണ്ണ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി. 
മാ​ര്‍ച്ച്പാ​സ്റ്റി​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ സൗ​ഹൃ​ദ​വേ​ദി ഒ​ന്നാം സ്ഥാ​ന​വും കെ.​എം.​സി.​സി. കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും കെ.​എം.​സി.​സി. പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsQiff Football tournament
News Summary - Qiff Football tournament
Next Story