4000 ടൺ ഭക്ഷ്യവസ്തുക്കളുമായി ആദ്യ തുർക്കി കപ്പൽ ഖത്തർ തീരത്തേക്ക്
text_fieldsദോഹ: പഴം, പച്ചക്കറികൾ, ൈഡ്ര ഫ്രൂട്ട്സ് തുടങ്ങി 4000 ടൺ ഭക്ഷ്യവസ്തുക്കളുമായി തുർക്കിയിൽ നിന്നുള്ള കപ്പൽ ഖത്തറിലേക്ക് തിരിച്ചു. പശ്ചിമ തുർക്കിയിലെ ഇസ്മീർ തുറമുഖത്ത് നിന്നാണ് കപ്പൽ ഇന്നലെ പുറപ്പെട്ടത്. നേരത്തെ, ഭക്ഷണവും മറ്റു ഉൽപന്നങ്ങളുമായി 100 വിമാനങ്ങൾ തുർക്കി ഖത്തറിലേക്ക് അയച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഭക്ഷ്യവസ്തുക്കളുമായി തുർക്കി കാർഗോ കപ്പൽ ഖത്തറിലേക്ക് എംബാർക്ക് ചെയ്യുന്നത്.വരും ദിവസങ്ങളിൽ രണ്ടാമത്തെ കപ്പൽ അയക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്ന് തുർക്കിയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനി സി.ഇ.ഒ ഇപെക് ദിമിർസി അനാദുൽ ഏജൻസിയോട് പറഞ്ഞു. ഇതുവരെയായി 105 വിമാനങ്ങൾ ഭക്ഷ്യവസ്തുക്കളും മറ്റ് ഉൽപന്നങ്ങളുമായി ഖത്തറിലേക്ക് അയച്ചെന്ന് തുർക്കി സാമ്പത്തികകാര്യമന്ത്രി നിഹാത് സെയ്ബെക്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.