Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​​ഴി​​ലാ​​ളി നി​​ധി...

തൊ​​ഴി​​ലാ​​ളി നി​​ധി ക​​ര​​ട് നി​​യ​​മ​​ം ഖത്തർ ശൂ​​റാ കൗ​​ൺ​​സി​​ൽ അം​​ഗീ​​കരിച്ചു

text_fields
bookmark_border
തൊ​​ഴി​​ലാ​​ളി നി​​ധി ക​​ര​​ട് നി​​യ​​മ​​ം ഖത്തർ ശൂ​​റാ കൗ​​ൺ​​സി​​ൽ അം​​ഗീ​​കരിച്ചു
cancel

ദോ​​ഹ: തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി സം​​ബ​​ന്ധി​​ച്ച ക​​ര​​ട് നി​​യ​​മ​​ത്തി​​ന് ശൂ​​റാ കൗ​​ൺ​​സി​​ൽ അം​​ഗീ​​കാ​​രം ന​​ൽ​​കി. തൊ​ഴി​​ലാ​​ളി​​ക്ക് നി​​യ​​മ​​പ​​ര​​മാ​​യി ല​​ഭി​​ക്കേ​​ണ്ട ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തി​​ൽ തൊ​​ഴി​​ൽ​​ദാ​​താ​​വ് വീ​​ഴ്ച വ​​രു​​ത്തു​​മ്പോ​​ൾ  അ​​ത് സ​​ർ​​ക്കാ​​ർ മു​​ൻ​​കൈ​​യെ​​ടു​​ത്ത് ന​​ൽ​​കു​​ന്ന​​തി​​നാ​​യു​​ള്ള പ്ര​​ത്യേ​​ക ക്ഷേ​​മ​​നി​​ധി സം​​ബ​​ന്ധി​​ച്ച ക​​ര​​ട് നി​​യ​​മ​​ത്തി​നാ​​ണ് അം​​ഗീ​​കാ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ്​​​പീ​​ക്ക​​ർ അ​​ഹ്മ​​ദ് ബി​​ൻ അ​​ബ്ദു​​ല്ല ബി​​ൻ സൈ​​ദ്  ആ​​ൽ മ​​ഹ്മൂ​​ദിെ​​ൻ​​റ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന സ​​മി​​തി​​യാ​​ണ് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. നേ​​ര​​ത്തെ ക​​ര​​ട് നി​​യ​​മ​​ത്തി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി​​യ​​തി​​ന് ശേ​​ഷം കൂ​​ടു​​ത​​ൽ പ​​ഠ​​ന​​ങ്ങ​​ൾ​​ക്കാ​​യി നി​​യ​​മ, നി​​യ​​മ​​നി​​ർ​​മാണ​​കാ​​ര്യ സ​​മി​​തി​​ക്ക് വി​​ട്ടി​​രു​​ന്നു. സ​​മി​​തി സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ന്മേ​​ലാ​​ണ് ക​​ര​​ട് നി​​യ​​മ​​ത്തി​​ന് ശൂ​​റാ കൗ​​ൺ​​സി​​ൽ  അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

തൊ​​ഴി​​ൽ മ​​ന്ത്രാ​​ല​​യ​​മാ​​ണ് ‘വ​​ർ​​ക്കേ​​ഴ്സ്​ സ​​പ്പോ​​ർ​​ട്ട് ഫ​​ണ്ട്–​​ഇ​​ൻ​​ഷു​​റ​​ൻ​​സ്​ നി​​യ​​മം’ എ​​ന്ന പേ​​രി​​ൽ ക​​ര​​ട് നി​​യ​​മ​​ത്തി​​ന്  രൂ​​പം ന​​ൽ​​കി​​യ​​ത്. പു​​തി​​യ നി​​യ​​മ​​ത്തി​​ന് കീ​​ഴി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​തി​​നാ​​യി വ​​ർ​​ക്കേ​​ഴ്സ്​ സ​​പ്പോ​​ർ​​ട്ട് ആ​​ൻ​​ഡ്  ഇ​​ൻ​​ഷു​​റ​​ൻ​​സ്​ ഫ​​ണ്ട് എ​​ന്ന പേ​​രി​​ൽ ക്ഷേ​​മ​​നി​​ധി തൊ​​ഴി​​ൽ​​മ​​ന്ത്രാ​​ല​​യം രൂ​​പീ​​ക​​രി​​ക്കും.  തൊ​​ഴി​​ൽ ത​​ർ​​ക്ക പ​​രി​​ഹാ​​ര  സ​​മി​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന പ​​രാ​​തി​​ക​​ളി​​ലെ തീ​​ർ​​പ്പ​​നു​​സ​​രി​​ച്ചാ​​ണ് തൊ​​ഴി​​ലാ​​ളി​​ക്ക് സ​​ർ​​ക്കാ​​ർ സാ​​മ്പ​​ത്തി​​ക ആ​​നു​​കൂ​ ല്യ​​ങ്ങ​​ൾ ഫ​​ണ്ടി​​ൽ നി​​ന്ന്​ വ​​ക​​യി​​രു​​ത്തു​​ക.

