Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2017 9:49 AM GMT Updated On
date_range 16 Jun 2017 9:49 AM GMT‘ഗപാഖ്’ ഭാരവാഹികൾ അംബാസിഡറുമായി ചർച്ച നടത്തി
text_fieldsbookmark_border
േദാഹ കോഴിക്കോട് വിമാന താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും സീറ്റുകളിലെ ലഭ്യത കുറവും അനുഭവപ്പെടുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്തു കൂടുതൽ സർവീസുകൾ ഈ സെക്ടറുകളിലേക്കു ലഭ്യമാക്കാൻ വിഷയം ഇന്ത്യൻ വിദേശ മാന്ത്രാലയത്തിന്റെയും സിവിൽ വ്യാമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് അഭ്യത്ഥിച്ച് ‘ഗപാഖ്’ ഭാരവാഹികൾ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി.കുമരനുമായി ചർച്ചനടത്തി നിവേദനം സമർപ്പിച്ചു. വലിയ വിമാനങ്ങൾ നിർത്തലാക്കിയതിനു ശേഷം യാത്രക്കാർ അനുഭവിക്കുന്ന വിഷമതകളും അംബാസിഡറുടെ ശ്രദ്ധയിൽ പെടുത്തി. അധിക സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗപാഖിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും ഈ ആവശ്യങ്ങൾ ബന്ധപ്പെട്ട ഇന്ത്യൻ മന്ത്രാലയങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അംബാസിഡർ അറിയിച്ചു. ചർച്ചയിൽ ഗപാഖ് പ്രസിഡന്റ്: കെ.കെ. ഉസ്മാൻ ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി,കരീം അബ്ദുല്ല, കെ.കെ. ശങ്കരൻ, അഹമ്മദ് കുട്ടി, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story