Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈവിധ്യമാർന്ന...

വൈവിധ്യമാർന്ന പരിപാടികളുമായി ഖത്തർ സമ്മർ ഫെസ്​റ്റിവൽ ജൂൺ 25 മുതൽ

text_fields
bookmark_border
വൈവിധ്യമാർന്ന പരിപാടികളുമായി ഖത്തർ സമ്മർ ഫെസ്​റ്റിവൽ ജൂൺ 25 മുതൽ
cancel

ദോഹ: നാലാമത് ഖത്തർ സമ്മർ ഫെസ്​റ്റിവൽ പതിവ് തെറ്റിച്ച് ദൈർഘ്യമേറിയതും ഏറ്റവും വലിയതുമായിരിക്കുമെന്ന് ഖത്തർ ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. വേനലവധിക്ക് നിറം നൽകൂ എന്ന തലക്കെട്ടിലൂന്നിയാണ് ഈ വർഷത്തെ ഖത്തർ സമ്മർ ഫെസ്​റ്റിവൽ. സാധാരണ കാലയളവിൽ നിന്ന് രണ്ടിരട്ടി സമയമാണ് ഇതിനായി ഖത്തർ ടൂറിസം അതോറിറ്റി കണ്ടു വെച്ചിരിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളും കായിക, വൈജ്ഞാനിക, കലാ മത്സരങ്ങളുമാണ് രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സമ്മർ ഫെസ്​റ്റിവലിൽ അരങ്ങേറാൻ പോകുന്നത്.
ജൂൺ 26നാണ് ഫെസ്​റ്റിവൽ ആരംഭിക്കുന്നതെങ്കിലും ഷോപ്പിംഗ് െപ്രാമോഷൻ ജൂൺ 22ന് തന്നെ ആരംഭിക്കും. റമദാനി​​െൻറ അവസാന ദിനങ്ങളിൽ പെരുന്നാൾ ദിവസങ്ങളിലേക്ക് തയ്യാറാകാനായി വലിയ അളവിലുള്ള ഡിസ്​കൗണ്ടുകൾ നേടാൻ ഉപഭോക്താക്കളെ ഇത് സഹായിക്കും. ഖത്തർ ടൂറിസം അതോറിറ്റിയുടെ നിർദേശങ്ങൾക്കും മേൽനോട്ടങ്ങൾക്കും അനുസൃതമായി രാജ്യത്തെ സ്വകാര്യമേഖലയാണ് ഖത്തർ സമ്മർ ഫെസ്​റ്റിവൽ അവതരിപ്പിക്കുന്നത്. മാളുകളും ഹോട്ടലുകളും മാനേജ്മ​​െൻറ് കമ്പനികളും വിവിധ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിരിരിക്കുന്നത്.
പ്രാദേശിക ഇവൻറ് മാനേജ്മ​​െൻറ് കമ്പനിയാ ക്യൂ–സ്​പോർട്സ്​ അവതരിപ്പിക്കുന്ന സമ്മർ എൻറർടൈൻമ​​െൻറ് സിറ്റിയിൽ മാത്രം 100ലധികം പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ട്രാംപോളിൻ പാർക്കായിരിക്കും ഇത്. ഫുഡ് കോർട്ട്, തത്സമയ വിനോദ പരിപാടികൾ, 30ലധികം അമ്യൂസ്​മ​​െൻറ് പാർക്ക് റൈഡുകൾ എന്നിവ പാർക്കിൽ സജ്ജമാകും. ജൂൺ 26 മുതൽ സെപ്തംബർ അഞ്ച് വരെ കുടുംബങ്ങൾക്ക് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കും വിധത്തിൽ 100ലധികം പരിപാടികളോടെ സമ്മർ എൻറർടൈൻമ​​െൻറ് സിറ്റി സജ്ജമാക്കാൻ സാധിക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന് ക്യു–സ്​പോർട്സ്​ ഡെപ്യൂട്ടി ചെയർമാൻ ഗാനെം അൽ മുഹന്നദി പറഞ്ഞു. പ്രാദേശിക ഹാസ്യതാരങ്ങൾ അണിനിരക്കുന്ന പ്രത്യേക പരിപാടികളും ഖത്തറിൽ ആദ്യമായെത്തുന്ന ഹോളിവുഡ് സാഹ്യ താരം മർലോൺ വയൻസ്​ പങ്കെടുക്കുന്ന പരിപാടിയും സമ്മർ ഫെസ്​റ്റിവലി​​െൻറ ഭാഗമായി നടക്കും.
സൗദി സൂപ്പർസ്​റ്റാർ മുഹമ്മദ് അബുവും നവാൽ അൽ കുവൈതിയ്യാതും സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് ആഗസ്​റ്റ് 18ന് നടക്കും. ആഗസ്​റ്റ് 19 മുതൽ 27 വരെ നാലാമത് മൈൻഡ് സ്​പോർട്സ്​ വേൾഡ് ചാമ്പ്യൻഷിപ്പും ഫെസ്​റ്റിവലി​​െൻറ ഭാഗമായി സംഘടിപ്പിക്കും. 40ലധികം രാജ്യങ്ങളിൽ നിന്നുള്ള 1500 പേരെയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - qatar map
Next Story