ശൂ​​റാ കൗ​​ൺ​​സി​​ലിെ​​ൻ​​റ അം​​ഗീ​​കാ​​ര​​ത്തോ​​ടെ കൂ​​ടു​​ത​​ൽ ശു​​പാ​​ർ​​ശ​​ക​​ളോ​​ടെ നി​​യ​​മം മ​​ന്ത്രി​​സ​​ഭ​​ക്ക് ത​​ന്നെ അ​​യ​​ച്ചു. 2022ലെ ​​ഫി​​ഫ ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ പ​​ദ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​ക്കും  സ്വ​​ദേ​​ശി​​ക​​ളും പ്ര​​വാ​​സി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന ഖ​​ത്ത​​ർ ജ​​ന​​ത​​ക്കും ശൂ​​റാ കൗ​​ൺ​​സി​​ൽ അ​​ഭി​​ന​​ന്ദ​​ന​​ം അ​റി​​യി​​ച്ചു. രാ​​ജ്യ​​ത്തിെ​​ൻ നേ​​ട്ട​​ത്തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്നും സ​​മി​​തി വ്യ​​ക്ത​​മാ​​ക്കി. അ​​ന്താ​​രാ​​ഷ്ട്ര, മേ​​ഖ​​ലാ ത​​ല​​ങ്ങ​​ളി​​ലെ സ്​​​ഥാ​​ന​​വും വ്യ​​ക്ത​​മാ​​യ ന​​യ​​നി​​ല​​പാ​​ടു​​ക​​ളു​​മാ​​ണ് അ​​ന്താ​​രാ​​ഷ്ട്ര  ത​​ല​​ത്തി​​ൽ പ്രാ​​ധാ​​ന്യ​​മു​​ള്ള വ​​മ്പ​​ൻ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക്​ ഖ​​ത്ത​​ർ തെര​​ഞ്ഞ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​ത്​.

ലോ​​ക ചാ​​മ്പ്യ​​ൻ​​ഷി​​പ്പു​​ക​​ൾ വ​​ൻ വി​​ജ​​യ​​ക​​ര​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ ഖ​​ത്ത​​റി​​നാ​​യി​​ട്ടു​​ണ്ട്​. ഫി​​ഫ ലോ​​ക​​ക​​പ്പിെ​​ൻ​​റ ച​​രി​​ത്ര​​ത്തി​​ലും ഖ​​ത്ത​​റിെ​​ൻ​​റ ച​​രി​​ത്ര​​ത്തി​​ലും പ്ര​​ധാ​​ന നാ​​ഴി​​ക​​ക്ക​​ല്ലാ​​യി 2022 ലോ​ക​​ക​​പ്പ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ം. അ​​റ​​ബ് ലോ​​ക​​ത്തിെ​​ൻ​​റ ലോ​​ക​​ക​​പ്പാ​​ണ് ഖ​​ത്ത​​റി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന​​തെ​​ന്നും  കൗ​​ൺ​​സി​​ൽ പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു. ഉ​​പ​​രോ​​ധ​​ത്തെ തു​​ട​​ർ​​ന്നുള്ള നി​​ർ​​ബ​​ന്ധി​​ത വി​​വാ​​ഹ മോ​​ച​​ന​​ത്തി​​ൽ ക​​ഷ്​​​ട​​പ്പെ​​ടു​​ന്ന കു​​ട്ടി​​ക​​ളു​​ടെ ഭാ​​വി​​യം കൗ​​ൺ​​സി​​ൽ ച​​ർ​​ച്ച ചെ​​യ്തു. ഷോ​​പ്പു​​ക​​ളു​​ടെ വാ​​ട​​ക കു​​ത്ത​​നെ വ​​ർ​​ധി​​ച്ച​​ത്  സം​​ബ​​ന്ധി​​ച്ചും കൗ​​ൺ​​സി​​ൽ വി​​ശ​​ദ​​മാ​​യ ച​​ർ​​ച്ച ചെ​​യ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsworkersshuracouncil
News Summary - Qatar-shura-council-workers-Gulf news
Next Story