Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ സ്​പോർട്സ്​...

ഖത്തർ സ്​പോർട്സ്​ ക്ലബിനടുത്ത് ഒനൈസ സ്​ട്രീറ്റിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഖത്തർ സ്​പോർട്സ്​ ക്ലബിനടുത്ത് ഒനൈസ സ്​ട്രീറ്റിൽ ഗതാഗത നിയന്ത്രണം
cancel

ദോഹ: അൽ കോർണിഷ് സ്​്ട്രീറ്റിലേക്കുള്ള ഒനൈസ സ്​ട്രീറ്റിലെ വലത് വശത്തെ പാത 400 മീറ്റർ നീളത്തിൽ അടച്ചിടുമെന്ന് പബ്ലിക് വർക്സ്​ അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഖത്തർ സ്​പോർട്സ്​ ക്ലബിനടുത്തുള്ള സ്​ട്രീറ്റി​​െൻറ ഭാഗമാണ് അടച്ചിടുന്നത്. മെയ് 27 മുതൽ 90 ദിവസത്തേക്കായിരിക്കും പാത അടച്ചിടുക. സിവിൽ ഡിഫൻസ്​ ഇൻറർസെക്ഷനിൽ നിന്നും മർഖിയ സ്​ട്രീറ്റിലേക്കും തുടർന്ന് കോർണിഷ് സ്​ട്രീറ്റിലേക്കുമുള്ളവർ മർഖിയ ഇൻറർചെയ്ഞ്ചിന് 10 മീറ്റർ മുമ്പ് 400 മീറ്റർ ഡൈവേർഷൻ കഴിഞ്ഞയുടൻ  വലത്തോട്ട് തിരിക്കാവുന്നതാണ്.
കൂടാതെ ഒനൈസ സ്​ട്രീറ്റിലെ സിവിൽ ഡിഫൻസ്​ ഭാഗത്തേക്കുള്ള ഇടത്തേ പാതയും ഇതേസ്​ഥലത്ത് വെച്ച് അടച്ചിടുന്നതായിരിക്കും. അടച്ചിട്ട പാതക്ക് പകരമായി പുതിയ സമാന്തര താൽക്കാലിക പാത അശ്ഗാൽ ഗതാഗതത്തിനായി ഏർപ്പെടുത്തുന്നതായിരിക്കും. മറ്റ് പാതകളിലെ ഗതാഗതം സാധാരണപോലെ ആയിരിക്കുമെന്ന് അശ്ഗാൽ വ്യക്തമാക്കി.
വെള്ളപ്പൊക്ക പ്രതിരോധ സ്​കീം പദ്ധതി പ്രകാരം ദോഹയുടെ വിവിധ ഇൻറർസെക്ഷനുകളിൽ പൈപ്പ് സ്​ഥാപിക്കുന്നതി​​െൻറ ഭാഗമായാണ് പാത അടച്ചിടുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഭാഗത്ത് പരമാവധി വേഗതാപരിധി 50 കിലോമീറ്റർ ആണെന്നും വാഹനമോടിക്കുന്നവർ നിർദേശങ്ങളും അടയാളങ്ങളും പാലിച്ച് സുരക്ഷക്ക് മുൻഗണന നൽകണമെന്ന് അശ്ഗാൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - qatar sports
Next Story