Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.​സി.​സി: വി​ശ്വാ​സം...

ജി.​സി.​സി: വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ  സ​മ​യ​മെ​ടു​ക്കും –വി​ദേ​ശ​കാ​ര്യ മ​ന്ത്രി 

text_fields
bookmark_border
ജി.​സി.​സി: വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ  സ​മ​യ​മെ​ടു​ക്കും –വി​ദേ​ശ​കാ​ര്യ മ​ന്ത്രി 
cancel
camera_alt????? ??????????? ???? ??????????????????? ?????????
ദോ​ഹ: ഗ​ൾ​ഫ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ട്ടാ​ലും ജി.​സി.​സി  അം​ഗ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്​​പ​ര വി​ശ്വാ​സ​ത്തി​നേ​റ്റ  തി​രി​ച്ച​ടി കടുത്തതാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്  മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.  പ​ര​സ്​​പ​ര വി​ശ്വാ​സ​ത്തി​ലും സു​ര​ക്ഷ​യി​ലും ഉൗ​ന്നി രൂ​പം​കൊ​ണ്ട  സം​വി​ധാ​ന​മാ​ണ് ജി.​സി.​സി. ഈ ​വേ​ദി​യു​ടെ സ്ഥാപ​കാം​ഗ​മാ​ണ്  ഖ​ത്ത​ർ. എ​ന്നാ​ൽ ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി അം​ഗ  രാ​ജ്യ​ങ്ങ​ൾ​ക്ക​ടി​യി​ലെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​ൻ കാ​ര​ണ​മാ​യി.  അ​ത്​ വീ​ണ്ടെ​ടു​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും –വി​ദേ​ശ​കാ​ര്യ മ​ന്ത്രി  അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
ഖ​ത്ത​റു​മാ​യി ബ​ന്ധം വിഛേ​ദി​ച്ച രാ​ജ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ  ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​നി​യും തെ​ളി​വു​ക​ൾ​ക്കു​വേ​ണ്ടി ത​ങ്ങ​ൾ  കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 
എ​ന്നാ​ൽ സാ​വ​ധാ​നം പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക്  തി​രി​ച്ചു​പോ​കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം  പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ ജി.​സി.​സി സം​വി​ധാ​നം  നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​മാ​ണ്  ഖ​ത്ത​ർ. അ​റ​ബ് ലോ​ക​ത്ത് ഏ​റ്റ​വും സു​ശ​ക്ത​മാ​യി  നി​ല​നി​ന്നി​രു​ന്ന സം​വി​ധാ​ന​മാ​യി​രു​ന്നു ജി.​സി.​സി​യു​ടേ​ത്.  എ​ന്നാ​ൽ ഇ​പ്പോൾ ഈ ​സം​വി​ധാ​നം ദു​ർ​ബ​ല​പ്പെ​ട്ട​താ​യി  അ​നു​ഭ​വ​പ്പെ​ടു​ന്നു –അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar Issuemalayalam news
News Summary - qatar issue, qatar gulf news
Next Story